സംസ്ഥാനത്ത് പൊതു സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പൊലീസുകാരുടെ ശ്രവ പരിശോധന നടത്തും

സംസ്ഥാനത്ത് പൊതു സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പൊലീസുകാരുടെ ശ്രവ പരിശോധന നടത്തും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിമാനത്താവളങ്ങൾ, റയിൽവെ സ്റ്റേഷനുകൾ അടക്കമുള്ള പൊതു സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പൊലീസുകാരുടെ ശ്രവ പരിശോധന നടത്താൻ തീരുമാനം. തിരുവനന്തപുരം സിറ്റിയിലെ 103 പൊലാസുകാരുടെ ശ്രവങ്ങൾ ആരോ​ഗ്യ വകുപ്പ് ശേഖരിച്ച് പരിശോധനക്കയച്ചു.

സെക്രട്ടറിയേറ്റിനു മുമ്പിൽ ജോലി നോക്കിയ നന്ദാവനം എആർ ക്യാമ്പിലെ പൊലീസുകാരന് ഉറവിടമറിയാതെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പൊലീസുകാർക്ക് പരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർ എത്തിയ സമയത്ത് വിമാനത്താവളങ്ങളിൽ ജോലി നോക്കിയ പൊലീസുകാരടേതടക്കമുള്ള ശ്രവങ്ങളാണ് ഇന്നലെ ശേഖരിച്ചത്. വിമാനത്താവളത്തിനകത്ത് ജോലി നോക്കിയവർക്ക് മാത്രമെ പിപിഇ കിറ്റ് ഉണ്ടായിരുന്നുള്ളുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരനുമായി സമ്പർക്കം പുലർത്തിയവരുടെ ശ്രവങ്ങളും ആരോ​ഗ്യ വകുപ്പ് പരിശോധനക്കായി അയച്ചു. ഇന്നലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ സാമൂഹിക അകലം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. തുടർന്നുള്ള ദിവസങ്ങളിലും പൊലീസ് പരിശോധന കർശനമാക്കും.