play-sharp-fill
സമൂഹ വ്യാപനം ഉണ്ടായോ :കാസർകോടിന് ഇന്നും നാളെയും നിർണായകം : 19 പേരുടെ  ഫലങ്ങൾ ഉടനറിയാം

സമൂഹ വ്യാപനം ഉണ്ടായോ :കാസർകോടിന് ഇന്നും നാളെയും നിർണായകം : 19 പേരുടെ ഫലങ്ങൾ ഉടനറിയാം

സ്വന്തം ലേഖകൻ

കാസർകോട്: കാസർകോടിന് ഇന്നും നാളെയും ഏറെ നിർണായകമായ ദിവസങ്ങൾ. കൊറോണ വൈറസ് കാസർകോട്ട് സമൂഹ വ്യാപനത്തിന് ഇടയാക്കിയോ എന്ന് ഇന്നും നാളെയും ലഭിക്കുന്ന ഫലങ്ങൾ വ്യക്തമാക്കും . സമ്പർക്കപട്ടികയിൽ ഉള്ളവരുടേത് ഉൾപ്പടെ 77 പേരുടെ സാമ്പിളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്.19 പേരുടെ ഫലങ്ങൾ ഉടനറിയാം


 

ഇതിൽ പോസിറ്റീവ് കേസുകൾ ഉണ്ടെങ്കിൽ ഇന്ന് അറിയാം.ഈ പരിശോധനാഫലത്തിലൂടെ സമൂഹവ്യാപനം ഉണ്ടായോ എന്നകാര്യം വ്യക്തമാകും. കൂടുതൽ പേർ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതാണ് ജില്ലാ ഭരണകൂടത്തിന് ആശങ്ക ജനിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

രണ്ടാമത്തെ രോഗിയുമായി സമ്പർക്കം പുലർത്തിയവരുടെ ഫലവും ഇന്ന് വരും. 44 പേർ ഇതിനോടകം കാസർകോട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ടാമത്തെ രോഗിയിൽ നിന്ന് ഏഴാമത്തെ രോഗിയിലേക്ക് എത്തിയ 20 മിനിറ്റിനെക്കുറിച്ചാണ് തങ്ങൾക്ക് ആശങ്കയെന്ന് ജില്ലാകളക്ടർ ഡോ.ഡി സജിത്ബാബു പറഞ്ഞു.

 

ഈ 20 മിനിട്ടിനുള്ളിൽ സമൂഹ വ്യാപനം നടന്നിട്ടുണ്ടോയെന്ന് ഇന്നും നാളെയുമായി ലഭിക്കുന്ന പരിശോധനാഫലങ്ങളിലൂടെ വ്യക്തമാകും.