ഇരക്കൊപ്പമെന്ന ഇടതുപക്ഷ നിലപാട് രാഷട്രീയ കാപട്യം : യൂത്ത് ഫ്രണ്ട് (എം)

ഇരക്കൊപ്പമെന്ന ഇടതുപക്ഷ നിലപാട് രാഷട്രീയ കാപട്യം : യൂത്ത് ഫ്രണ്ട് (എം)

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: അമ്മ വിഷയത്തിൽ ഇരയ്ക്കൊപ്പമാണ് തങ്ങൾ എന്ന ഇടതുപക്ഷ നിലപാട് രാഷ്ട്രീയ കാപട്യമാണന്നും, പ്രസ്തുത നടനെ സംഘടനയിൽ തിരിച്ചെടുക്കാൻ മുൻകൈയ്യെടുത്ത ഇടതു പക്ഷ ജനപ്രതിനിധികളായ ശ്രീ. ഇന്നസെന്റ് MP, മുകേഷ് MLA, ഗണേഷ് കുമാർ MLA എന്നിവരെ താക്കീതു ചെയ്യാനെങ്കിലുമുള്ള ആർജവത്വം സി പി എം കാട്ടിയില്ലെങ്കിൽ ഇരയ്ക്കൊപ്പം ഓടുകയും, വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുകയാണ് സി.പി എം എന്ന് ജനാധിപത്യ കേരളം വിശ്വസിക്കുമെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. സിനിമാ സംഘടനയിലെ പ്രശ്നങ്ങൾ മുഴുവൻ മോഹൻലാലിന്റെ തലയിൽ കെട്ടി വച്ച് ഇടതു പക്ഷ സഹയാത്രികരായ ജന പ്രതിനിധികളെ വെള്ള പൂശാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും സജി അഭിപ്രായപ്പെട്ടു.