മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാരൻ നായരെ കേരളാ പൊലീസിന് കൈമാറി

സ്വന്തം ലേഖകൻ ദില്ലി: മുഖ്യമന്ത്രിക്കുനേരെ വധഭീഷണി മുഴക്കിയ പ്രവാസി മലയാളി കൃഷ്ണകുമാരൻ നായരെ ദില്ലി പൊലീസ് കേരള പൊലീസിന് കൈമാറി. ദില്ലി പോലീസിന്റെ കസ്റ്റഡിയിലായിരുന്ന കൃഷ്ണകുമാറിനെ തിഹാർ ജയിലിലേക്കായിരുന്നു മാറ്റിയത്. അവിടെനിന്നാണ് കേരളാ പോലീസിന് ഇയാളെ കൈമാറുന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതി കൃഷ്ണകുമാറുമായി ദില്ലി പോലീസ് സംഘം ഇന്ന് രാത്രി കേരളത്തിലേക്ക് തിരിക്കും. (കൃഷ്ണകുമാറുമായി കേരള പൊലീസ് എസ്ഐ രൂപേഷ് കെജി, എഎസ്ഐ ജേക്കബ് മാണി, സിപിഓ ശർമപ്രസാദ് ഉത്തമൻ എന്നിവർ) എസ്ഐ രൂപേഷ് കെജി, എഎസ്ഐ ജേക്കബ് മണി, സിപിഒ ശർമപ്രസാദ് ഉത്തമൻ എന്നിവരടങ്ങിയ […]

ആ നൂറു കോടി ആരുടേത്..? അവകാശികളില്ലാതെ കുന്നത്ത്കളത്തിൽ ചിട്ടിഫണ്ട്‌സിൽ നൂറു കോടി രൂപ; മുഴുവനും കള്ളപ്പണമെന്ന് സൂചന; രേഖകളില്ലാതെ കിടക്കുന്ന പണം ആർക്ക്; വിശ്വനാഥൻ മാധ്യമങ്ങൾക്കും പ്രിയപ്പെട്ടവൻ

സ്വന്തം ലേഖകൻ കോട്ടയം: ചിട്ടിതട്ടിപ്പിൽ കുടുങ്ങി ഇടപാടുകാരെ വഞ്ചിച്ച് മുങ്ങിയ കുന്നത്തുകളത്തിൽ ജ്വല്ലറി – ചിട്ടിഫണ്ട് ഗ്രൂപ്പിന്റെ നൂറു കോടി രൂപയ്ക്ക് അവകാശികളില്ലെന്ന് സൂചന. ചിട്ടിഫണ്ട് – നിക്ഷേപ തട്ടിപ്പിൽ കുടുങ്ങി പണം നഷ്ടമായതായി കാട്ടി ആയിരം പേരാണ് ഇതുവരെ വെസ്റ്റ് പൊലീസിൽ പരാതിയുമായി എത്തിയത്. പക്ഷേ, ഇവരുടെയെല്ലാം പരാതി പരിശോധിച്ചാലും 36 കോടി രൂപയ്ക്കടുത്തു മാത്രമേ തുക വരൂ.  കമ്പനി അധികൃതർ നൽകിയ കണക്ക് പ്രകാരം 136 കോടിയുടെ നിക്ഷേപം കമ്പനിയിലുണ്ട്. അങ്ങിനെയാണെങ്കിൽ ബാക്കിയുള്ള 100 കോടി രൂപയുടെ അവകാശികൾ എവിടെ എന്ന […]

എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതലകളിൽ നിന്ന് കർദ്ദിനാൾ ആലഞ്ചേരി ഒഴിവായി. മാർ ജേക്കബ്ബ് മനത്തോടത്തിന് പകരം ചുമതല; നിയമനം മാർപ്പാപ്പയുടേത്

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതലകളിൽ നിന്ന് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഒഴിവായി. പകരം പാലക്കാട് രൂപതാധ്യക്ഷൻ മാർ ജേക്കബ്ബ് മനത്തോടത്തിനെ പുതിയ എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. മാർപ്പാപ്പ നേരിട്ടാണ് പുതിയ നിയമനം നടപ്പിലാക്കിയിരിക്കുന്നത്. അതിരൂപതാംഗമായ മാർ ജേക്കബ്ബ് മനത്തോടത്ത് നിലവിൽ അതിരൂപതയിലെ ഏറ്റവും സീനിയർ ബിഷപ്പാണ്. രണ്ടു വർഷം കൂടിയാണ് ഇദ്ദേഹത്തിന് കാലാവധി അവശേഷിക്കുന്നത്. വിവാദ ഭൂമി ഇടപാടിന്റെ പശ്ചാത്തലത്തിൽ കർദ്ദിനാൾ സ്വയം എടുത്ത തീരുമാനപ്രകാരമാണ് നടപടി. കാലങ്ങളായി കർദ്ദിനാൾ ആയിരുന്നു എറണാകുളം അങ്കമാലി […]

ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം: എസ്ഐ ദീപക്കിനെതിരെ മജിസ്ട്രേറ്റിന്റെ മൊഴി

സ്വന്തം ലേഖകൻ കൊച്ചി: വരാപ്പുഴ കസ്റ്റഡിക്കൊലക്കേസിൽ എസ്ഐയ്ക്കെതിരെ വരാപ്പുഴ മുൻ മജിസ്ട്രേറ്റിന്റെ മൊഴി. പ്രതികളെ ക്രൂരമായി മർദ്ദിക്കുന്ന പതിവ് എസ്ഐ ദീപക്കിനുണ്ടെന്നാണ് മുൻ മജിസ്ട്രേറ്റ് എം സ്മിത ഹൈക്കോടതി രജിസ്ട്രാർക്ക് മൊഴി നൽകിയിരിയ്ക്കുന്നത്. പ്രതികളെ ഹാജരാക്കാതിരുന്നതിനാലാണ് റിമാൻഡ് ചെയ്യാതിരുന്നതെന്നും മജിസ്ട്രേറ്റിന്റെ മൊഴിയിൽ പറയുന്നു. വരാപ്പുഴ കസ്റ്റഡി കൊലക്കേസിൽ എസ്ഐ ദീപക്കിനെതിരെ നിർണായക മൊഴിയാണ് മുൻ മജിസ്ട്രേറ്റ് എം സ്മിത നൽകിയിരിയ്ക്കുന്നത്. പ്രതികളെ മർദിക്കുന്നത് എസ്ഐ ദീപക്കിന്റെ സ്ഥിരം ഏർപ്പാടാണ്. മുമ്പും പലതവണ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രതികളെ മർദ്ദിക്കരുതെന്ന് താൻ താക്കീത് നൽകിയിരുന്നു. സുപ്രിം […]

അടിയന്തര സഹായം നൽകണം-തിരുവഞ്ചൂർ രാധാകൃഷ്ണൻ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റി വിജയപുരം പഞ്ചായത്ത്‌ ,പനച്ചിക്കാട് പഞ്ചായത്ത്‌, എന്നീ പ്രദേശങ്ങളിലെ നിരവധി വാർഡുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കാറ്റിലും മഴയിലും നിരവധി വീടുകൾ നഷ്ടപ്പെടുകയും കൃഷി നാശം ഉണ്ടാവുകയും അനവധി വീടുകളിൽ വെള്ളം കയറുകയും ഉണ്ടായി. വീടുകൾ പോയവർക്കും കൃഷി നഷ്ട്ടപെട്ടവർക്കും ധന സഹായം നൽകണമെന്നും വെള്ളം കയറിയ കുടുംബങ്ങൾക്ക് സൗജന്യ റേഷൻ അനുവദിക്കണമെന്നും ഗവണ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുവായിരുന്നു എം.ൽ.എ. പ്രസിഡന്റ് സിബി ജോൺ അദ്ധ്യക്ഷത വഹിച്ചു. ജന പ്രതിനിധികളായ ഗിരിജ തുളസീധരൻ, തങ്കമ്മ […]

കോട്ടയത്ത് അങ്കത്തട്ട് ഒരുങ്ങുന്നു. ഉമ്മൻചാണ്ടിയെങ്കിൽ വിഐപി മണ്ഡലമാവും കോട്ടയം ! സിപിഎം ചർച്ച തുടങ്ങിക്കഴിഞ്ഞു. പി സി തോമസും പ്രചരണരംഗത്തേക്ക്

ശ്രീകുമാർ കോട്ടയം: ഇത്തവണ മൂന്ന് മുന്നണികളുടെയും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ കോട്ടയത്ത് നിന്നെന്നുറപ്പായി. സി പി എമ്മും കോൺഗ്രസും ഇതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു. ബി ജെ പി ഔദ്യോഗികമായി രംഗത്ത് വന്നില്ലെങ്കിലും ഈ സീറ്റിൽ നോട്ടമുള്ള പി സി തോമസിന്റെ കേരളാ കോൺഗ്രസ് ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒഴിവുവന്ന മണ്ഡലം എന്ന നിലയിലാണ് ഇത്തവണ മുന്നണികളുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് കോട്ടയം വേദിയാകുന്നത്. ജോസ് കെ മാണിയുടെ ഒഴിവിൽ ഇവിടെ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നുറപ്പായിട്ടുണ്ടെങ്കിലും കോട്ടയത്ത് സ്ഥാനാർഥിയെ മുൻകൂറായി പ്രഖ്യാപിച്ച് പ്രചരണത്തിന് തുടക്കം കുറിക്കാനാണ് […]

ജസ്‌നയുടെ തിരോധാനം: ദൃശ്യം സിനിമ മോഡൽ പരിശോധന

സ്വന്തം ലേഖകൻ പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്നും കാണാതായ ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച് പിതാവ് ജയിംസ് മുണ്ടക്കയം ഏന്തയാറിൽ നിർമിക്കുന്ന കെട്ടിടവും പരിസരവും പോലീസ് പരിശോധിക്കും. ദൃശ്യം സിനിമ മോഡലിലാണ് പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കെട്ടിടം കുഴിച്ച് പരിശോധിക്കുന്നതിനു പകരം ഡിറ്റക്ടർ ഉപയോഗിച്ചു പരിശോധിക്കുമെന്നാണു വിവരം. നേരത്തേ, മുക്കൂട്ടുതറയിലെ വീട്ടിലും പരിശോധന നടത്തിയിരുന്നു. ജെസ്‌നയുടെ വീട്ടിൽനിന്ന് രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയിരുന്നു. ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ ഇതിന്മേലും അന്വേഷണം നടക്കുകയാണ്. ചെന്നൈ, ബെംഗളൂരു, പുണെ, ഗോവ എന്നിവിടങ്ങളിലേക്കു പോലീസ് പോയിരുന്നു. മുണ്ടക്കയം, എരുമേലി കേന്ദ്രീകരിച്ചുള്ള അന്വേഷണം […]

സുപ്രീംകോടതി ജസ്റ്റിസ്  ജെ.ചെലമേശ്വർ ഇന്നു വിരമിക്കും

സ്വന്തം ലേഖകൻ ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരേ കലാപമുയർത്തിയ മൂന്ന് മുതിർന്ന ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് ജെ. ചെലമേശ്വർ ഇന്നു വിരമിക്കും. ശനിയാഴ്ച അദ്ദേഹത്തിന് 65 വയസ്സ് തികയും. സുപ്രീം കോടതിയിൽ ഏഴുവർഷം സേവനം ചെയ്തശേഷമാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ വിടവാങ്ങൽ. മേയ് 18 ആയിരുന്നു സുപ്രീംകോടതിയിലെ അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിനം. പിന്നാലെ വേനലവധിക്കായി കോടതി അടച്ചു. ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയി, മദൻ ബി. ലോകുർ, കുര്യൻ ജോസഫ് എന്നിവർക്കൊപ്പമാണ് ചീഫ് ജസ്റ്റിസിനെതിരേ ആരോപണങ്ങളുന്നയിച്ച് ജസ്റ്റിസ് ചെലമേശ്വർ വാർത്താസമ്മേളനം നടത്തിയത്. ഓരോ ബെഞ്ചിനും കേസുകൾ […]

യുവാക്കൾ സേവനതല്പരരാകണം : കെ.എം. മാണി, എം.എൽ.എ.

സ്വന്തം ലേഖകൻ തിരുവനന്തപുരം : സമൂഹത്തിൽ സേവനതത്പരരായി വളരാൻ യുവാക്കൾക്ക് കഴിയണമെന്ന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ കെ.എം. മാണി എം.എൽ.എ. പറഞ്ഞു. സമര മുഖങ്ങൾക്കപ്പുറം സമൂഹ പുനഃ സൃഷ്ടിക്കുതകുന്ന കാഴ്ചപ്പാട് യുവതലമുറ സൃഷ്ടിക്കേണ്ടതാണ്. 48-ാമത് യൂത്ത് ഫ്രണ്ട് (എം) ജന്മദിനാഘോഷ സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജന്മദിനകേക്ക് മുറിച്ചാണ് കെ.എം. മാണി എം.എൽ.എ. ഉദ്ഘാടനം ചെയ്തത്. 48-ാമത് ജന്മദിനാഘോഷ ഭാഗമായി 48 നിർദ്ദന വിദ്യാർത്ഥികൾക്ക് യൂത്ത് ഫ്രണ്ട് (എം) […]

എനിക്ക് ഇനിയൊന്നും കാണാനില്ല: ഞാൻ മരണത്തിന്റെ ആഴങ്ങളിലേയ്ക്കു പോകുന്നു: അത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷം അർജന്റീനൻ ആരാധകൻ ആറ്റിൽചാടിയെന്ന് സംശയം; തിരച്ചിൽ വീഡിയോയും കാണാതായ യുവാവിന്റെ ചിത്രവും കാണാം

സ്വന്തം ലേഖകൻ അയർക്കുന്നം: ലോകകപ്പ് ഫുട്‌ബോളിൽ അർജന്റീനയുടെ തോൽവിയിൽ മനംനൊന്ത് വീട് വീട്ടിറങ്ങിയ അർജന്റീനയുടെ ആരാധകനെ കാണാനില്ല. അയർക്കുന്നം അമയന്നൂർ കൊറ്റത്തിൽ ചാണ്ടിയുടെ മകൻ ഡിനു(30)വിനെയാണ് കാണാതായത്. അമയന്നൂരിനു സമീപം മീനച്ചിലാറ്റിൽ ഇയാൾ ചാടിയെന്ന സംശയത്തെ തുടർന്നു അയർക്കുന്നം പൊലീസ് തിരച്ചിൽ ആരംഭിച്ചു. ലോകകപ്പിൽ അർജന്റീനയും ്‌ക്രൊയേഷ്യയും തമ്മിൽ ഇന്നലെ രാത്രിയിൽ നടന്ന മത്സരത്തിൽ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളിനു പരാജയപ്പെട്ടിരുന്നു. രാത്രി ഒരു മണിവരെ ഡിനു കളി കാണുന്നത് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇന്നു പുലർച്ചെ നോക്കിയപ്പോഴാണ് ഡിനുവിനെ വീട്ടിൽ കാണാനില്ലെന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു […]