play-sharp-fill

ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ സഹായിക്കണം ; ജോസ് കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം . കൊറോണ വൈറസ് ബാധയിലും തുടർന്ന് ലോക്ക്ഡൗണും സൃഷ്ടിച്ച ആഘാതം മറികടക്കാൻ സംസ്ഥാനങ്ങളെ അടിയന്തിരമായി സഹായിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി. രോഗവ്യാപനം തടയാൻ അനിവാര്യമായ ലോക്ക്ഡൗൺ ജനജീവിതത്തിലെ എല്ലാ മേഖലകളിലും സമ്പൂർണ്ണ തകർച്ച സൃഷ്ടിക്കുകയാണ്. ദിവസവരുമാനക്കാരായ സാധാരണക്കാർ ജീവിതം മുന്നോട്ടുക്കൊണ്ടുപോകാൻ കഴിയാത്ത വിഷമഘട്ടത്തിലാണ്. ഇവരെ സഹായിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രസർക്കാരിന്റെ പിന്തുണയും സഹായവും കൂടിയെ മതിയാവൂ. കൊറോണ വൈറസ് വ്യാപനത്തെ നേരിടുന്നതിന് ആരോഗ്യമേഖലയ്ക്കും മതിയായ സഹായം കേന്ദ്രസർക്കാർ നൽകണം. രാജ്യം മുഴുവൻ […]

കോവിഡ് രോഗത്തിൽ നിന്നും രക്ഷപ്പെടാൻ മലേറിയ മരുന്ന് വാങ്ങിക്കൂട്ടി ജനങ്ങൾ; കുറിപ്പടിയില്ലാതെ മരുന്നു നൽകരുതെന്ന് കേന്ദ്രം

സ്വന്തം ലേഖകൻ ഡൽഹി: കോവിഡ് രോഗ ചികിത്സയ്ക്ക് മലേറിയരോഗത്തിനുള്ള മരുന്ന് ജനങ്ങൾ വാങ്ങിക്കൂട്ടുന്നുവെന്ന് കേന്ദ്രസർക്കാർ. കോവിഡ് രോഗ ശാന്തിക്ക് മലേറിയരോഗ നിവാരണ മരുന്ന് ഫലപ്രദമാണെന്ന നിരീക്ഷണങ്ങളെത്തുടർന്ന് ജനം വലിയ രീതിയിൽ മരുന്ന് വാങ്ങുന്നത്.   ഇതിനെതിരേ സർക്കാർ ശക്തമായ നടപടി കൈക്കൊള്ളും. സാർസ് കോവിഡ് 2വിനെതിരേ ഹൈഡ്രോക്സിക്ലോറോക്വിൻ ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മരുന്നിന്റെ കയറ്റുമതി സർക്കാർ നിരോധിച്ചിരുന്നു. കോവിഡ് രോഗികൾക്കും രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ട ലക്ഷണങ്ങൾ കാണിക്കുന്നവർക്കും ഹൈഡ്രോക്സിക്ലോറോക്വിൻ നൽകുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ജനങ്ങൾ ഫാർമസികളിൽ പോയി മരുന്ന് വിവേകമില്ലാതെ വാങ്ങിക്കുന്നത്. അതു കൊണ്ട് തന്നെ ഡോക്ടറുടെ […]

കൊറോണ വൈറസ് ബാധ : കെ.എം മാണി സ്മൃതിസംഗമം മാറ്റിവെച്ചു

സ്വന്തം ലേഖകൻ കോട്ടയം : കോവിഡ് 19 ബാധയെത്തുടർന്നുള്ള പ്രത്യേക സാഹചര്യത്തിൽ കേരളാ കോൺഗ്രസ്സ് (എം) ഏപ്രിൽ 29 ന് കോട്ടയത്ത് നെഹ്‌റു സ്റ്റേഡിയത്തത്തിൽ നടത്താനിരുന്ന കെ.എം മാണി സ്മൃതി സംഗമം മാറ്റിവെച്ചതായി സംസ്ഥാന സംഘാടക സമിതി ചെയർമാൻ ജോസ് കെ.മാണി എം.പിയും, കൺവീനർ റോഷി അഗസ്റ്റിൻ എം.എൽ.എയും അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഈ മഹാവിപത്തിനെ മറികടക്കാൻ ഒരു മനസ്സായി കേരളമാകെ പ്രവർത്തിക്കേണ്ട ഒരു ഘട്ടമാണിത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾ സ്വയംപാലിച്ചുക്കൊണ്ടും മറ്റുള്ളവർ അത് പാലിക്കുന്നു എന്ന് ഉറപ്പുവരുത്തിക്കൊണ്ടും ഓരോ […]

ആഘോഷം വന്നാലും കൊറോണ വന്നാലും മലയാളിക്ക് മുഖ്യം മദ്യം ; ജനതാ കർഫ്യൂ അടിച്ചുപൊളിക്കാൻ കേരളം വാങ്ങിയത് 76.6 കോടി രൂപയുടെ മദ്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം :ആഘോഷം വന്നാലും രാജ്യത്തെ പിടിച്ചു കുലുക്കുന്ന കൊറോണ പോലുള്ളമഹാമമാരി വന്നാലും മലയാളിക്ക് എന്നും മദ്യം തന്നെ പ്രധാനനം. കൊറോണ വൈറസിനെ പ്രതിരരോധിക്കുന്നതിനുള്ള മുൻകരുതൽ നടപടിയെന്നോണം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിനു തലേദിവസമായ ശനിയാഴ്ച മാത്രം കേരളത്തിൽ റെക്കോർഡ് മദ്യവിൽപന. 21ന് സംസ്ഥാനത്തെ ബിവറേജസ് ഷോപ്പുകളിലൂടെ വിറ്റത് 63.92 കോടി രൂപയുടെയും വെയർഹൗസുകളിലൂടെ വിറ്റത് 12.68 കോടിയുടെ മദ്യമാണ്. അതേസമയം കഴിഞ്ഞവർഷം ഇതേദിവസം ബിവറേജസ് ഔട്ട്‌ലറ്റിലൂടെ വിറ്റത് 29.23 കോടിയുടെ മദ്യമാണ്. വിൽപനയിൽ 118.68 ശതമാനം വർധനവാണ് […]

വയനാട് അതിർത്തി അടച്ചു ; മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെ കോവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റും

സ്വന്തം ലേഖകൻ കൽപ്പറ്റ : കോവിഡ് രോഗം പടരുന്ന പശ്ചാത്തലത്തിൽ വയനാട് അതിർത്തി അടച്ചു. അതിർത്തി വഴി ഇനി ആരെയും കയറ്റി വിടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി വഴി വരുന്നവരെ ഇനി വീടുകളിലേക്ക് വിടില്ല. പകരം ഇവരെ കോവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റും.   കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം കർശന നടപടിക്ക് മുതിർന്നത്. ലോക്ക് ഡൗണിന്റെ ഭാഗമായി ജില്ലയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ കർണാടകത്തിൽ നിന്നും വയനാട് […]

സാറേ എനിക്ക് കൊറോണയാ …, വധശ്രമക്കേസിൽ നിന്നും രക്ഷപ്പെടാൻ പൊലീസുകാരെ ചുമച്ച് പേടിപ്പിച്ച പ്രതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി ; സംഭവം കൊല്ലത്ത്

സ്വന്തം ലേഖകൻ കൊല്ലം: കൊറോണ ബാധിതൻ എന്ന് തെറ്റിധരിപ്പിക്കാൻ ചുമച്ച വധക്കേസ് പ്രതിയെ പൊലീസ് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കൊല്ലം ആണ്ടാമുക്കം സ്വദേശിയായ യുവാവിനെയാണ് ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. മുടി വെട്ടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കൊല്ലം ആണ്ടാമുക്കത്ത് ബാർബർ ഷോപ്പിനു മുന്നിൽ യുവാവിനെ ക്രൂരമായ മർദിച്ച കേസിലെ പ്രതിയാണ് കള്ള ചുമയെ തുടർന്ന് ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി വൈദ്യ പരിശോധന നടത്തിയപ്പോഴാണ് തനിക്ക് കൊറോണ ബാധയാണെന്ന് യുവാവ് പറഞ്ഞത്. തുടർന്ന് ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു. എന്നാൽ കോടതിയിൽ […]

സമൂഹ വ്യാപനം ഉണ്ടായോ :കാസർകോടിന് ഇന്നും നാളെയും നിർണായകം : 19 പേരുടെ ഫലങ്ങൾ ഉടനറിയാം

സ്വന്തം ലേഖകൻ കാസർകോട്: കാസർകോടിന് ഇന്നും നാളെയും ഏറെ നിർണായകമായ ദിവസങ്ങൾ. കൊറോണ വൈറസ് കാസർകോട്ട് സമൂഹ വ്യാപനത്തിന് ഇടയാക്കിയോ എന്ന് ഇന്നും നാളെയും ലഭിക്കുന്ന ഫലങ്ങൾ വ്യക്തമാക്കും . സമ്പർക്കപട്ടികയിൽ ഉള്ളവരുടേത് ഉൾപ്പടെ 77 പേരുടെ സാമ്പിളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്.19 പേരുടെ ഫലങ്ങൾ ഉടനറിയാം   ഇതിൽ പോസിറ്റീവ് കേസുകൾ ഉണ്ടെങ്കിൽ ഇന്ന് അറിയാം.ഈ പരിശോധനാഫലത്തിലൂടെ സമൂഹവ്യാപനം ഉണ്ടായോ എന്നകാര്യം വ്യക്തമാകും. കൂടുതൽ പേർ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതാണ് ജില്ലാ ഭരണകൂടത്തിന് ആശങ്ക ജനിപ്പിക്കുന്നത്.   രണ്ടാമത്തെ രോഗിയുമായി സമ്പർക്കം പുലർത്തിയവരുടെ ഫലവും ഇന്ന് […]

ചിങ്ങവനത്ത് തുടർച്ചയായ രണ്ടാം ദിവസവും നിരോധിത പുകയില ഉത്പന്നവേട്ട: കൊറോണയും ലോക്ക് ഡൗണും പ്രശ്‌നമാക്കാതെ ലഹരി മാഫിയ; ലഹരിമരുന്നുകടത്തുകാർക്കെതിരെ ശക്തമായ നടപടിയുമായി പൊലീസ്

തേർഡ് ഐ ബ്യൂറോ കോട്ടയം: രാജ്യം മുഴുവൻ കൊറോണയ്‌ക്കെതിരെ പ്രതിരോധം തീർത്ത് പോരാടുമ്പോൾ ചിങ്ങവനത്ത് വൻ തോതിൽ നിരോധിത പുകയില ഉത്പന്ന വേട്ട. തുടർച്ചയായ രണ്ടാം ദിവസവും ചിങ്ങവനം പൊലീസ് ഹാൻസ് അടക്കമുള്ള നിരോധിത ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും, കട നടത്തിയിരുന്ന ആൾക്കെതിരെ കേസെടുക്കുകയും ചെയ്തു. ചിങ്ങവനം പരുത്തുംപാറ നെല്ലിക്കൽ ഇമ്പ്രയിൽ വീട്ടിൽ ജെമിനി (54)യെയാണ് നിരോധിത പുകയില ഉത്പന്നങ്ങൾ ശേഖരിച്ചു വച്ച് വിൽപ്പന നടത്തിയതിന് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബിൻസ് ജോസഫ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ലോക്കൗട്ടിന്റെ ആദ്യ ദിനത്തിൽ നടത്തിയ പരിശോധനയിൽ […]

ഇവർക്കും തിരിച്ചറിയൽ കാർഡ് മതി ; പൊലീസിന്റെ പാസ് വേണ്ട : പാസിൽ നിന്ന് കൂടുതൽ പേരെ ഒഴിവാക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്ക് ഡൗണിൽ അവശ്യസർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന കൂടുതൽ വിഭാഗക്കാരെ യാത്ര ചെയ്യാനുള്ള പൊലീസ് പാസിൽനിന്ന് ഒഴിവാക്കി. ഔദ്യോഗിക ആവശ്യങ്ങൾക്കായി പോകുമ്പോൾ ഈ വിഭാഗത്തിൽപ്പെട്ടവർ തങ്ങളുടെ സ്ഥാപനം നൽകിയ തിരിച്ചറിയൽ കാർഡ് പൊലീസിനെ കാണിച്ചാൽ മതിയാകും. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് യാത്ര ചെയ്യുമ്പോൾ പൊലീസ് പാസ് വേണ്ടാത്തവർ: 1.സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും നഴ്‌സുമാരും മറ്റു ജീവനക്കാരും, ആംബുലൻസ് സർവീസ് ഡ്രൈവർമാർ, ജീവനക്കാർ,മെഡിക്കൽ ഷോപ്പ്, മെഡിക്കൽ ലാബ് ജീവനക്കാർ 2.മൊബൈൽ ടവർ ടെക്‌നീഷ്യന്മാർ 3.ഡാറ്റ സെന്റർ ഓപ്പറേറ്റർമാർ 4.യൂണിഫോമിലുള്ള ഫുഡ് ഡെലിവറി […]

ലോക്ക് ഡൗൺ നോക്കാതെ റോഡിലിറങ്ങി കറക്കം : ഇനി യാത്ര പൊലീസ് ലോക്കപ്പിലേയ്ക്ക്: കോട്ടയം ജില്ലയിൽ 628 പേർക്കെതിരെ കേസ്; കർശന നടപടിയുമായി പൊലീസ്: വിലക്കിന്റെ വിവരമറിയിക്കാൻ പൊരിവെയിലിലും സജീവമായി കേരള പൊലീസ്

തേർഡ് ഐ ബ്യൂറോ കോട്ടയം: രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് അടച്ചിട്ട കാലത്ത്, നിർദേശങ്ങൾ ലംഘിച്ച് അനാവശ്യമായി നിരത്തിലിറങ്ങിയ അഞ്ഞൂറു പേർക്കെതിരെ ജില്ലയിൽ പൊലീസ് കേസെടുത്തു. ചങ്ങനാശേരിയിൽ മാത്രം നൂറു പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജില്ലയിൽ മുഴുവനുമായി രണ്ടു രണ്ടു ദിവസം കൊണ്ട് 628 പേരെയാണ് ജില്ലയിൽ നിയമം ലംഘിച്ചതിന്റെ പേരിൽ കേസിലാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച 506 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, ബുധനാഴ്ച ഇതുവരെ 122 പേർക്കെതിരെ കൂടി കേസെടുത്തിട്ടുണ്ട്. ചങ്ങനാശേരി സബ് ഡിവിഷനിൽ മാത്രം നൂറിലേറെ കേസുകൾ രണ്ടു […]