play-sharp-fill
സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം: സംസ്ഥാനത്ത് 32 പേർക്കു കൊറോണ സ്ഥിരീകരിച്ചു; 15 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായി കണ്ടെത്തൽ; ഒന്നരലക്ഷത്തോളം പേർ നിരീക്ഷണത്തിൽ; അടുത്ത അദ്ധ്യയന വർഷത്തിനായുള്ള നടപടി സ്‌കൂളുകൾ നിർത്തണം

സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം: സംസ്ഥാനത്ത് 32 പേർക്കു കൊറോണ സ്ഥിരീകരിച്ചു; 15 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായി കണ്ടെത്തൽ; ഒന്നരലക്ഷത്തോളം പേർ നിരീക്ഷണത്തിൽ; അടുത്ത അദ്ധ്യയന വർഷത്തിനായുള്ള നടപടി സ്‌കൂളുകൾ നിർത്തണം

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് തിങ്കളാഴ്ച 32 പേർക്കു കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതിൽ 17 പേർ വിദേശത്തു നിന്നു വന്നവരും, 15 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇതിൽ 17 പേർ കാസർകോട് ജില്ലയിൽ നിന്നുള്ളവരാണ്. 11 പേർ കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരും, ഇടുക്കി, വയനാട് ജില്ലകളിൽ നിന്നുള്ള രണ്ടു പേർക്കു വീതവും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ 213 പേർക്കാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.


126 പേരാണ് ഇന്ന് രോഗം സംശയിച്ച് ആശുപത്രികളിൽ ചികിത്സ തേടിയത്. 15,7253 പേരാണ് രോഗം സംശയിച്ച് നിരീക്ഷണത്തിൽ കഴിയുന്നത്. 156660 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നടത്തിയ 6031 സാമ്പിളുകളും നെഗറ്റീവ് ആണെന്നു കണ്ടെത്തിയിട്ടുണ്ട്. 6991 സാമ്പിളുകളാണ് സംസ്ഥാനത്ത് ഇതുവരെ പരിശോധിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് സമൂഹ വ്യാപനത്തിനുള്ള സാധ്യതയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. രോഗികൾ കൂടുതൽ ആളുകളുമായി ബന്ധപ്പെട്ടതാണ് രോഗികളുടെ എണ്ണം വർദ്ധിക്കാൻ കാരണം. ഈ സാഹചര്യത്തിൽ രോഗികൾക്കു രോഗം സ്ഥരീകരിക്കുക മാത്രമാണ് ചെയ്തത്. ഈ സാഹചര്യത്തിൽ സമൂഹ വ്യാപനത്തിനുള്ള സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

കർണ്ണാടകത്തിൽ നിന്നും കേരളത്തിലേയ്ക്കുള്ള റോഡ് മണ്ണിട്ട് മൂടിയ സാഹചര്യത്തിൽ പ്രധാനമന്ത്രിയുമായി ഫോണിൽ വിളിച്ചു സംസാരിച്ചു. കർണ്ണായക മുഖ്യമന്ത്രി യദ്യൂരിയപ്പയുമായി സംസാരിക്കാമെന്നു പ്രധാനമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. വിഷയത്തിൽ ഗവർണ്ണർ ഇടപെട്ടിട്ടുണ്ട്. പോസിറ്റീവായ സമീപനം ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത അദ്ധ്യയന വർഷത്തേയ്ക്കുള്ള നടപടികൾ സ്‌കൂളുകൾ അവസാനിപ്പിക്കണം. ഇത്തരം നടപടികൾ തുടരരുത്. ബാങ്കുകളോട് എടിഎം നിറച്ചു വയ്ക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. ഇത് കൂടാതെ പേചാനലുകളുടെ നിരക്ക് ഒഴിവാക്കണമെന്നു നിർദേശിച്ചിട്ടുണ്ട്.

പൊലീസുകാർ അതികഠിനമായ സാഹചര്യത്തിലാണ് ജോലി ചെയ്യുന്നത്. പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും, ഇവർക്ക് വെള്ളവും ഭക്ഷണവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സായുധ സേന എഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചരക്ക് നീക്കത്തിൽ ക്രമീകരണം ഏർപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

അവശ്യ സർവീസുകളുമായി സഞ്ചരിക്കുന്ന ട്രക്കുകളിൽ മോണിറ്ററിംങ് സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.