play-sharp-fill
അതിഥി തൊഴിലാളികൾ വിഷമിക്കണ്ട :സർക്കാർ ഒപ്പമുണ്ട്; പരാതികൾ പരിഹരിക്കുന്നതിനുമായി കോൾ സെന്ററുകൾ ആരംഭിച്ചു

അതിഥി തൊഴിലാളികൾ വിഷമിക്കണ്ട :സർക്കാർ ഒപ്പമുണ്ട്; പരാതികൾ പരിഹരിക്കുന്നതിനുമായി കോൾ സെന്ററുകൾ ആരംഭിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കെ സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികൾക്ക് പ്രശ്നങ്ങൾ അറിയിക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി കോൾ സെന്റർ ആരംഭിച്ചു. സംസ്ഥാനതലത്തിൽ തൊഴിലും നൈപുണ്യവും വകുപ്പ് ലേബർ കമ്മീഷണറേറ്റിലും അതത് ജില്ലാ ലേബർ ഓഫീസുകളിലുമായാണ് കോൾ സെന്റർ സജ്ജമാക്കിയിരിക്കുന്നത്.


 

ഇതര സംസ്ഥാനക്കാർക്ക് അവരവരുടെ ഭാഷകളിൽ ( തമിഴ്, ഹിന്ദി, ബംഗാളി, അസാമീസ്, ഒറിയ) തന്നെ മറുപടി നൽകുന്നതിനും പ്രശ്ന പരിഹാരത്തിനുമായി ഭാഷാ വിദഗ്ധരായ ജീവനക്കാരെ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ തലത്തിൽ ഹെൽപ് ഡെസ്‌ക്കുകളിൽ രണ്ടു ഭാഷാ വിദഗ്ധരടങ്ങുന്ന ടീം 24 മണിക്കൂറും സേവനത്തിനായി ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ലേബർ കമ്മീഷണറേറ്റിലെ കോൾ സെന്ററിലും 24 മണിക്കൂറും ആശയ വിനിമയത്തിനും മറുപടി നൽകി പ്രശ്‌ന പരിഹാരം ഉറപ്പാക്കുന്നതിനും സജ്ജീകരണം ഏർപ്പെടുത്തി. . ലേബർ കമ്മീഷണറേറ്റും 14 ജില്ലാ ലേബർ ഓഫീസുകളും അസിസ്റ്റന്റ് ലേബർ ഓഫീസർമാരും അടക്കം 24 മണിക്കൂറും പ്രവർത്തിക്കുന്നതിനുള്ള നിർദേശങ്ങളും നൽകി കഴിഞ്ഞു. ഇവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വിധത്തിൽ ജീവനക്കാരെയും നിയോഗിച്ചു.

 

സംസ്ഥാന തല ലേബർ കോൾ സെന്റർ നമ്പർ: 155214 (ബിഎസ്എൻഎൽ), 1800 425 55214 (ടോൾ ഫ്രീ)

ജില്ലാ തല ഹെൽപ്പ് ലൈൻ നമ്പരുകൾ ചുവടെ :

തിരുവനന്തപുരം 0471-2783942, 8547655254, 0471-2783946, 8547655256
കൊല്ലം 0474-2794820, 8547655257, 0474-2794820, 8547655258
പത്തനംതിട്ട 0468-2222234, 8547655259
ആലപ്പുഴ 0477-2253515, 8547655260, 0477-2253515, 8547655261

 

 

ഇടുക്കി 0486-2222363, 8547655262

കോട്ടയം 0481-2564365, 8547655264, 0481-2564365, 8547655265
എറണാകുളം 0484-2423110, 8547655267, 0484-2423110, 8547655266
തൃശ്ശൂർ 0487-2360469, 8547655268, 0487-2360469, 8547655269

മലപ്പുറം 0483-2734814, 8547655272, 0483-2734814, 8547655273
കോഴിക്കോട് 0495-2370538, 8547655274, 0495-2370538, 8547655275
വയനാട് 0493-6203905, 8547655276
കണ്ണൂർ 0497-2700353, 8547655277, 0497-2700353, 8547655278
കാസർകോട് 0499-4256950, 8547655279, 0499-4256950, 8547655263

 

 

തുടർച്ചായി സംസ്ഥാനത്ത് രണ്ടു ദിവസമാണ് അതിഥി തൊഴിലാളികളുടെ പ്രതിഷേധം ഉണ്ടായത് ഇതിനെ തുടർന്നാണ് സർക്കാരിന്റെ പുതിയ നടപടി. പെരുമ്പാവൂരിലും ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. തിങ്കളാഴ്ച ഉച്ചയോടെ ബംഗാൾ കോളനിയിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്.

 

കമ്യൂണിറ്റി കിച്ചൺവഴി കിട്ടിയ ഭക്ഷണം ആവശ്യത്തിന് തികഞ്ഞില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.പായിപ്പാട് ലോക്ഡൗൺ ലംഘിച്ച് അതിഥി തൊഴിലാളികൾ സംഘടിച്ച സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. ബംഗാൾ സ്വദേശിയായ മുഹമ്മദ് റിഞ്ചുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പായിപ്പാട് അതിഥി തൊഴിലാളികളെ വിളിച്ചുവരുത്തി കൂട്ടം ചേരാൻ ആഹ്വാനം ചെയ്തു എന്ന സംശയത്തെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

 

ആളുകൾ കൂട്ടമായി എത്താൻ ഇയാൾ ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. അതിന്റെ പ്രാഥമിക വിവരങ്ങൾ മാത്രമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.കൂടുതൽ തെളിവു ശേഖരണത്തിനായി സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ടെന്നും തൃക്കൊടിത്താനം സി ഐ വ്യക്തമാക്കി.ഇന്നലെ വൈകുന്നേരമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

 

ആയിരത്തോളം അതിഥി തൊഴിലാളികളെ ലോക്ഡൗൺ ലംഘിപ്പിച്ച് പ്രതിഷേധത്തിനെത്തിച്ചതിൽ ഗൂഢാലോചനയടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരുകയാണ്. അതേസമയം ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ പേർ ലോക്ഡൗൺ ലംഘനം ആസൂത്രണം ചെയ്തതിൽ പങ്കാളികളായിട്ടുണ്ടോ എന്നും വ്യക്തമാകും. 250 ലധികം ക്യാമ്ബുകളിലായി നാലായിരത്തോളം അതിഥി തൊഴിലാളികൾ ഇപ്പോഴും പായിപ്പാടുണ്ട്.