കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പിയെ സ്ഥലം മാറ്റി; രാഷ്ട്രീയലക്ഷ്യമെന്ന് ആരോപണം

സ്വന്തം ലേഖകൻ പൊൻകുന്നം: കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ഇമ്മാനുവൽ പോളിനെ തിരുവനന്തപുരം റെയിൽവേ ഡിസിആർബിയിലേക്ക് സ്ഥലം മാറ്റി. ചിറക്കടവ് മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ഥലം മാറ്റം. പകരം തിരുവനന്തപുരത്തു നിന്ന് എസ്. മധുസൂദനനാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയായി എത്തുന്നത്. പൊതുവായ സ്ഥലംമാറ്റങ്ങൾ നടക്കാത്ത സാഹചര്യത്തിൽ അടിയന്തര സ്ഥലംമാറ്റത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമാണെന്നാണ് ആരോപണം. സിപിഎം, ആർഎസ്എസ് സംഘർഷങ്ങളുടെ പേരിൽ തന്നെയാണ് അടിയന്തര സ്ഥലം മാറ്റമെന്നാണ് സൂചന. ചിറക്കടവിൽ അടുത്തിടെ രാഷ്ട്രീയകക്ഷികൾ ആയുധമെടുത്ത് പോരാടുന്ന നിലയിലേക്ക് സംഘർഷം വളർന്നിരുന്നു. വീടുകയറി ആക്രമണം, വാഹനങ്ങൾ കത്തിക്കൽ, പ്രവർത്തകരെ വഴിയിൽ തടഞ്ഞു നിർത്തി മർദ്ദിക്കൽ തുടങ്ങി […]

സനൽ ഫിലിപ്പിനെ ജന്മനാട് അനുസ്മരിച്ചു

സ്വന്തം ലേഖകൻ മുണ്ടക്കയം: ജീവനുള്ള ചോദ്യങ്ങളെറിഞ്ഞ് ഹൃദയംകൊണ്ട് വാർത്ത എഴുതിയ സനൽ ഫിലിപ്പിനെ ജന്മനാട് അനുസ്മരിച്ചു. കൃത്യനിർവ്വഹണത്തിനിടക്ക് പരിചയപ്പെടുന്ന ജീവിതങ്ങൾ, അവരുടെ പ്രാരാബ്ദങ്ങൾ മിക്കവാറും എല്ലാ പത്രപ്രവർത്തകർക്കും വാർത്ത മാത്രമാകുമ്പോൾ ആ ഇല്ലായ്മകളും വല്ലായ്മകളും നെഞ്ചിലേറ്റി നീറുന്ന മനസ്സായിരുന്നു സനലിന്റേത്. വണ്ടൻപതാൽ ജനസൗഹാർദ്ദവേദിയുടെ നേതൃത്വത്തിൽ വേദി പ്രസിഡന്റ് P. B സജീവൻ അധ്യക്ഷത വഹിച്ച യോഗം മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് രാജു യോഗം ഉദ്ഘാടനം ചെയ്തു ജില്ല പഞ്ചായത്ത് മെമ്പർ കെ. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അയൂബ്ഖാൻ, ഗ്രാമ പഞ്ചായത്ത് […]

മഹാരാജാസ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകനെ കുത്തികൊലപ്പെടുത്തി ; ഒരാൾ ഗുരുതരാവസ്ഥയിൽ; മൂന്ന് ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ ഏറണാകുളം: മഹരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തികൊലപ്പെടുത്തി. ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കോട്ടയം സ്വദേശി ബിലാൽ, ഫോർട്ട് കൊച്ചി സ്വദേശി റിയാസ്, മുഹമ്മദ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലായ മൂന്നുപേർ. രാത്രി പന്ത്രണ്ട് മണിയോടെ അഭിമന്യുവിനും, ഒപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശി അർജുനുമാണ് കുത്തേറ്റത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അർജുന്റെ നില ഗുരുതരമാണ്. ആന്തരിക അവയവങ്ങൾക്ക് സാരമായ പരിക്കേറ്റ അർജുനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കൂടിയായ അഭിമന്യുവിന്റെ നേതൃത്വത്തിൽ […]

ഇരക്കൊപ്പമെന്ന ഇടതുപക്ഷ നിലപാട് രാഷട്രീയ കാപട്യം : യൂത്ത് ഫ്രണ്ട് (എം)

സ്വന്തം ലേഖകൻ കോട്ടയം: അമ്മ വിഷയത്തിൽ ഇരയ്ക്കൊപ്പമാണ് തങ്ങൾ എന്ന ഇടതുപക്ഷ നിലപാട് രാഷ്ട്രീയ കാപട്യമാണന്നും, പ്രസ്തുത നടനെ സംഘടനയിൽ തിരിച്ചെടുക്കാൻ മുൻകൈയ്യെടുത്ത ഇടതു പക്ഷ ജനപ്രതിനിധികളായ ശ്രീ. ഇന്നസെന്റ് MP, മുകേഷ് MLA, ഗണേഷ് കുമാർ MLA എന്നിവരെ താക്കീതു ചെയ്യാനെങ്കിലുമുള്ള ആർജവത്വം സി പി എം കാട്ടിയില്ലെങ്കിൽ ഇരയ്ക്കൊപ്പം ഓടുകയും, വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുകയാണ് സി.പി എം എന്ന് ജനാധിപത്യ കേരളം വിശ്വസിക്കുമെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. സിനിമാ സംഘടനയിലെ പ്രശ്നങ്ങൾ മുഴുവൻ മോഹൻലാലിന്റെ […]

പന്തിനു പിന്നാലെ പായുന്നവർക്കു വേണ്ടി ആവേശത്തോടെ കയ്യടിച്ചവർ വായിക്കുക; അർജന്റീനയ്ക്കു വേണ്ടി ജീവൻ വെടിഞ്ഞ ഡിനുവിന്റെ സഹോദരൻ പറയുന്നു

സ്വന്തം ലേഖകൻ കോട്ടയം: ലോകകപ്പിലെ അർജന്റീനയുടെ തോൽവി ഈ കൊച്ച് കേരളത്തിൽ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയത്. ലോകകപ്പിലെ രണ്ടാം തോൽവിയോടെ റഷ്യയിൽ നിന്നു മടക്കടിക്കറ്റ് എടുത്ത അർജന്റീനയും മെസിയും കേരളത്തിലെ ആരാധകരുടെ മനസിൽ സങ്കടച്ചിത്രമായി നിൽക്കുകയാണ്. ഇതിനിടെയാണ് അർജന്റീനയ്ക്കു വേണ്ടി ജീവൻ വെടിഞ്ഞ ഒരു മലയാളിയുടെ ഓർമ്മ മനസിൽ നിറയുന്നത്. അയർക്കുന്നം അമയന്നൂർ കൊറ്റത്തിൽ ചാണ്ടിയുടെ മകൻ ഡിനുവാണ് (30) കഴിഞ്ഞ ആഴ്ച നടന്ന അർജന്റീന ക്രൊയേഷ്യയോടു ഏറ്റുവാങ്ങിയ കനത്ത തോൽവിയിൽ മനം നൊന്ത് ജീവനൊടുക്കിയത്. ഈ മരണത്തിന്റെ ആഘാതം നിലനിൽക്കുന്നതിനിടെയാണ് ശനിയാഴ്ച നടന്ന […]

ബിഷപ്പിനെതിരായ പീഡന ആരോപണം: കന്യാസ്ത്രീയും ബിഷപ്പും ഒരേ പോലെ കുറ്റക്കാർ; ബിഷപ്പിനെ മാത്രം ശിക്ഷിക്കുന്നത് ക്രൂരത; പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പീഡനമാകുന്നത് എപ്പോൾ

സ്വന്തം ലേഖകൻ കോട്ടയം: വൈദികർക്കെതിരെ ലൈംഗിക പീഡന പരാതികൾ ആരോപിക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. വൈദികരുടെ പീഡനക്കഥകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം പറന്നു നടക്കുന്നത്. എന്നാൽ, ഈ കഥകളിൽ ഒന്ന് കണ്ണോടിച്ചാലറിയാം പരസ്പര സമ്മതത്തോടെ നടന്ന ബന്ധങ്ങളിൽ പലതുമാണ് ഇപ്പോൾ വിവാദത്തിൽ അവസാനിച്ചിരിക്കുന്നതെന്ന്. തിരുവല്ലയിൽ ഓർത്തഡോക്‌സ് സഭയിലെ വൈദികർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മൂന്നു വർഷത്തോളമാണ് വൈദികരും വീട്ടമ്മയും തമ്മിൽ അടുപ്പമുണ്ടായിരുന്നത്. കുറവിലങ്ങാട് ബിഷപ്പ് പീഡിപ്പിച്ചതായി പരാതി ഉയർന്ന സംഭവത്തിലാവട്ടെ കന്യാസ്ത്രിയും ബിഷപ്പും തമ്മിൽ രണ്ടു വർഷത്തിലേറെ നീണ്ടു നിന്ന ബന്ധമാണ് ഉണ്ടായിരുന്നത്. ബന്ധങ്ങളിലെ ഇഴയടുപ്പം […]

വി.എസിനെ മുന്നിൽ നിർത്തി ഓർത്തഡോക്‌സ് സഭ പിടിക്കാൻ സിപിഎം: വൈദിക പീഡനക്കേസിൽ സഭ അധ്യക്ഷനെയും പ്രതി ചേർത്തേക്കും; കേസ് നിർണ്ണായക വഴിത്തിരിവിലേയ്ക്ക്

തോമസ്  എബ്രഹാം കോട്ടയം: വീട്ടമ്മയെ ലൈംഗികമായി ഉപയോഗിച്ച കേസിൽ അഞ്ചു വൈദികർ പ്രതിസന്ഥാനത്ത് എത്തിയ സംഭവത്തിൽ ഓർത്തഡോസ്‌ക് സഭയെ വരുതിയിൽ നിർത്താൻ തുറുപ്പ് ചീട്ട് പുറത്തിറക്കി സിപിഎം. കോൺഗ്രസുമായി അടുപ്പത്തിൽ നിൽക്കുന്ന സഭയെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഎം പാളയത്തിൽ എത്തിക്കുന്നതിനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ വിഎസിനെ ഉപയോഗിച്ച് സിപിഎം നടത്തിയ തുറുപ്പ് ചീട്ട്. ഇതിനിടെ വിഎസിന്റെ പരാതിയിൽ ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാത്തോലിക്കാ ബാവയെയും പ്രതിചേർക്കാൻ നീക്കം നടക്കുന്നുണ്ട്. വൈദികർക്കെതിരായി ഉയർന്ന ക്രിമിനൽ സ്വഭാവമുള്ള പരാതി ഒത്തു […]

ദളിതന് വൈദികനാകാനും അയിത്തം: ദളിതന്റെ പേര് വൈദിക പട്ടികയിൽ നിന്നു വെട്ടുന്നത് ബിഷപ്പ് നേരിട്ട്; മദം പൊട്ടുന്ന ബിഷപ്പിനു മുന്നിൽ മതം മാറിയിട്ടും രക്ഷയില്ലാതെ ദളിത് ക്രൈസ്തവർ; ദളിതനെ വിറ്റ് കാശാക്കുന്ന സഭ കൊള്ളയടിക്കുന്നത് കോടികൾ

സ്വന്തം ലേഖകൻ കോട്ടയം: ചേറിലും ചെളിയിലും പണിയെടുത്ത് വളർന്നവന്റെ സത്വം ഹൈന്ദവ മേലാളൻമാർ നിഷേധിച്ചതോടെയാണ് ദളിതൻ ക്രിസ്തുവിന്റെ വഴി തേടിയെത്തിയത്. എന്നാൽ, ദളിത് ക്രൈസ്തവന് നൂറ്റാണ്ടു കഴിഞ്ഞിട്ടും ഇപ്പോഴും ഇതേ സ്വത്വം നിഷേധിക്കപ്പെടുകയാണെന്നാണ് സഭകളുടെ അയിത്തച്ചങ്ങല വ്യക്തമാക്കുന്നത്. പഠിക്കാനും, ജോലി ചെയ്യാനുമുള്ള ദളിതന്റെ അവകാശത്തിനു മേൽ കത്തി വച്ച വിജയപുരം രൂപതാ അധ്യക്ഷനും സംഘവും വൈദികനാകാനുള്ള ദളിതന്റെ അവകാശവും അടക്കിപ്പിടിച്ചിരിക്കുകയാണെന്നാണ് ദളിത് കാത്തലിക് മഹാജന സഭ പുറത്തിറക്കിയ ലഘുലേഖയിൽ വ്യക്തമാക്കുന്നത്. ഒരു ദളിതൻ പോലും വിജയപുരം രൂപതയിൽ വൈദികനാകേണ്ടെന്നു പ്രഖ്യാപിച്ച സഭാ അധ്യക്ഷൻ ദളിത് […]

കുന്നത്തുകളത്തിൽ ജ്വല്ലറി; തൊഴിലാളികൾ ധർണ്ണ നടത്തി

സ്വന്തം ലേഖകൻ കോട്ടയം: ഇടപാടുകാരെയും തൊഴിലാളികളെയും വഞ്ചിച്ച് കോടികളുമായി മുങ്ങിയ കുന്നത്തുകളത്തിൽ ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ തൊഴിലാളികളും കുടുബാംഗങ്ങളും ജ്വല്ലറിക്ക് മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു ജില്ല സെക്രട്ടറി ടി.ആർ രഘുനാഥൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് പി.ജെ വർഗീസ്, ഏരിയ സെക്രട്ടറി സുനിൽ തോമസ്, കോമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ല സെക്രട്ടറി പി.ഐ ബോസ് എന്നിവർ സംസാരിച്ചു. വർഷങ്ങളായി കുന്നത്തുകളത്തിൽ ഗ്രൂപ്പിൽ ജോലി ചെയ്തിരുന്നവരും ഉടമ വിശ്വനാഥനെ വിശ്വസിച്ച് പലരുടെ കൈയ്യിൽ നിന്നായി […]

പട്ടാപകൽ ശാസ്ത്രി റോഡിൽ മോഷണം

സ്വന്തം ലേഖകൻ കോട്ടയം: ശാസ്ത്രി റോഡിലെ കണ്ണടക്കടയിൽ നിന്നും ബാങ്കിലടയ്ക്കാൻ നൽകിയ 16000 രൂപ മോഷണം പോയതായി പരാതി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ശാസ്ത്രി റോഡിൽ ബാങ്ക് ഓഫ് ഇന്ത്യയ്ക്കു സമീപം മോഷണം നടന്നത്. ശാസ്ത്രി റോഡിലെ ആൽഫ ഒപ്റ്റിക്കൽസിൽ നിന്നും ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ അടയ്ക്കാൻ നൽകിയ പണമാണ് മോഷണം പോയതെന്നാണ് പരാതി. കടയിലെ ജീവനക്കാരനായ ബിജുവാണ് പണവുമായി ബാങ്കിലേയ്ക്കു പോയത്. ഇയാളുടെ കയ്യിലുണ്ടായിരുന്ന ബുക്കിലാണ് പണം സൂക്ഷിച്ചിരുന്നത്. സ്ഥാപനത്തിൽ നിന്നു ബാങ്കിലേയ്ക്കു പോകുന്നതിനിടെയും കയ്യിൽ പണമുണ്ടായിരുന്നതായി ബിജു പറയുന്നു. […]