play-sharp-fill
കോവിഡ് രോഗത്തിൽ നിന്നും രക്ഷപ്പെടാൻ മലേറിയ മരുന്ന് വാങ്ങിക്കൂട്ടി ജനങ്ങൾ;  കുറിപ്പടിയില്ലാതെ മരുന്നു നൽകരുതെന്ന് കേന്ദ്രം

കോവിഡ് രോഗത്തിൽ നിന്നും രക്ഷപ്പെടാൻ മലേറിയ മരുന്ന് വാങ്ങിക്കൂട്ടി ജനങ്ങൾ; കുറിപ്പടിയില്ലാതെ മരുന്നു നൽകരുതെന്ന് കേന്ദ്രം

സ്വന്തം ലേഖകൻ

ഡൽഹി: കോവിഡ് രോഗ ചികിത്സയ്ക്ക് മലേറിയരോഗത്തിനുള്ള മരുന്ന് ജനങ്ങൾ വാങ്ങിക്കൂട്ടുന്നുവെന്ന് കേന്ദ്രസർക്കാർ. കോവിഡ് രോഗ ശാന്തിക്ക് മലേറിയരോഗ നിവാരണ മരുന്ന് ഫലപ്രദമാണെന്ന നിരീക്ഷണങ്ങളെത്തുടർന്ന് ജനം വലിയ രീതിയിൽ മരുന്ന് വാങ്ങുന്നത്.


 

ഇതിനെതിരേ സർക്കാർ ശക്തമായ നടപടി കൈക്കൊള്ളും. സാർസ് കോവിഡ് 2വിനെതിരേ ഹൈഡ്രോക്സിക്ലോറോക്വിൻ ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മരുന്നിന്റെ കയറ്റുമതി സർക്കാർ നിരോധിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് രോഗികൾക്കും രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ട ലക്ഷണങ്ങൾ കാണിക്കുന്നവർക്കും ഹൈഡ്രോക്സിക്ലോറോക്വിൻ നൽകുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ജനങ്ങൾ ഫാർമസികളിൽ പോയി മരുന്ന് വിവേകമില്ലാതെ വാങ്ങിക്കുന്നത്. അതു കൊണ്ട് തന്നെ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഫാർമസിക്കാർ മരുന്ന് നൽകരുതെന്ന ഉത്തരവും കേന്ദ്രസർക്കാർ കർശന നിർദേശം നൽകി.

അതേസമയം, പരീക്ഷണാടിസ്ഥാനത്തിലാണ് ഹൈട്രോക്സിക്ലോറോക്വിൻ കോവിഡ് രോഗികൾക്ക് നൽകുന്നതെന്നും, അത് പക്ഷെ രാജ്യത്തുള്ള എല്ലാവരും ഉപയോഗിക്കാൻ പാടുള്ളതല്ല. ആ മരുന്ന് പരീക്ഷണാടിസ്ഥാനത്തിൽ നൽകുന്നതായതുകൊണ്ട് തന്നെ ഇതു നൽകുന്ന രോഗികളെ പിന്നീട് നിരീക്ഷണ വിധേയമാക്കുന്നുണ്ട്.

 

അതുകൊണ്ട് തന്നെ ഈ മരുന്ന് എല്ലാവർക്കും ഉള്ളതല്ലെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിലെ സാംക്രമിക രോഗം വിഭാഗം മേധാവി രാമൻ ആർ ഗംഗാഖേധ്കർ വ്യക്തമാക്കി. ഹൈഡ്രോക്സിക്ലോറോക്വിൻ അടക്കമുള്ള മരുന്നുള്ളുകൾ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നിർദേശങ്ങളും ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. ആവശ്യം കൂടിയതിനെ തുടർന്ന് മാസ്‌കുകളുടെയും വെന്റിലേറ്ററുകളുടെയും സാനിറ്റൈസറിന്റെയും കയറ്റുമതിയും സർക്കാർ നിരോധിച്ചു.