play-sharp-fill

മഹാരാഷ്ട്രയിൽ രണ്ട് മലയാളി നേഴ്‌സുമാർക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു ; രോഗ ബാധിതർ കോട്ടയം, എറണാകുളം സ്വദേശികളെന്ന് സൂചന

സ്വന്തം ലേഖകൻ മുംബൈ: നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന രണ്ട് മലയാളി നഴ്‌സുമാർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചത് എറണാകുളം, കോട്ടയം സ്വദേശികൾക്കാണെന്ന് സൂചന. ഇവർക്ക് രോഗം സ്ഥിരീകരിച്ചതോടെ മലയാളികളടക്കമുള്ള സഹപ്രവർത്തകരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ ദക്ഷിണമുംബയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നേഴ്‌സുമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ ആശുപത്രിയിൽ ജോലിചെയ്തിരുന്ന ഒരു ഡോക്ടർക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ ഇയാൾ നിരവധി ശസ്ത്രക്രിയകൾ ചെയ്തതായും റിപ്പോർട്ടുണ്ട്. ഈ രോഗികളെ നിരീക്ഷണത്തിലാക്കിയോ എന്നും വ്യക്തമായിട്ടില്ല. മുംബൈയിലെ മലയാളി നേഴ്‌സുമാരടക്കം […]

കൊറോണ പ്രതിരോധത്തിൽ കോട്ടയം മെഡിക്കൽ കോളജിന് വൻ നേട്ടം: ലോകത്തിന് മുഴുവൻ മാതൃകയായി മെഡിക്കൽ കോളജ് ആശുപത്രി; വയോധിക ദമ്പതികളെ കൊറോണ വിമുക്തരാക്കി ആരോഗ്യ കേരളം

സ്വന്തം ലേഖകൻ കോട്ടയം: കൊറോണ പ്രതിരോധത്തിൽ ഇതുവരെ ലോകത്ത് ഒരു രാജ്യവും കൈ വരിക്കാത്ത നേട്ടവുമായി കേരളം. അറുപത് വയസിനു മുകളിൽ പ്രായമുള്ളവരെ പോലും രക്ഷിക്കാൻ ലോകത്തുള്ള എല്ലാ രാജ്യങ്ങളും പാടുപെടുമ്പോഴാണ് തൊണ്ണൂറു വയസുകഴിഞ്ഞ രണ്ടു ദമ്പതികളെ രക്ഷപെടുത്തി കേരളം മാതൃകയായി മാറിയിരിക്കുന്നത്. പത്തനംതിട്ട റാന്നിയിലെ ഇറ്റലിയിൽ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളിൽ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് കൊറോണ രോഗബാധയിൽ നിന്ന് മോചിതരായത്. ലോകത്ത് തന്നെ 60 വയസിന് മുകളിൽ കോവിഡ് 19 ബാധിച്ചവരെ ഹൈ […]

വിധവാ പെൻഷൻ , നോൺ മാര്യേജ് സർട്ടിഫിക്കറ്റ് സമയ പരിധി നീട്ടണം : റൂബി ചാക്കോ

സ്വന്തം ലേഖകൻ കോട്ടയം : ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്തുകളിൽ നിന്നും വിധവാ പെൻഷൻ വാങ്ങുന്നവർ , പുനർവിവാഹം നടത്തിയിട്ടില്ല എന്ന് ഗസറ്റഡ് ഉദ്യോഗസ്ഥരെക്കൊണ്ട് സാക്ഷ്യപ്പെടുത്തി മാർച്ച് 30 ന് മുൻപ് സമർപ്പിക്കണം എന്ന ഉത്തരവ് പുനഃപരിശോധിക്കണം എന്ന് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം പ്രസിഡന്റ് റൂബി ചാക്കോ . ഇത് സംബന്ധിച്ച് കോട്ടയം ഡി.ഡി.പിയുടെ നിർദ്ദേശം 27 ന് ആണ് പഞ്ചായത്തുകൾക്ക് ലഭിച്ചത് . പഞ്ചായത്ത് ഓഫീസിന് മുന്നിൽ തിങ്കളാഴ്ച വലിയ തിരക്കായിരുന്നു. ലോക്ക് ഡൗൺ മൂലം ജനങ്ങൾക്ക് പുറത്തിറങ്ങാനും ,ഗസറ്റഡ് ഉദ്യോഗസ്ഥരെക്കൊണ്ട്  […]

അറിവില്ലായ്മ കൊണ്ട് പറ്റിയതാണ്, ഡോക്ടർമാരോട്, നേഴ്‌സുമാരോട് പേരറിയാത്ത ആരോഗ്യപ്രവർത്തകരോടൊക്കെ നന്ദി : കണ്ണ് നിറഞ്ഞ് റാന്നി സ്വദേശികൾ

സ്വന്തം ലേഖകൻ പത്തനംതിട്ട: കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പത്തനംതിട്ട റാന്നി സ്വദേശികൾ ആയ അഞ്ച്‌പേരും ആശുപത്രി വിട്ടു. ആശുപത്രിയിൽ നിന്നും ജീവനോടെ തിരികെ വീട്ടിലേക്ക് പോകാമെന്ന് കരുതിയതല്ലെന്നും സർക്കാരാശുപത്രിയിലെ ചികിത്സ മികച്ചതാണെന്നും, റാന്നി സ്വദേശികൾ പറഞ്ഞു. ഇറ്റലിയിൽ നിന്ന് തിരികെ റാന്നി സ്വദേശികളായവർ വിമാനത്താവളത്തിൽ പരിശോധന നടത്താൻ തയ്യാറായിരുന്നില്ല. എന്നാൽ വലിയൊരു തെറ്റാണ് അന്ന് ചെയ്തതെന്ന് അറിയില്ലായിരുന്നെന്നും അവർ പറഞ്ഞു.”അറിവില്ലായ്മ കൊണ്ട് പറ്റിയതാണ്. പക്ഷേ, ഞങ്ങൾക്ക് ഇവിടെ കിട്ടിയത് മികച്ച ചികിത്സയാണ്. എല്ലാ ഡോക്ടർമാരും മികച്ച പിന്തുണ തന്നു. അവർ […]

സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം: സംസ്ഥാനത്ത് 32 പേർക്കു കൊറോണ സ്ഥിരീകരിച്ചു; 15 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായി കണ്ടെത്തൽ; ഒന്നരലക്ഷത്തോളം പേർ നിരീക്ഷണത്തിൽ; അടുത്ത അദ്ധ്യയന വർഷത്തിനായുള്ള നടപടി സ്‌കൂളുകൾ നിർത്തണം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് തിങ്കളാഴ്ച 32 പേർക്കു കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതിൽ 17 പേർ വിദേശത്തു നിന്നു വന്നവരും, 15 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇതിൽ 17 പേർ കാസർകോട് ജില്ലയിൽ നിന്നുള്ളവരാണ്. 11 പേർ കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരും, ഇടുക്കി, വയനാട് ജില്ലകളിൽ നിന്നുള്ള രണ്ടു പേർക്കു വീതവും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ 213 പേർക്കാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 126 പേരാണ് ഇന്ന് രോഗം സംശയിച്ച് ആശുപത്രികളിൽ ചികിത്സ തേടിയത്. […]

കോവിഡ്19: രാജ്യത്ത് കൊറോണ വൈറസ് സാമൂഹ വ്യാപന ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന് കേന്ദ്രം; നാലാം ഘട്ടം സൂക്ഷിക്കണം ; അനിയന്ത്രിതമാം വിധം രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യത

സ്വന്തം ലേഖകൻ ഡൽഹി : രാജ്യത്ത് കൊറോണ വൈറസ് സാമൂഹ വ്യാപന ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന് കേന്ദ്രം. നിലവിലെ സാഹചര്യത്തിൽ സാമൂഹ വ്യാപനത്തിനുള്ള സാധ്യത കുറവാണെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി ലാവ് അഗർവാൾ വ്യക്തമാക്കി. രാജ്യത്തെ നിലവിലെ സാഹചര്യത്തെ സമൂഹ വ്യാപനമെന്ന് വിളിക്കാൻ കഴിയില്ല. ഇപ്പോഴും രോഗികളുമായി സമ്പർക്കം പുലർത്തിയ ആളുകൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യം ഇപ്പോഴും പ്രദേശിക വ്യാപന ഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു.     നേരത്തെ രാജ്യത്ത് സാമൂഹ വ്യാപനം നടന്നതായി സൂചനയില്ലെന്ന് ഐസിഎംആർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹ […]

കൊറോണ വൈറസ് രോഗബാധ : കോട്ടയത്ത് തിങ്കളാഴ്ച ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 3360 ആയി

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് രോഗബാധയുടെ ലക്ഷണങ്ങളെ തുടർന്ന് ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം നാലായി. ഇവർ നാലുപേരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ഇതിന് പുറമെ ആറുപേർക്ക് ഹോം ക്വാറന്റൈയിൻ നിർദ്ദേശിച്ചു. ഇതോടെ ജില്ലയിൽ മാത്രം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 3360 ആയി. അതേസമയം സംസ്ഥാനത്ത് തിങ്കളാഴ്ച 32 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 212 ആയി. കൊറോണ വൈറസ് ബാധ : കോട്ടയം ജില്ലയിലെ വിവരങ്ങൾ […]

അതിഥി തൊഴിലാളികൾ വിഷമിക്കണ്ട :സർക്കാർ ഒപ്പമുണ്ട്; പരാതികൾ പരിഹരിക്കുന്നതിനുമായി കോൾ സെന്ററുകൾ ആരംഭിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കെ സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികൾക്ക് പ്രശ്നങ്ങൾ അറിയിക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി കോൾ സെന്റർ ആരംഭിച്ചു. സംസ്ഥാനതലത്തിൽ തൊഴിലും നൈപുണ്യവും വകുപ്പ് ലേബർ കമ്മീഷണറേറ്റിലും അതത് ജില്ലാ ലേബർ ഓഫീസുകളിലുമായാണ് കോൾ സെന്റർ സജ്ജമാക്കിയിരിക്കുന്നത്.   ഇതര സംസ്ഥാനക്കാർക്ക് അവരവരുടെ ഭാഷകളിൽ ( തമിഴ്, ഹിന്ദി, ബംഗാളി, അസാമീസ്, ഒറിയ) തന്നെ മറുപടി നൽകുന്നതിനും പ്രശ്ന പരിഹാരത്തിനുമായി ഭാഷാ വിദഗ്ധരായ ജീവനക്കാരെ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ തലത്തിൽ ഹെൽപ് ഡെസ്‌ക്കുകളിൽ രണ്ടു ഭാഷാ വിദഗ്ധരടങ്ങുന്ന ടീം […]

പായിപ്പാട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം: പിന്നിൽ ഒന്നിലധികം സംഘടനകൾ; തൊഴിലാളികളെ ഇളക്കിവിടാൻ ശ്രമമുണ്ടായി: മുഖ്യമന്ത്രി; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: പായിപ്പാട് അതിഥി തൊവിലാളികളുടെ പ്രതിഷേധത്തിനു പിന്നിൽ ഒന്നിലധികം സംഘടനകളുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലാളികളെ ഇളക്കിവിടാൻ ശ്രമമുണ്ടായിട്ടുണ്ട്. പിന്നിൽ, ദുരൂഹതയുണ്ടെന്നും ഗൂഡാലോചനയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിഥി തൊഴിലാളികളെ തെറ്റിധരിപ്പിച്ച് തെരുവിലിറക്കുകയാണ് ഉണ്ടായത്. ഇതിനു പിന്നിൽ ഗൂഡാലോചനയുണ്ടെന്നു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നിൽ ഒന്നിലധികം സംഘടകളുണ്ടെന്നു വ്യക്തമായിട്ടുണ്ട്. തൊഴിലാളികളെ തെറ്റിധരിപ്പിച്ച് തെരുവിൽ ഇറക്കിയതാണ് എന്നു വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ശക്തമായി മുന്നോട്ടു പോകുന്നുണ്ട്. പിന്നിൽ, ഒന്നിലധികം ശക്തികൾ ഉണ്ടെന്നും വ്യക്തമായിട്ടുണ്ട്. കേരളം കൊറോണ പ്രതിരോധത്തിൽ […]

ഇന്ത്യക്കാരന്റെ ആദ്യത്തെ സൂപ്പർഹീറോ ഷോ ശക്തിമാൻ  തിരിച്ചെത്തുന്നു

സ്വന്തം ലേഖകൻ ഡൽഹി: ഇന്ത്യക്കാരന്റെ ആദ്യത്തെ സൂപ്പർഹീറോ ഷോ 90 കളിലെ ഓരോ കുട്ടിയുടെയും കുട്ടിക്കാലത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ ഷോ ശക്തിമാൻ വീണ്ടും പ്രേക്ഷകരിലേയ്ക്ക് . എല്ലാ ഞായറാഴ്ചയും ഒരു മണിക്കൂർ ശക്തിമാൻ കാണുന്നതിനായി എല്ലാ അംഗങ്ങളും ഒരുമിച്ച് ഇരിക്കാറുണ്ടായിരുന്നു.   കൊറോണ വൈറസ് ലോക്ക് ഡൗണിനിടയിൽ ഷോയെ ടെലിവിഷനിൽ തിരികെ കൊണ്ടുവരാനുള്ള ആവശ്യം ഉയർന്ന നിലയിലാണെന്നതിനാൽ, ഷോയുടെ തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്ന് മുകേഷ് ഖന്ന വെളിപ്പെടുത്തി. ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിൽ, ശക്തിമാന്റെ തുടർച്ചയായി അവർ കുറച്ചുകാലമായി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘കഴിഞ്ഞ […]