play-sharp-fill
ലോക്ക് ഡൗൺ നോക്കാതെ റോഡിലിറങ്ങി കറക്കം : ഇനി യാത്ര പൊലീസ് ലോക്കപ്പിലേയ്ക്ക്: കോട്ടയം ജില്ലയിൽ 628 പേർക്കെതിരെ കേസ്; കർശന നടപടിയുമായി പൊലീസ്: വിലക്കിന്റെ വിവരമറിയിക്കാൻ പൊരിവെയിലിലും സജീവമായി കേരള പൊലീസ്

ലോക്ക് ഡൗൺ നോക്കാതെ റോഡിലിറങ്ങി കറക്കം : ഇനി യാത്ര പൊലീസ് ലോക്കപ്പിലേയ്ക്ക്: കോട്ടയം ജില്ലയിൽ 628 പേർക്കെതിരെ കേസ്; കർശന നടപടിയുമായി പൊലീസ്: വിലക്കിന്റെ വിവരമറിയിക്കാൻ പൊരിവെയിലിലും സജീവമായി കേരള പൊലീസ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് അടച്ചിട്ട കാലത്ത്, നിർദേശങ്ങൾ ലംഘിച്ച് അനാവശ്യമായി നിരത്തിലിറങ്ങിയ അഞ്ഞൂറു പേർക്കെതിരെ ജില്ലയിൽ പൊലീസ് കേസെടുത്തു. ചങ്ങനാശേരിയിൽ മാത്രം നൂറു പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജില്ലയിൽ മുഴുവനുമായി രണ്ടു രണ്ടു ദിവസം കൊണ്ട് 628 പേരെയാണ് ജില്ലയിൽ നിയമം ലംഘിച്ചതിന്റെ പേരിൽ കേസിലാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച 506 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, ബുധനാഴ്ച ഇതുവരെ 122 പേർക്കെതിരെ കൂടി കേസെടുത്തിട്ടുണ്ട്.


ചങ്ങനാശേരി സബ് ഡിവിഷനിൽ മാത്രം നൂറിലേറെ കേസുകൾ രണ്ടു ദിവസം കൊണ്ടു പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വൈക്കത്തും, കാഞ്ഞിരപ്പള്ളിയിലും, പാലായിലും പൊലീസ് കർശന നടപടികളുമായി പൊലീസ് രംഗത്ത് എത്തിയിട്ടുമുണ്ട്. കാഞ്ഞിരപ്പള്ളിയിൽ കൂട്ടം കൂടി നിന്ന ജനക്കൂട്ടത്തെ പിരിച്ചു വിടാൻ പൊലീസിനു ലാത്തി പ്രയോഗം നടത്തേണ്ടിയും വന്നു. അനാവശ്യമായി, മതിയായ കാരണമില്ലാതെ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടികൾ തന്നെ ഉണ്ടാകുമെന്നു ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കൊറോണയിൽ നിന്നും രാജ്യം രക്ഷപെടാൻ ഘോരമായ പോരാട്ടം നടത്തുമ്പോൾ, വഴിയിലിറങ്ങി തെമ്മാടിത്തരം കാട്ടുന്നവരെ നേരിടാൻ പൊരിവെയിലിനോടു കൂടി പൊരുതിയാണ് പൊലീസ് നിൽക്കുന്നത്. ഇതിനിടെയാണ് നിർദേശങ്ങളെല്ലാം ലംഘിച്ച് ഒരു വിഭാഗം നിരത്തിലിറങ്ങുന്നത്. നേരത്തെ പൊരിവെയിലിലും പൊലീസ് പണിയെടുത്തിട്ടുണ്ടെങ്കിലും, അത്യാവശ്യം ഒരു കുപ്പി വെള്ളം കിട്ടാനെങ്കിലും കടകൾ തുറന്നിട്ടുണ്ടായിരുന്നു. എന്നാൽ, കൊറോണക്കാലത്തെ നിയന്ത്രണങ്ങൾ കർശനമാക്കാൻ റോഡിലിറങ്ങി നിൽക്കുന്ന പൊലീസിന് ഒരു തുള്ളി വെള്ളം പോലും നൽകാൻ ആളില്ലാത്ത സ്ഥിതിയാണ്.

 

ഇത്രത്തോളം അസ്വസ്ഥജനകമായ അന്തരീക്ഷത്തിൽ പൊലീസുകാർ നിൽക്കുമ്പോഴാണ് അനാവശ്യമായി യാത്രചെയ്ത് പൊലീസുകാരെയും നാട്ടുകാരെയും ചിലർ വെല്ലുവിളിക്കുന്നത്. ഹോട്ടലുകൾ കൂടി അടച്ചതോടെ എ.ആർ ക്യാമ്പിൽ നിന്നും കൃത്യ സമയത്ത് എത്തിക്കുന്ന ഭക്ഷണവും വെള്ളവും മാത്രമാണ് പൊലീസിന് ആശ്വാസമാകുന്നത്. അതിരൂക്ഷമായ വെയിലാണ് പൊലീസിനെ അസ്വസ്ഥമാക്കുന്ന മറ്റൊന്ന്. റോഡിലൂടെ കടന്നു വരുന്ന വാഹനങ്ങളെ നടുറോഡിൽ നിന്നു തന്നെ തടയേണ്ടി വരും. ഇത് കൊടുംവെയിലിൽ പൊലീസിന് അസ്വസ്ഥത സൃഷ്ടിക്കുകയാണ്. അതു കൊണ്ടു തന്നെ പൊലീസിനു പണിയുണ്ടാക്കാതെ ആളുകൾ പരമാവധി സഹകരിക്കണമെന്ന സന്ദേശമാണ് ഇപ്പോൾ ഉദ്യോഗസ്ഥർ പുറത്തു വിടുന്നത്.