ബസിൽ പെൺകുട്ടിയോട് പരാക്രമണം, യുവാവിനേ യാത്രക്കാർ ചവിട്ടികൂട്ടി

ബാലചന്ദ്രൻ തിരുവനന്തപുരം:ബസ്സ് യാത്രക്കിടെ യുവതിയോട് പരാക്രമണം നടത്തിയ യുവാവിനെ ബസിൽ വച്ചുതന്നെ യുവതിയും യാത്രക്കാരും ചേർന്ന് ചവിട്ടി കൂട്ടി. ഒടുവിൽ ബസിൽ നിന്നും ചാടിയ യുവാവ് സബ് റജിസ്ട്രാർ ഓഫിസിന്റെ ഏഴടി പൊക്കം വരുന്ന മതിലുചാടി ഓടി. യുവതിയും യാത്രക്കാരും സിനിമാ സ്‌റ്റൈലിൽ ഓടിച്ചിട്ട് പിടികൂടി. സംഭവമറിഞ്ഞ നാട്ടുകാരും ബസ്‌കാത്തുനിന്ന യാത്രക്കാരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് ഇയാളെ കണക്കിനു പെരുമാറി പോലീസിൽ ഏല്പ്പിച്ചു. നിയമം ഇത്തിരി കൈയ്യിൽ എടുത്തെങ്കിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ആയതിനാൽ യുവതിക്ക് പിന്തുണയുമായി പോലീസും ജനങ്ങളും നിന്നു. തിരുവന്തപുരം കാര്യവട്ടം പുല്ലാന്നിവിള […]

സംസ്ഥാനത്ത് വിൽക്കുന്ന 22 കറിപ്പൊടികളിൽ മാരക വിഷം

ശ്രീകുമാർ കോട്ടയം: സംസ്ഥാനത്ത് വിൽപ്പന നടത്തുന്ന പ്രമുഖ കമ്പനികളുടെയെല്ലാം മസാലപൊടികളിൽ മാരകമായ എത്തനോൾ വിഷാംശം കണ്ടെത്തി. എറണാകുളം റീജിയണൽ അനലറ്റിക്കൽ ലാബിലെ പരിശോധനാഫലത്തിലാണ് ഞെട്ടിക്കുന്ന വിവരം. കേരളത്തിൽ വിൽപ്പന നടത്തുന്ന കമ്പനികളുടെ മസാലപൊടി സാമ്പിളുകൾ പരിശോധിച്ചതിൽ 22 എണ്ണത്തിലാണ് മാരക വിഷാംശം കണ്ടെത്തിയത്. എന്നാൽ ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടും ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. കറി പൗഡർ കമ്പനികളുടെയെല്ലാം പരസ്യം കിട്ടുന്നതിനാൽ പ്രമുഖ മാധ്യമങ്ങളെല്ലാം വാർത്ത മുക്കി. മുമ്പ് അനുപമ ഐ.എ.എസ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറായിരിക്കെ നിറപറ മസാലകളിൽ മാരക വിഷം […]

കേരളത്തിൽ ബിജെപിക്ക് എം.എൽ.എ മാർ രണ്ടായേക്കുമോ? സാക്ഷികൾക്ക് വീണ്ടും സമൻസ് അയയ്ക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവ് സുരേന്ദ്രന് തുണയാവുമോ

ബാലചന്ദ്രൻ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ സാക്ഷികൾക്ക് സമൻസ് അയയ്ക്കാൻ ഹൈക്കോടതി വീണ്ടും ഉത്തരവിട്ടതോടെയാണ് സുരേന്ദ്രന്റെ പ്രതീക്ഷകൾ സജീവമാകുന്നത്. സമൻസ് നൽകുന്നതിന് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. തുടർന്ന് കാസർഗോഡ് ജില്ലാ പോലീസ് മേധാവിക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും പേരിൽ പോലും വോട്ട് രേഖപ്പെടുത്തി എന്നായിരുന്നു കെ. സുരേന്ദ്രൻ നൽകിയ ഹർജി.നിയമസഭാ തിരഞ്ഞെടുപ്പിൽ 89 വോട്ടിനായിരുന്നു സുരേന്ദ്രൻ ലീഗിന്റെ പി.ബി അബ്ദുൾ റസാഖിനോട് പരാജയപ്പെട്ടത്. ഭീഷണിയെ തുടർന്ന് പത്ത് വോട്ടർമാർക്ക് സമൻസ് നൽകാനായിരുന്നില്ല. […]

സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നടപടി ഉണ്ടാകരുത്: പോലീസ് ജനാധിപത്യ ബോധത്തോടെ പ്രവർത്തിക്കണം; മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദാസ്യപ്പണി വിവാദം സർക്കാരിനെ പ്രതിരോധത്തിൽ ആക്കിയിരിക്കെ പൊലീസിന് മുന്നറിയിപ്പും ഉപദേശവമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. പൊലീസ് ജനാധിപത്യ ബോധത്തോടെ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ദാസ്യപ്പണി സംബന്ധിച്ച് സമീപകാലത്തുണ്ടായ വിവാദങ്ങൾ സർക്കാരിനെ ദോഷകരമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഉന്നത പൊലീസുകാരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാൽ ആരോപണ വിധേയനായ എ ഡി ജി പി സുധേഷ് കുമാർ യോഗത്തിൽ പങ്കെടുത്തില്ല. പോലീസ് ചട്ടങ്ങൾ പാലിച്ച് പ്രവർത്തിക്കണം. മേലുദ്യോഗസ്ഥർ അതിന് നേതൃത്വം നൽകണം. കേരളം ഉയർന്ന ജനാധിപത്യ ബോധം […]

എൻഎസ്എസ്. സുപ്രീംകോടതിയിലേക്ക്

സ്വന്തം ലേഖകൻ ചങ്ങനാശേരി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സുപ്രീംകോടതിയിലേക്ക്. സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന എൻഎസ്എസിന്റെ ആവശ്യം കേന്ദ്രസംസ്ഥാന സർക്കാരുകൾ തള്ളിയതിനെ തുടർന്നാണ് സുകുമാരൻ നായർ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങിയത്. ദേശീയ സാമൂഹിക സാമ്പത്തിക പിന്നാക്ക വിഭാഗ കമ്മിഷൻ രൂപീകരിച്ച കേന്ദ്ര സർക്കാർ മുന്നാക്ക സമുദായത്തിൽ സാമ്പത്തിക പിന്നോക്കാവസ്ഥ അനുഭവിക്കുന്നവരെ തഴഞ്ഞതു വിവേചനാപരമാണെന്നും മുന്നാക്ക വിഭാഗങ്ങൾക്കു നീതി നിഷേധിക്കുന്നതു രാഷ്ട്രീയശൈലിയാണെന്നും അദ്ദേഹം പറഞ്ഞു. മുന്നാക്ക വിഭാഗത്തിൽ സാമ്പത്തിക പിന്നോക്കാവസ്ഥ അനുഭവിക്കുന്നവർക്കു സംവരണവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കാനുള്ള റിപ്പോർട്ട് നടപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. മന്നം […]

പോലീസിന്റെ പിടികിട്ടാപുള്ളി; മോഹൻലാലിന്റെ ബിഗ് ബോസ് ഷോയിൽ

മാളവിക നായർ മലയാളികൾ കാത്തിരിക്കുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസിന് തുടക്കമായി. പോലീസ് ഒളിവിലാണെന്ന് പറഞ്ഞ തരികിട സാബുമോൻ് ബിഗ് ബോസ് ഷോയിൽ ഒരു അംഗമായി രംഗത്തെത്തിയതോടെ വിവാദവും കൊഴുത്തു. ബിജെപി നേതാവ് ലസിതാ പാലയ്ക്കലിനെ സോഷ്യൽ മീഡിയയിൽ കൂടി അപമാനിച്ച സംഭവത്തിൽ അവർ കേസ് കൊടുത്തപ്പോൾ പോലീസ് പറഞ്ഞത് സാബുമോൻ ഒളിവിലാണെന്നാണ്. ഇയാൾക്കായി തെരച്ചിൽ തുടരുന്നു എന്നും പറഞ്ഞിരുന്നു. മോഹൻലാൽ അവതാരകനായെത്തുന്ന ഈ ഷോയിൽ 16 പേരാണ് 100ദിവസം പുറം ലോകവുമായി ബന്ധമില്ലാതെ 60 ഒളിക്യാമറകളുടെ നടുവിൽ കഴിയുന്നത്. രഞ്ജിനി ഹരിദാസ്, ശ്വേതാ […]

ലോഡ്ജിലെ താമസക്കാരൻ മുറിയിലെ എൽ.ഇ.ഡി ടിവിയുമായി സ്ഥലം വിട്ടു

സ്വന്തം ലേഖകൻ തിരൂർ: ലോഡ്ജിലെ താമസക്കാരൻ മുറിയിലെ എൽ.ഇ.ഡി ടിവിയുമായി സ്ഥലം വിട്ടു. 21-ാം തീയതി വൈകിട്ട് 5 മണിക്കാണ് ആലപ്പുഴ, അരൂർ സ്വദേശി മനേഷ് കുമാർ എന്ന ആൾ രണ്ട് ദിവസത്തേക്ക് മുറി എടുക്കുന്നത്.ഡ്രൈവിംഗ് ലൈസൻസ് ആയിരുന്നു തിരിച്ചറിയൽ രേഖയായി നൽകിയിരുന്നത്. എന്നാൽ 4 ദിവസമായിട്ടും മുറി ഒഴിയാതെ വന്നതോടെ ഇന്നലെ വൈകിട്ട് ജീവനക്കാർ മുറി തുറന്നു നോക്കിയപ്പോൾ 32 ഇഞ്ചിന്റെ എൽ.ഡി.ടിവിയുമായി മനേഷ് കുമാർ സ്ഥലം വിട്ടതായി മനസ്സിലായി. ഇന്നു രാവിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വലിയ കവറിൽ ടി വി […]

മദ്യം കാരണം ജോലി പോയി ഇപ്പോൾ ജയിലിലും ; കൃഷ്ണകുമാർ അകത്തേക്ക്‌

ബാലചന്ദ്രൻ കൊച്ചി : മുഖ്യമന്ത്രിക്കെതിരെ വധ ഭീഷണി മുഴക്കിയ കൃഷ്ണ കുമാറിനെ എറണാകുളം സെൻട്രൽ പൊലീസ് കേരളത്തിൽ എത്തിച്ചത് വളരെ തന്ത്രപരമായി ഐ ടി ആക്ടിനു പുറമെ ഐ.പി.സി. 153, 500,506 തുടങ്ങിയ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണട്. 5 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. ട്രെയിനിൽ വെച്ച് ജീവിതം അവസാനിച്ചുവെന്നും, ഇനി മകന്റെ മുഖത്ത് നോക്കാൻ പറ്റില്ലെന്നും നിരന്തരം പറഞ്ഞുകൊണ്ടിരുന്ന പ്രതിയെ, വിലങ്ങ് മാറ്റി, സൗഹൃദത്തിലാക്കിയാണ് എസ്‌ഐ രൂപേഷിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം എത്തിച്ചത്. തീഹാർ ജയിലിലുള്ള കൃഷ്ണകുമാറിനെ വിട്ടുകിട്ടുന്നതിനായി എസ്‌ഐ […]