play-sharp-fill
ഇന്ത്യക്കാരന്റെ ആദ്യത്തെ സൂപ്പർഹീറോ ഷോ ശക്തിമാൻ  തിരിച്ചെത്തുന്നു

ഇന്ത്യക്കാരന്റെ ആദ്യത്തെ സൂപ്പർഹീറോ ഷോ ശക്തിമാൻ  തിരിച്ചെത്തുന്നു

സ്വന്തം ലേഖകൻ

ഡൽഹി: ഇന്ത്യക്കാരന്റെ ആദ്യത്തെ സൂപ്പർഹീറോ ഷോ 90 കളിലെ ഓരോ കുട്ടിയുടെയും കുട്ടിക്കാലത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ ഷോ ശക്തിമാൻ വീണ്ടും പ്രേക്ഷകരിലേയ്ക്ക് . എല്ലാ ഞായറാഴ്ചയും ഒരു മണിക്കൂർ ശക്തിമാൻ കാണുന്നതിനായി എല്ലാ അംഗങ്ങളും ഒരുമിച്ച് ഇരിക്കാറുണ്ടായിരുന്നു.


 

കൊറോണ വൈറസ് ലോക്ക് ഡൗണിനിടയിൽ ഷോയെ ടെലിവിഷനിൽ തിരികെ കൊണ്ടുവരാനുള്ള ആവശ്യം ഉയർന്ന നിലയിലാണെന്നതിനാൽ, ഷോയുടെ തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്ന് മുകേഷ് ഖന്ന വെളിപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിൽ, ശക്തിമാന്റെ തുടർച്ചയായി അവർ കുറച്ചുകാലമായി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘കഴിഞ്ഞ മൂന്നു വർഷമായി, ശക്തിമാന്റെ രണ്ടാം പതിപ്പ് പുറത്തിറക്കാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്, അത് സമകാലികമാണ്, പക്ഷേ ഞങ്ങളുടെ മൂല്യങ്ങളിൽ വേരൂന്നിയതാണ്, ഇത് ഉടൻ തന്നെ സഫലമാകും.’

ലോക്ഡൗണിൽ കഴിയുന്ന ജനങ്ങളുടെ ബോറടി മാറ്റാൻ രാമായണം, മഹാഭാരതം സീരിയലുകൾ പുന:സംപ്രക്ഷേപണം ചെയ്യാനൊരുങ്ങി ദൂരദർശൻ. പ്രസാർ ഭാരതി സി ഇ ഒ ശശി ശേഖറാണ് ട്വിറ്ററിലൂടെ വിവരം വെളിപ്പെടുത്തിയിരുന്നു ഇതിനു പിന്നാലെയാണ് ശക്തിമാനും തിരിച്ചെത്തുന്നത്.

ഈ സീരിയലുകൾ പ്രക്ഷേപണം ചെയ്യാൻ പകർപ്പാവകാശമുള്ളവരെ ദൂരദർശൻ സമീപിച്ചു കഴിഞ്ഞു. അവരുടെ തീരുമാനം അറിയാൻ കാത്തിരിക്കുകയാണ് ഉടൻ വിവരമറിക്കുന്നതായിരിക്കുമെന്ന് ശശി ശേഖർ ട്വീറ്റ് ചെയ്യ്തു.

രാജ്യത്ത് 21 ദിവസം ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ വീടുകളിൽ കഴിച്ചുകൂട്ടുകയാണ്. ഇതിനിടയിലാണ് ദൂരദർശനിൽ രാമായണം, മഹാഭാരതം സീരിയലുകൾ വീണ്ടും സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേർ സോഷ്യൽമീഡിയയിലൂടെ രംഗത്ത് എത്തിയിരുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് പ്രസാർ ഭാരതി സി ഇ ഒ ഇക്കാര്യത്തിന് പരിഹാരം ആലോചന ആരംഭിച്ചത്. 1987ൽ പ്രക്ഷേപണമാരംഭിച്ച രാമായണം സീരിയൽ വീണ്ടും കാണണമെന്നാണ് നിരവധി പേരുടെ ആവശ്യം.

വാൽമീകി രചിച്ച പുരാണകാവ്യത്തിന്റെ ആഖ്യാനമായിരുന്നു രാമായണം എന്ന സീരിയൽ. രാമാനന്ദ് സാഗർ ആയിരുന്നു സംവിധാനം ചെയ്തത്. വ്യാസൻ രചിച്ച മഹാഭാരതത്തെ ആസ്പദമാക്കി ടെലിവിഷനിൽ പ്രക്ഷേപണം ചെയ്ത സീരിയൽ സംവിധാനം ചെയ്തത് ബി ആർ ചോപ്രയാണ്.