പോലീസിന്റെ പിടികിട്ടാപുള്ളി; മോഹൻലാലിന്റെ ബിഗ് ബോസ് ഷോയിൽ

പോലീസിന്റെ പിടികിട്ടാപുള്ളി; മോഹൻലാലിന്റെ ബിഗ് ബോസ് ഷോയിൽ

മാളവിക നായർ

മലയാളികൾ കാത്തിരിക്കുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസിന് തുടക്കമായി. പോലീസ് ഒളിവിലാണെന്ന് പറഞ്ഞ തരികിട സാബുമോൻ് ബിഗ് ബോസ് ഷോയിൽ ഒരു അംഗമായി രംഗത്തെത്തിയതോടെ വിവാദവും കൊഴുത്തു. ബിജെപി നേതാവ് ലസിതാ പാലയ്ക്കലിനെ സോഷ്യൽ മീഡിയയിൽ കൂടി അപമാനിച്ച സംഭവത്തിൽ അവർ കേസ് കൊടുത്തപ്പോൾ പോലീസ് പറഞ്ഞത് സാബുമോൻ ഒളിവിലാണെന്നാണ്. ഇയാൾക്കായി തെരച്ചിൽ തുടരുന്നു എന്നും പറഞ്ഞിരുന്നു. മോഹൻലാൽ അവതാരകനായെത്തുന്ന ഈ ഷോയിൽ 16 പേരാണ് 100ദിവസം പുറം ലോകവുമായി ബന്ധമില്ലാതെ 60 ഒളിക്യാമറകളുടെ നടുവിൽ കഴിയുന്നത്. രഞ്ജിനി ഹരിദാസ്, ശ്വേതാ മേനോൻ തുടങ്ങിയ പ്രമുഖ താരങ്ങൾ ഈ ഷോയിൽ പങ്കെടുക്കുന്നുണ്ട്. ഇവരെ മോഹൻലാലാണ് റൂമിലിട്ട് പൂട്ടിയത്. ഇനി 100 ദിവസം കഴിഞ്ഞേ തുറക്കൂ എന്നാണ് പറയുന്നത്.