മഹാരാഷ്ട്രയിൽ രണ്ട് മലയാളി നേഴ്‌സുമാർക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു ; രോഗ ബാധിതർ കോട്ടയം, എറണാകുളം സ്വദേശികളെന്ന് സൂചന
സ്വന്തം ലേഖകൻ
മുംബൈ: നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന രണ്ട് മലയാളി നഴ്‌സുമാർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചത് എറണാകുളം, കോട്ടയം സ്വദേശികൾക്കാണെന്ന് സൂചന. ഇവർക്ക് രോഗം സ്ഥിരീകരിച്ചതോടെ മലയാളികളടക്കമുള്ള സഹപ്രവർത്തകരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
മഹാരാഷ്ട്രയിൽ ദക്ഷിണമുംബയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നേഴ്‌സുമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ ആശുപത്രിയിൽ ജോലിചെയ്തിരുന്ന ഒരു ഡോക്ടർക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ ഇയാൾ നിരവധി ശസ്ത്രക്രിയകൾ ചെയ്തതായും റിപ്പോർട്ടുണ്ട്. ഈ രോഗികളെ നിരീക്ഷണത്തിലാക്കിയോ എന്നും വ്യക്തമായിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുംബൈയിലെ മലയാളി നേഴ്‌സുമാരടക്കം ആകെ 12 പേർക്കാണ് മഹാരാഷ്ട്രയിൽ ഇന്നു കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 215 ആയി.