കൊവിഡ് കാലത്ത് സ്വർണ്ണക്കടത്തിന് പുതിയ തന്ത്രം : ഡിപ്ലോമാറ്റിക് വഴിയിലൂടെ സ്വർണ്ണക്കടത്ത് : ‘ യു.എസ്. കോൺസുലേറ്റിലേയ്ക്ക് ‘ കടത്തിയ 30 കിലോ സ്വർണ്ണം തിരുവനന്തപുരത്ത് പിടിച്ചെടുത്തു

കൊവിഡ് കാലത്ത് സ്വർണ്ണക്കടത്തിന് പുതിയ തന്ത്രം : ഡിപ്ലോമാറ്റിക് വഴിയിലൂടെ സ്വർണ്ണക്കടത്ത് : ‘ യു.എസ്. കോൺസുലേറ്റിലേയ്ക്ക് ‘ കടത്തിയ 30 കിലോ സ്വർണ്ണം തിരുവനന്തപുരത്ത് പിടിച്ചെടുത്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം : തലസ്ഥാനത്ത് വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. സംസ്ഥാനത്ത് ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സ്വർണ്ണവേട്ടയിൽ യുഎഇ കോൺസുലേറ്റിലേക്ക്
വന്ന ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്

ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്നും 30 കലോയോളം കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വിവരം. രാജ്യത്ത് ആദ്യമായാണ് ഡപ്ലോമാറ്റിക് ബാഗേജിൽ സ്വർണക്കടത്ത് നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് ദിവസം മുമ്പാണ് വദേശത്ത് നിന്ന് കാർഗോ എത്തിയത്. ബാഗേജിൽ സ്വർണ്ണം ഉണ്ടെന്ന രഹസ്യ വിവരം അറിഞ്ഞതോടെ പ്രത്യേക കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി പരശോധിക്കുകയായിരുന്നു.

ബാഗേജിൽ നിന്നും സ്വർണ്ണം പിടികൂടിയതായുള്ള വിവരം ഇന്നു രാവിലെയാണ് പുറത്തെത്തിയത്. പാഴ്‌സൽ രൂപത്തിലാണ് സ്വർണ്ണം എത്തിയത്. കോടികൾ വിലമതിക്കുന്ന സ്വർണ്ണമാണ് ബാഗേജിലുള്ളത്. വിദേശ രാജ്യത്ത് നിന്നും ഡിപ്ലോമാറ്റിക് ബാഗേജായി എത്തിയതിനാൽ പരശോധനകളും മറ്റും വേഗത്തിൽ പൂർത്തിയാകുന്ന സാഹചര്യവും ഉണ്ടായിരുന്നു.

ദുബായിൽ നിന്നാണ് തിരുവനന്തപുരത്തേക്ക് പാഴ്‌സൽ എത്തിയത്. അതേസമയം പാഴ്‌സൽ കേരളത്തിലേക്ക് അയച്ച വ്യക്തിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. തിരുവനന്തപുരം മണക്കാടാണ് യുഎഇ കോൺസുലേറ്റിലേക്ക് വന്ന പാഴ്‌സലാണെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം.