വിധവാ പെൻഷൻ , നോൺ മാര്യേജ് സർട്ടിഫിക്കറ്റ് സമയ പരിധി നീട്ടണം : റൂബി ചാക്കോ
സ്വന്തം ലേഖകൻ
കോട്ടയം : ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്തുകളിൽ നിന്നും വിധവാ പെൻഷൻ വാങ്ങുന്നവർ , പുനർവിവാഹം നടത്തിയിട്ടില്ല എന്ന് ഗസറ്റഡ് ഉദ്യോഗസ്ഥരെക്കൊണ്ട് സാക്ഷ്യപ്പെടുത്തി മാർച്ച് 30 ന് മുൻപ് സമർപ്പിക്കണം എന്ന ഉത്തരവ് പുനഃപരിശോധിക്കണം എന്ന് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം പ്രസിഡന്റ് റൂബി ചാക്കോ .
ഇത് സംബന്ധിച്ച് കോട്ടയം ഡി.ഡി.പിയുടെ നിർദ്ദേശം 27 ന് ആണ് പഞ്ചായത്തുകൾക്ക് ലഭിച്ചത് . പഞ്ചായത്ത് ഓഫീസിന് മുന്നിൽ തിങ്കളാഴ്ച വലിയ തിരക്കായിരുന്നു. ലോക്ക് ഡൗൺ മൂലം ജനങ്ങൾക്ക് പുറത്തിറങ്ങാനും ,ഗസറ്റഡ് ഉദ്യോഗസ്ഥരെക്കൊണ്ട് സാക്ഷ്യപ്പെടുത്താനോ കഴിയാത്ത സാഹചര്യമാണ് ഇപ്പോളുള്ളത്. ഇത് സംബന്ധിച്ച് കോട്ടയം ഡിഡിപിക്ക് പരാതി നൽകിയതായും തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് മെമ്പർ കൂടിയായ റൂബി ചാക്കോ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :