കോവിഡ് 19 : സംസ്ഥാനത്തെ ട്രാൻസ്ജെൻഡഴ്‌സിന് ഭക്ഷ്യ ധാന്യങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്യുമെന്ന് കെ.കെ.ശൈലജ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് ഭക്ഷ്യ ധാന്യങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്യുമെന്ന് കെ.കെ.ശൈലജ. ആരോഗ്യ സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സപ്ലെകോ മുഖേന വിവിധ ജില്ലകളിലായി 1000 പേർക്ക് ഭക്ഷ്യ ധാന്യങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു.
അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് നിരവധി പ്രതിസന്ധികളിലൂടെ ഇവർ കടന്നു പോകുന്ന സാഹചര്യം മനസിലാക്കിയാണ് ഈ തീരുമാനമെടുത്തത്. ഐ.ഡി. കാർഡ് ഉള്ളവർ, സ്‌ക്രീനിംഗ് കഴിഞ്ഞവർ, അപേക്ഷ നൽകിയവർ എന്നിവർക്കാണ് കിറ്റ് ലഭ്യമാകുന്നത്. അതാതു ജില്ലാ സാമൂഹ്യ നീതി ഓഫീസർ മുഖേന ആയിരിക്കും ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണം നടത്തുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് നിലവിലുള്ള ജാഗ്രതാ നിർദേശം പാലിച്ചു കൊണ്ടായിരിക്കും ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റ് വിതരണം നടത്തുക. 5 കിലോഗ്രാം ഗുണമേന്മയുളള അരി, 1 കിലോഗ്രാം ചെറുപയർ, 500 എം.എൽ. വെളിച്ചെണ്ണ, 1 കിലോഗ്രാം പഞ്ചസാര, 1 കിലോഗ്രാം ആട്ട, 500 ഗ്രാം തേയിലപ്പൊടി എന്നിവയാണ് ഒരു കിറ്റിൽ ഉൾപ്പെടുത്തുന്ന ഭക്ഷ്യ വസ്തുക്കൾ.
ആരോഗ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം………
സംസ്ഥാനത്ത് കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് ആരോഗ്യ സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സപ്ലെകോ മുഖേന വിവിധ ജില്ലകളിലായി 1000 പേർക്ക് ഭക്ഷ്യ ധാന്യങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചു. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് നിരവധി പ്രതിസന്ധികളിലൂടെ ഇവർ കടന്നു പോകുന്ന സാഹചര്യം മനസിലാക്കിയാണ് ഈ തീരുമാനമെടുത്തത്.
ഐ.ഡി. കാർഡ് ഉള്ളവർ, സ്‌ക്രീനിംഗ് കഴിഞ്ഞവർ, അപേക്ഷ നൽകിയവർ എന്നിവർക്കാണ് കിറ്റ് നൽകുന്നത്. അതതു ജില്ലാ സാമൂഹ്യ നീതി ഓഫീസർ മുഖേന ആയിരിക്കും ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണം നടത്തുക. സംസ്ഥാനത്ത് നിലവിലുള്ള ജാഗ്രതാ നിർദേശം പാലിച്ചുകൊണ്ടായിരിക്കും ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റ് വിതരണം നടത്തുക.
5 കിലോഗ്രാം ഗുണമേന്മയുളള അരി,
1 കിലോഗ്രാം ചെറുപയർ,
500 എം.എൽ. വെളിച്ചെണ്ണ,
1 കിലോഗ്രാം പഞ്ചസാര,
1 കിലോഗ്രാം ആട്ട,
500 ഗ്രാം തേയിലപ്പൊടി
എന്നിവയാണ് ഒരു കിറ്റിൽ ഉൾപ്പെടുത്തുന്ന ഭക്ഷ്യ വസ്തുക്കൾ.