play-sharp-fill

കൊവിഡ് കാലത്ത് സ്വർണ്ണക്കടത്തിന് പുതിയ തന്ത്രം : ഡിപ്ലോമാറ്റിക് വഴിയിലൂടെ സ്വർണ്ണക്കടത്ത് : ‘ യു.എസ്. കോൺസുലേറ്റിലേയ്ക്ക് ‘ കടത്തിയ 30 കിലോ സ്വർണ്ണം തിരുവനന്തപുരത്ത് പിടിച്ചെടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം : തലസ്ഥാനത്ത് വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. സംസ്ഥാനത്ത് ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സ്വർണ്ണവേട്ടയിൽ യുഎഇ കോൺസുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്നാണ് സ്വർണം കണ്ടെത്തിയത് ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്നും 30 കലോയോളം കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വിവരം. രാജ്യത്ത് ആദ്യമായാണ് ഡപ്ലോമാറ്റിക് ബാഗേജിൽ സ്വർണക്കടത്ത് നടത്തുന്നത്. മൂന്ന് ദിവസം മുമ്പാണ് വദേശത്ത് നിന്ന് കാർഗോ എത്തിയത്. ബാഗേജിൽ സ്വർണ്ണം ഉണ്ടെന്ന രഹസ്യ വിവരം അറിഞ്ഞതോടെ പ്രത്യേക കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി പരശോധിക്കുകയായിരുന്നു. ബാഗേജിൽ നിന്നും സ്വർണ്ണം പിടികൂടിയതായുള്ള വിവരം ഇന്നു […]

തലസ്ഥാനത്ത് നാല് നിയന്ത്രിത മേഖലകൾ കൂടി: അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടറുടെ നിർദേശം; സൊമാറ്റൊ ഡെലിവറി ബോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നു

സ്വന്തം ലേഖകൻ തിരുവന്തപുരം: ഉറവിടമറിയാത്ത രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തലസ്ഥാന ന​ഗരിയിൽ കർശന നിയന്ത്രണങ്ങൾ. തിരുവനന്തപുരം ജില്ലയിൽ നാല് നിയന്ത്രിത മേഖലകൾ കൂടി പ്രഖ്യാപിച്ചു. വെള്ളനാട് ​ഗ്രാമ പഞ്ചായത്തിലെ വെള്ളനാട് ടൗൺ, കണ്ണമ്പള്ളി, പാളയം മാർക്കറ്റിനടുത്തുള്ള വ്യാപാര മേഖലകൾ എന്നിവയാണ് നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്നത്. അത്യവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടർ ജനങ്ങൾക്ക് നിർദേശം നൽകി. തലസ്ഥാനത്ത് നിയന്ത്രണങ്ങളും ജാ​ഗ്രതയും ശക്തമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത കൊവിഡ് രോ​ഗികളുടെ എണ്ണം 26 ആയി. സൊമാറ്റോ ഡെലിവറി ബോയിക്ക് രോ​ഗം […]

സംസ്ഥാനത്ത് പൊതു സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പൊലീസുകാരുടെ ശ്രവ പരിശോധന നടത്തും

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിമാനത്താവളങ്ങൾ, റയിൽവെ സ്റ്റേഷനുകൾ അടക്കമുള്ള പൊതു സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പൊലീസുകാരുടെ ശ്രവ പരിശോധന നടത്താൻ തീരുമാനം. തിരുവനന്തപുരം സിറ്റിയിലെ 103 പൊലീസുകാരുടെ ശ്രവങ്ങൾ ആരോ​ഗ്യ വകുപ്പ് ശേഖരിച്ച് പരിശോധനക്കയച്ചു. സെക്രട്ടറിയേറ്റിനു മുമ്പിൽ ജോലി നോക്കിയ നന്ദാവനം എആർ ക്യാമ്പിലെ പൊലീസുകാരന് ഉറവിടമറിയാതെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പൊലീസുകാർക്ക് പരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർ എത്തിയ സമയത്ത് വിമാനത്താവളങ്ങളിൽ ജോലി നോക്കിയ പൊലീസുകാരടേതടക്കമുള്ള ശ്രവങ്ങളാണ് ഇന്നലെ ശേഖരിച്ചത്. വിമാനത്താവളത്തിനകത്ത് ജോലി നോക്കിയവർക്ക് മാത്രമെ പിപിഇ കിറ്റ് […]

സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി ; മരിച്ചത് മലപ്പുറം സ്വദേശി : സംസ്ഥാനത്ത് കൊറോണ മരണം 26 ആയി

സ്വന്തം ലേഖകൻ മലപ്പുറം : സംസ്ഥാനത്ത് കൊവിഡ് ഭീതി വർദ്ധിക്കുന്നതിനിടെ കേരളത്തിൽ ഒരു മരണം കൂടി. വണ്ടൂർ ചോക്കോട് സ്വദേശി മുഹമ്മദ് (82) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരണം സംഭവിച്ചത്. ജൂൺ 29ന് റിയാദിൽ നിന്നും എത്തിയ ഇയാൾ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഒന്നാം തീയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെ 10.30 ഓടെ ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. പനിയെ തുടർന്ന് ഒന്നാം തീയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ സ്രവ […]

സംസ്ഥാനത്ത് പൊതു സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പൊലീസുകാരുടെ ശ്രവ പരിശോധന നടത്തും

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിമാനത്താവളങ്ങൾ, റയിൽവെ സ്റ്റേഷനുകൾ അടക്കമുള്ള പൊതു സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പൊലീസുകാരുടെ ശ്രവ പരിശോധന നടത്താൻ തീരുമാനം. തിരുവനന്തപുരം സിറ്റിയിലെ 103 പൊലാസുകാരുടെ ശ്രവങ്ങൾ ആരോ​ഗ്യ വകുപ്പ് ശേഖരിച്ച് പരിശോധനക്കയച്ചു. സെക്രട്ടറിയേറ്റിനു മുമ്പിൽ ജോലി നോക്കിയ നന്ദാവനം എആർ ക്യാമ്പിലെ പൊലീസുകാരന് ഉറവിടമറിയാതെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പൊലീസുകാർക്ക് പരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർ എത്തിയ സമയത്ത് വിമാനത്താവളങ്ങളിൽ ജോലി നോക്കിയ പൊലീസുകാരടേതടക്കമുള്ള ശ്രവങ്ങളാണ് ഇന്നലെ ശേഖരിച്ചത്. വിമാനത്താവളത്തിനകത്ത് ജോലി നോക്കിയവർക്ക് മാത്രമെ പിപിഇ കിറ്റ് […]

കോട്ടയം കടുവാക്കുളം പൂവൻതുരുത്തിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ

തേർഡ് ഐ ബ്യൂറോ കൊല്ലാട്: കടുവാക്കുളം പൂവൻതുരുത്തിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞു വീണു മരിച്ചു. വിദേശത്തു നിന്നും എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളാണ് വീട്ടിൽ കുഴഞ്ഞു വീണു മരിച്ചത്. കടുവാക്കുളം നാൽക്കവല റോഡിൽ പൂവൻതുരുത്ത് ഭാഗത്ത് ലാവണ്യത്തിൽ മധു(45)വിനെയാണ് ഞായറാഴ്ച രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ് 26 നാണ് ഇദ്ദേഹം ദുബായിയിൽ നിന്നും എത്തിയത്. വീട്ടിൽ എത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടിൽ ഭാര്യയും മക്കളുമുണ്ടായിരുന്നു. ഇവർ വീട്ടിൽ ഉള്ളപ്പോൾ തന്നെ റൂം ക്വാറന്റൈനിലാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്. ആസ്മയുടെയും ഫിക്‌സിന്റെയും […]

കേരളത്തിൽ കൊവിഡ് സമൂഹ വ്യാപനമുണ്ടായിട്ടുള്ളതായി സർക്കാർ തുറന്ന് സമ്മതിക്കണം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇതിനകം കൊവിഡ് സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി പ്രസിഡന്റ് രാജീവ് ജയദേവന്‍. സമൂഹ വ്യാപനം നടന്ന വിവരം മറച്ചുവച്ചിട്ട് കാര്യമില്ലെന്നും ആളുകള്‍ കൂടുന്ന അവസ്ഥ ഒഴിവാക്കിയില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൈവിട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സമൂഹിക അകലം പാലിക്കുക എന്നത് ജനങ്ങളുടെ ഉത്തരവാദിത്തമാക്കാതെ സര്‍ക്കാര്‍ ആ ചുമതല ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ സമൂഹ വ്യാപ‌നം ഉണ്ടായിട്ടുണ്ട് എന്നും, അത് തുറന്ന് പറഞ്ഞെങ്കിൽ മാത്രമെ […]

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി പതിമൂന്നര ലക്ഷം കടന്നു; അമേരിക്കയിലും ബ്രസീലിലും സ്ഥിതി രൂക്ഷം

സ്വന്തം ലേഖകൻ വാഷിം​ഗ്ടൺ: ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായ നിലയിൽ തുടരുകയാണ്. രോഗികളുടെ എണ്ണം ഒരു കോടി പതിമൂന്ന‌ര ലക്ഷം പിന്നിട്ടു. 11,372,004 പേർക്കാണ് ഇതുവരെ കൊവിഡ് 19 റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 532,861 പേരാണ് ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ ഒരു ലക്ഷത്തി എൺപത്തിമൂവായിരത്തോളം പുതിയ കൊവിഡ് കേസുക‌ൾ റിപ്പോർട്ട് ചെയ്തു. അതേസമയം കൊവിഡ് 19ന്റെ പ്രവഭ കേന്ദ്രമായി മാറിയ അമേരിക്കയിലെ സ്ഥിതി രൂക്ഷമാകുന്ന അവസ്ഥയാണ് കാണുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അമേരിക്കയിൽ മാത്രം 40,000ഓളം പുതിയ കൊവിഡ് കേസുകൾ […]

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്തു: നിയന്ത്രണങ്ങൾ ഒരുവർഷത്തേക്ക് തുടരും

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി സംസ്ഥാനത്ത് പകർച്ചവ്യാധി നിയമം സർക്കാർ ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചു. ഒരു വർഷത്തേക്കാണ് ഭേദഗതിക്ക് പ്രാബല്യമുണ്ടാവുക. ഇതോടെ നിലവിലുള്ള നിയന്ത്രണങ്ങൾ നിയമപരമായി തന്നെ തുടരും. പൊതു സ്ഥലങ്ങൾ, ജോലി സ്ഥലങ്ങൾ, വാഹനങ്ങളിൽ, ആളുകൾ കൂടി ചേരുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധo. ആളുകൾ തമ്മിൽ 6 അടി അകലം പാലിക്കണം. കല്യാണങ്ങൾക്ക് ഒരു സമയത്ത് 50 പേരും മരണാനന്തര ചടങ്ങുകൾക്ക് ഒരു സമയത്ത് 20 പേരും മാത്രമെ പങ്കെടുക്കാൻ പാടുള്ളു. സമരങ്ങൾ, കൂടി […]

അതു പിന്നെ പീരങ്കീം തോക്കും വാങ്ങേണ്ടി വന്നപ്പോൾ… പബ്ജി കളിക്കാനായി മാതാപിതാക്കളുടെ അക്കൗണ്ടിൽ നിന്നും 17 കാരൻ അപഹരിച്ചത് 16 ലക്ഷം രൂപ: നഷ്ടമായത് ചികിത്സക്കും വിദ്യാഭ്യാസത്തിനുമുള്ള പണമെന്ന് മാതാപിതാക്കൾ

സ്വന്തം ലേഖകൻ ചണ്ഡിഗഡ്: പഞ്ചാബിൽ പബ്ജി ​ഗെയിം കളിക്കാൻ 17കാരൻ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് 16 ലക്ഷം രൂപ പബ്ജി കളിക്കാനായി പതിനേഴുകാരന്‍ ഉപയോഗിച്ചത്. ആര്‍ട്ടിലറി, ടൂര്‍ണമെന്റുകള്‍ പാസാകല്‍, പീരങ്കികൾ അടക്കമുള്ള ഇന്‍ ആപ് ഐറ്റംസിനായാണ് ഇത്രയും തുക വിനിയോ​ഗിച്ചത്. ഒരു മാസത്തിനിടെയാണ് ഇത്രയും പണം പബ്ജി കളിക്കാനായി വിനിയോ​ഗിച്ചത്. മൊബൈൽ ഫോണിൽ കുട്ടിയുടെ മാതാപിതാക്കളുടെ ബാങ്ക് വിവരങ്ങൾ സൂക്ഷിച്ചിരുന്നു. ഇവ ഉപയോ​ഗിച്ചാണ് കുട്ടി അക്കൗണ്ടിൽ നിന്നും പണം വിനിയോ​ഗിച്ചത്. പണം പിൻവലിച്ചപ്പോൾ ബാങ്കിൽ നിന്നും വന്ന […]