സ്വാഗതപ്രസംഗം 40 മിനിറ്റ് കഴിഞ്ഞിട്ടും നിര്‍ത്തിയില്ല, പ്രസംഗിക്കാതെ മുഖ്യമന്ത്രി വേദി വിട്ടു

സ്വന്തംലേഖകൻ കോട്ടയം : കൊല്ലം ജില്ലാ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കാതെ വേദിയില്‍ നിന്ന് മടങ്ങിപ്പോയി. മുഖ്യമന്ത്രി വേദിയിലിരിക്കെ സ്വാഗത പ്രസംഗം 40 മിനിറ്റിന് ശേഷവും നീണ്ടതോടെ മുഖ്യമന്ത്രി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചതായി അറിയിച്ച് വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണിയാണ് സ്വാഗത പ്രസംഗം നടത്തിയത്. നോട്ടീസിലുള്ള 40 ഓളം പേരുടെ പേരും പ്രത്യേകം എടുത്ത് പറഞ്ഞാണ് രാധാമണി സ്വാഗതപ്രസംഗം നടത്തിയത്. 40 മിനിറ്റോളം മുഖ്യമന്ത്രി ക്ഷമിച്ചിരുന്നു. എന്നിട്ടും നിര്‍ത്താത്തതാണ് […]

വാഗ്ദാനങ്ങൾ പാലിച്ച് പിണറായി സർക്കാർ; മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 180 പേർ പോലീസ് സേനയിലേക്ക്‌

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓഖി ദുരിത ബാധിതരെ കൈവിടാതെ പിണറായി സർക്കാർ. ഓഖി ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി തീരദേശജനതയ്ക്ക് നൽകിയ ഒരു വാഗ്ദാനം പാലിച്ച് എൽഡിഎഫ് സർക്കാർ. സർക്കാരിന്റെ വാഗ്ദാനം പാലിക്കുന്നതിലൂടെ ഓഖി ദുരന്ത ബാധിതരുടെ ആശ്രിതരക്കടക്കമുള്ളവർക്ക് തീരദേശ പോലീസ് സേനയിലേക്ക് കോസ്റ്റൽ വാർഡന്മാരായി നിയമനം ലഭിക്കും. പോലീസ് സേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 180 പേർക്ക് നിയമന ഉത്തരവ് മുഖ്യമന്ത്രി ഇന്ന് കൈമാറും. കടലിലെ രക്ഷാപ്രവർത്തിനടക്കം ഇവരെ നിയോഗിക്കും. നിയമനം ലഭിച്ചവർ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവരാണ്. തൃശൂർ പോലീസ് അക്കാദമിയിൽ നാലു മാസത്തെ പരിശീലനത്തിനു ശേഷമാകും […]

ഫ്രഞ്ച് ഇസ്രായേൽ മിശ്രിതം: ഇന്ത്യൻ ആർമിയുടെ പാക്കിംഗ്; പാക്കിസ്ഥാൻ തീവ്രവാദികൾ തവിടുപൊടി

സ്വന്തം ലേഖകൻ കശ്മീരിലെ പുൽവാമയിൽ 40 ഇന്ത്യൻ സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഇന്ത്യ പാക്കിസ്ഥാന് മറുപടി നൽകിയ ദിവസമാണിന്ന്. പാക്ക് മണ്ണിനെ നടുക്കിയ തിരിച്ചടി നൽകി മടങ്ങി എത്തിയ ഇന്ത്യൻ സൈന്യത്തെ അനുമോദനങ്ങൾകൊണ്ട് മൂടുകയാണ് ഭാരതീയർ. ആക്രമണം നടത്തിയ സൈനികർക്കൊപ്പം തന്നെ അതിനുപയോഗിച്ച ഇന്ത്യയുടെ അത്യാധുനിക യുദ്ധഉപകരണങ്ങളെക്കുറിച്ചും ഇന്ത്യൻ ജനങ്ങൾ വാചാലരാവുകയാണിപ്പോൾ. പാക്കിസ്ഥാനെ തളയ്ക്കാൻ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പ്രധാനമായി ഉപയോഗിച്ചത് മിറാഷ് 2000, ലേസർ ബോംബുകൾ എന്നിവയാണ് . ജി.പി.എസിന്റ സഹായത്തോടെ ലേസർ വഴി നിയന്ത്രിക്കാൻ ശേഷിയുള്ള സുദർശൻ ബോംബുകളായിരുന്നു പാക്കിസ്ഥാന്റെ മണ്ണ് […]

ഊർജ്ജത്തിന്റെ ഉറവിടമാണ് മാലിന്യം; വലിച്ചെറിയാനുള്ളതല്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന മാലിന്യക്കൂമ്പാരവും വൈദ്യുതി പ്രതിസന്ധിയും ഇന്ന് കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ്.സംസ്ഥാനത്തിന്റെ ഏത് കോണിലൂടെ യാത്ര ചെയ്താലും നമ്മുക്ക് കാണാന്‍ കഴിയുന്ന ഒന്നായി ഇന്ന് മാലിന്യക്കൂമ്പാരങ്ങള്‍ മാറി. പലയിടങ്ങളിലും രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിന് വരെ അശാസ്ത്രീയ മാലിന്യ സംസ്‌കരണം ഇടയാക്കുന്നുവെന്നത് നിഷേധിക്കാനാവില്ല. പല രോഗങ്ങള്‍ക്കും മാലിന്യങ്ങള്‍ വഴിയൊരുക്കുമ്പോഴും ഇവയുടെ സംസ്‌കരണം ഫലവത്താകുന്നില്ലെന്നതാണ് ഇന്ന് നമ്മുടെ നാട് നേരിടുന്ന പ്രശ്‌നം. നമ്മള്‍ ഓരോരുത്തരും വലിച്ചെറിയുന്ന മാലിന്യം വൈദ്യുതിയുടെ ഉറവിടമാണെന്ന സത്യം പലപ്പോഴും മലയാളികള്‍ മറന്നുപോകുന്നു. ഖരമാലിന്യത്തില്‍ നിന്ന് […]

പണിമുടക്കിൽ പങ്കെടുത്തവർക്ക് ശമ്പളമില്ല; സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം:പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. സമരം നടത്തുന്നവരെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്ന് വിമർശിച്ച കോടതി സർക്കാരിൽനിന്ന് വിശദീകരണം തേടി. ദിവസങ്ങൾക്ക് മുമ്പാണ് സർക്കാർ ജീവനക്കാർക്ക് പണിമുടക്ക് ദിവസങ്ങളിൽ അവധി അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയത്. ഇതിന്റെ പകർപ്പ് കാണിച്ചുകണ്ട് നൽകിയ സ്വകാര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം. സർക്കാർ തന്നെ പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നു. ശമ്പളം നൽകാനുള്ള തീരുമാനം നിയമവിരുദ്ധമാണ്. കോടതി ഇടപെട്ട് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. വിശദമായ വാദത്തിന് […]

‘രാജ്യം തല കുനിക്കാൻ ഞാൻ അനുവദിക്കില്ല’; ഇന്ത്യ സുരക്ഷിത കരങ്ങളിൽ: പ്രധാനമന്ത്രി

സ്വന്തം ലേഖകൻ പാകിസ്ഥാനെതിരെയുള്ള ഇന്ത്യൻ വ്യോമസേനയുടെ ആക്രമണത്തിൽ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസരിക്കവേയാണ്. അതിർത്തി കടന്ന് ഇന്ത്യൻ വ്യോമ സേന നടത്തിയ അക്രമണത്തിൽ പ്രധാനമന്ത്രി പ്രതികരിച്ചത്. രാജ്യം തല കുനിക്കാൻ താൻ അനുവധിക്കില്ല എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ‘ജനങ്ങളുടെ വികാരം എനിക്ക് മനസിലാക്കാനാകും. രാജ്യത്തെ ശിഥിലമാക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ല’. ഇന്ത്യൻ സൈന്യത്തിന്റെ വിജയം ഒരോ ഭാരതീയന്റെയും വിജയമാണെന്നും രാജ്യത്തെ ജനങ്ങൽ ഇത് ആഘോഷമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുൽവാമയിൽ 42 […]

അയോധ്യകേസിൽ സമവായ സാധ്യത പരിശോധിച്ച് സുപ്രീംകോടതി

സ്വന്തം ലേഖകൻ അയോധ്യകേസിൽ സമവായ സാധ്യത പരിശോധിച്ച് സുപ്രീംകോടതി. സമവായത്തിന് ഒരു ശതമാനം സാധ്യതയുണ്ടെങ്കിൽ അത് പരിഗണിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. മധ്യസ്ഥതയുടെ കാര്യത്തിൽ അടുത്ത ചൊവ്വാഴ്ച സുപ്രീംകോടതി വിശദമായ വിധി പുറപ്പെടുവിക്കും. അതേസയമം തർജമ്മ ചെയ്ത രേഖകളിലെ അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി 6 ആഴ്ചത്തേക്ക് മാറ്റി അയോധ്യ കേസുമായി ബന്ധപ്പെട്ട് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും തർക്കം പരിഹരിക്കാൻ കോടതി മേൽനോട്ടത്തിൽ മധ്യസ്ഥചർച്ചകൾ നടന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മധ്യസ്ഥ ചർച്ചകൾക്കായുള്ള സുപ്രീംകോടതി ശ്രമം. ഇത് ഭൂമിതർക്കമല്ല വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. സമവായത്തിന് ഒരു ശതമാനം സാധ്യതയുണ്ടെങ്കിൽ അതും […]

ഉളുപ്പുണ്ടോ ‘വനിത’ക്കാരെ നിങ്ങള്‍ക്ക്, നാലു ദിവസത്തെ രാപ്പകലില്ലാത്ത അദ്ധ്വാനത്തെ ഫോട്ടോഷോപ്പ് കൈക്രിയയിലൂടെ സ്വന്തമാക്കാന്‍’; അഗസ്ത്യര്‍മല യാത്രയുടെ ചിത്രങ്ങള്‍ മോഷ്ടിച്ച് പ്രസിദ്ധീകരിച്ച മനോരമയുടെസഹ സ്ഥാപനത്തിനെതിരെ ഫോട്ടോഗ്രാഫർ

സ്വന്തംലേഖകൻ കോട്ടയം : താന്‍ കഷ്ടപ്പെട്ട് എടുത്ത ചിത്രങ്ങള്‍ മനോരമയുടെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രസിദ്ധീകരണമായ ‘വനിത’ മോഷ്ടിച്ചുവെന്ന് യുവ ഫോട്ടോഗ്രാഫര്‍. ഹൈക്കോടതിയുടെ ഉത്തരവിന് ശേഷം കഴിഞ്ഞ ജനുവരി 14ന് അഗസ്ത്യര്‍മലയില്‍ സന്ദര്‍ശിച്ച ആദ്യ സ്ത്രീയായ ധന്യ സനലിനൊപ്പം നടത്തിയ യാത്രയുടെ ചിത്രങ്ങളാണ് ‘വനിത’ മോഷ്ടിച്ചതെന്ന് കേരളകൗമുദി പത്രത്തിന്റെ തിരുവനന്തപുരത്തെ ഫോട്ടോഗ്രാഫര്‍ മനു മംഗലശേരി ആരോപിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ തെളിവുകള്‍ അടക്കം അദ്ദേഹം പുറത്തു വിട്ടിട്ടുണ്ട്. എന്റെ അനുവാദമില്ലാതെ എന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചാലുണ്ടാകുന്ന നിയമനടപടികള്‍ വനിതയ്ക്കറിയില്ലെന്നുണ്ടോ ? വനിതയുടെ ചിത്രം മറ്റ് മാദ്ധ്യമങ്ങള്‍ എടുത്താല്‍ നിയമ […]

ആർത്തവത്തിനും ഓസ്‌കർ.. ഇന്ത്യൻ ഗ്രാമങ്ങളിലെ ആർത്തവകാലം പറഞ്ഞ് ‘പിരീഡ് എൻഡ് ഓഫ് സെന്റൻസ്’

സ്വന്തം ലേഖകൻ ആർത്തവകാലത്ത് ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലെ സ്ത്രീകൾ നടത്തിയ ധീരമായ ആരോഗ്യപരിപാലനത്തെക്കുറിച്ച് ഇറാനിയൻ-അമേരിക്കൻ സംവിധായിക റയ്ക സെഹ്റ്റച്ബച്ചി സംവിധാനം ചെയ്ത ‘പിരീഡ എൻഡ് ഓഫ് സെന്റൻസിന്’ മികച്ച ഡോക്യുമെന്റിക്കുള്ള ഓസ്‌കർ പുരസ്‌കാരം. ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലെ സ്ത്രീയുടെ അനുഭവങ്ങളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. അരുണാചലം മുരുഗാനന്ദൻ എന്ന സംരഭകൻ കണ്ടു പിടിച്ച ചെലവു ചുരുങ്ങിയ രീതിയിൽ സാനിറ്ററി നാപ്കിൻ ഉത്പാദിപ്പിക്കാനുള്ള യന്ത്രം ഗ്രാമത്തിൽ സ്ഥാപിക്കുന്നതും അതിനു ശേഷം ഗ്രാമത്തിലെ സ്ത്രീകളുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളുമാണ് ഡോക്യുമെന്ററി ആവിഷ്‌കരിക്കുന്നത്.

‘വ്യോമ സേനയ്ക്ക് സല്യൂട്ട്’, അഭിവാദ്യമർപ്പിച്ച് രാഹുൽ ഗാന്ധി

സ്വന്തം ലേഖകൻ ന്യൂഡൽഹി: പുൽവാമ ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാൻ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിക്ക് വ്യോമസേന പൈലറ്റുമാർക്ക് അഭിവാദ്യമർപ്പിച്ച് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി പൈലറ്റുമാർക്ക് അഭിവാദ്യം അർപ്പിച്ചത്. സല്യൂട്ട് ഐഎഎഫ് പൈലറ്റ്‌സ് എന്നാണ് രാഹുൽ ട്വീറ്റ് ചെയ്തത്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ കൈക്കൊള്ളുന്ന ഏത് തീരുമാനത്തിനും സൈനിക നടപടിക്കും ഒപ്പം നിൽക്കുമെന്ന് നേരത്തെ തന്നെ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. രാഹുലിന് പിന്നാലെ മറ്റു കോൺഗ്രസ് നേതാക്കളും പ്രതിപക്ഷ നേതാക്കളും വ്യോമസേനക്ക് അഭിവാദ്യമർപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇന്ന് […]