play-sharp-fill
ഇവർക്കും തിരിച്ചറിയൽ കാർഡ് മതി ; പൊലീസിന്റെ പാസ് വേണ്ട : പാസിൽ നിന്ന് കൂടുതൽ പേരെ ഒഴിവാക്കി

ഇവർക്കും തിരിച്ചറിയൽ കാർഡ് മതി ; പൊലീസിന്റെ പാസ് വേണ്ട : പാസിൽ നിന്ന് കൂടുതൽ പേരെ ഒഴിവാക്കി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോക്ക് ഡൗണിൽ അവശ്യസർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന കൂടുതൽ വിഭാഗക്കാരെ യാത്ര ചെയ്യാനുള്ള പൊലീസ് പാസിൽനിന്ന് ഒഴിവാക്കി. ഔദ്യോഗിക ആവശ്യങ്ങൾക്കായി പോകുമ്പോൾ ഈ വിഭാഗത്തിൽപ്പെട്ടവർ തങ്ങളുടെ സ്ഥാപനം നൽകിയ തിരിച്ചറിയൽ കാർഡ് പൊലീസിനെ കാണിച്ചാൽ മതിയാകും.


ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് യാത്ര ചെയ്യുമ്പോൾ പൊലീസ് പാസ് വേണ്ടാത്തവർ:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1.സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും നഴ്‌സുമാരും മറ്റു ജീവനക്കാരും, ആംബുലൻസ് സർവീസ് ഡ്രൈവർമാർ, ജീവനക്കാർ,മെഡിക്കൽ ഷോപ്പ്, മെഡിക്കൽ ലാബ് ജീവനക്കാർ

2.മൊബൈൽ ടവർ ടെക്‌നീഷ്യന്മാർ
3.ഡാറ്റ സെന്റർ ഓപ്പറേറ്റർമാർ
4.യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ബോയ്‌സും സ്വകാര്യ സുരക്ഷ ജീവനക്കാരും
5.പാചകവാതക വിതരണം
6.പെട്രോൾ പമ്പ്, ബാങ്ക് ജീവനക്കാർ
7.മാധ്യമപ്രവർത്തകർ

രാജ്യം കഴിഞ്ഞ ദിവസം അടച്ചുപൂട്ടിയ സാഹചര്യത്തിലാണ് അവശ്യവസ്തുക്കളുടെ സർവീസ് നടത്തുന്നവർക്ക് പ്രത്യേക പാസ് നൽകാൻ തീരുമാനിച്ചത്. ജില്ല പൊലീസ് മേധാവിമാരാണ് പാസ് നൽകുന്നത്. മാധ്യമപ്രവർത്തകർക്കും സർക്കാർ ജീവനക്കാർക്കും അവരുടെ ഐ.ഡി മാത്രം ഉപയോഗിച്ചാൽ മതിയെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.