യുവാവിനെതിരെ വ്യാജമായി വധശ്രമക്കേസ് എടുത്തു: പ്രതിയുടെ വയോധികനായ ഭാര്യാ പിതാവിനെ മണിക്കൂറുകളോളം സ്‌റ്റേഷനിൽ പിടിച്ചിരുത്തി; പ്രതിയെ കിട്ടാതെ വന്നതോടെ ഗർഭിണിയായ ഭാര്യയെ വീട്ടിലെത്തി അപമാനിച്ചു; അഞ്ചു മാസം മുൻപ് നടന്ന കേസിൽ ഒടുവിൽ എരുമേലി എസ്.എച്ച്.ഒയ്ക്ക് സസ്‌പെൻഷൻ

ക്രൈം ഡെസ്‌ക് എരുമേലി: ശബരിമല സീസണിൽ എരുമേലിയിൽ താല്കാലിക കടകൾ നടത്തുന്ന കടയുടമയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ചതിന് യുവാവിനെതിരെ വധശ്രമക്കേസ് ചുമത്തിയ എരുമേലി എസ്.എച്ച്.ഒയ്ക്ക് ഒടുവിൽ സസ്‌പെൻഷൻ. യുവാവിന്റെ ഭാര്യാ പിതാവ് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എരുമേലി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ദിലീപ് ഖാനെയാണ് ജില്ലാ പൊലീസ് മേധാവി പി.എസ് സാബു അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. വധശ്രമക്കേസിൽ പ്രതി ചേർക്കപ്പെട്ട യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് ജില്ലാ ക്രൈംബ്രാഞ്ച് സംഘം വീണ്ടും അന്വേഷിക്കുകയാണ്. കഴിഞ്ഞ ഏപ്രിലിലായിരുന്നു […]

പച്ചക്കറി വില കുതിക്കുന്നു ; സവോളയ്ക്ക് പിന്നാലെ തക്കാളിയ്ക്കും വിലക്കയറ്റം

സ്വന്തം ലേഖിക കൊച്ചി : ഉള്ളിക്ക് പിന്നാലെ തക്കാളിക്കും വില കുതിക്കുന്നു. കൃഷി നാശം മൂലം ഉത്പാദനം കുറഞ്ഞതും ലഭ്യത കുറഞ്ഞതുമാണ് ഉള്ളിക്കും തക്കാളിക്കും വില ഉയരാൻ കാരണമായത്. കഴിഞ്ഞ ആഴ്ചയിൽ മാത്രം ഡൽഹിയിൽ തക്കാളിക്ക് 70 ശതമാനം വില വർധനയാണ് ഉണ്ടായത്. ഡൽഹിയിലും പരിസര പ്രദേശങ്ങളിലും നാൽപത് മുതൽ അറുപത് രൂപ വരെയാണ് തക്കാളിയുടെ വില. ചിലയിടങ്ങളിൽ കിലോയ്ക്ക് എൺപത് രൂപ വരെയുണ്ട്. മുപ്പത് രൂപയിൽ താഴെയായിരുന്നു ഒരു കിലോ തക്കാളിയുടെ വില. ഒരാഴ്ചയ്ക്കുള്ളിലാണ് തക്കാളിയുടെ വില കുതിച്ചുയർന്നത്. ചണ്ഡിഗഡിലെ കേന്ദ്ര ഉപഭോക്തൃകാര്യ […]

റെക്കോർഡ് വില്പനയുമായി സെൽറ്റോസ് ; ആദ്യമാസം വിറ്റത് 6236 വാഹനങ്ങൾ

സ്വന്തം ലേഖിക ഇന്ത്യൻ വിപണി കീഴടക്കാനെത്തിയ കിയയുടെ ആദ്യ മോഡലായ സെൽറ്റോസ് വെറും ഒരുമാസം കൊണ്ട് 6236 യൂണിറ്റ് വാഹനങ്ങൾ നിരത്തിലിറങ്ങി. ഇന്ത്യയിൽ ഏറ്റവും അധികം വിൽക്കുന്ന ആദ്യ അഞ്ച് യൂട്ടിലിറ്റി വെഹിക്കിളുകളുടെ പട്ടികയിലും മോഡലിന് ഇടം കണ്ടെത്താനായി. ഔദ്യോഗികമായി വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ച ദിവസം തന്നെ 6,046 ബുക്കിങ് എന്ന റെക്കോർഡ് സ്വന്തമാക്കാൻ മോഡലിന് കഴിഞ്ഞിരുന്നു. അതുപോലെ തന്നെ ചുരുങ്ങിയ ദിവസം കൊണ്ടാണ് 35,000 ബുക്കിങ് ലഭിച്ചെന്നുമാണ് കിയ മോട്ടോഴ്‌സ് സൂചിപ്പിക്കുന്നത്. കിയയുടെ ആദ്യ എസ്.യു.വി വാഹനത്തിന്റെ പ്രധാന സവിശേഷത സൗകര്യമുള്ള ക്യാബിനാണ്. […]

സെക്രട്ടേറിയേറ്റിന് മുന്നിൽ ലാത്തി ചാർജ് നടത്താൻ മാത്രമല്ല പോലീസിന് അറിയാവുന്നത് ; കരുണയും കാരുണ്യവുമുള്ളവരും പോലീസിലുണ്ട്

സ്വന്തം ലേഖിക തിരുവനന്തപുരം : ഭരണകൂടത്തിനെതിരെയുള്ള ചെറു പ്രതിഷേധങ്ങൾ പോലും ആദ്യം എത്തുന്നത് തലസ്ഥാനത്തെ സെക്രട്ടേറിയറ്റ് നടയിലാണ്. പ്രതിഷേധങ്ങൾ അക്രമാസക്തമാവുമ്പോൾ ലാത്തിയും ഗ്രനേഡുകളുമായി നേരിടുന്ന പൊലീസുകാരുടെ നടപടി കാണാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ സെക്രട്ടേറിയേറ്റിന് സുരക്ഷ ഒരുക്കുന്ന പൊലീസിന്റെ വ്യത്യസ്തമായ മാനുഷിക മുഖം ഫേസ്ബുക്കിലൂടെ പരിചയപ്പെടുത്തുകയാണ് അനീഷ് എന്ന യുവാവ്. തിരക്കൊഴിഞ്ഞ ഞായറാഴ്ച സെക്രട്ടേറിയേറ്റിന് മുന്നിലൂടെ നടക്കാൻ ബുദ്ധിമുട്ടി പതിയെ എത്തിയ ഒരു പ്രായമായ സ്ത്രീയെ സഹായിച്ച പൊലീസിന്റെ പെരുമാറ്റത്തെക്കുറിച്ചാണ് ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. സംസാരശേഷിയില്ലാത്ത സ്ത്രീയ്ക്ക് സാമ്പത്തിക സഹായവും കൂടാതെ റോഡുമുറിച്ച് കടത്തി ബസ്റ്റോപ്പിലെത്തിക്കാനും പൊലീസ് […]

ആമസോണിലും ഫ്‌ളിപ്പ്കാർട്ടിലും തകർപ്പൻ കച്ചവടം ; സ്മാർട്ട് ഫോണും ടിവിയുമെല്ലാം പകുതി വിലയ്ക്ക്

സ്വന്തം ലേഖിക രാജ്യത്തെ ഉത്സവകാലം പ്രമാണിച്ച് വമ്പൻ ഓഫറുകളുമായി ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളായ ആമസോണും ഫ്ളിപ്പ്കാർട്ടും. ഷോപ്പിംഗ് സൈറ്റുകളുടെ ഈ വർഷത്തെ ആദ്യത്തെ ഓഫർ സെയിൽ ഇന്നുമുതലാണ് ആരംഭിച്ചിരിക്കുന്നത്. ഓഫറുകളുമായി എത്തിയ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ സെയിലും, ഫ്ളിപ്പ്കാർട്ടിന്റെ ബിഗ് ബില്ല്യൺ ഡേസും ഞെട്ടിക്കുന്ന വിലകുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബർ 29ന് ആരംഭിച്ച ഓഫർ സെയിൽ ഒക്ടോബർ 4ന് അവസാനിക്കും. ചില കമ്പനികളുടെ സ്മാർട്ട്ഫോണുകൾക്കും സ്മാർട്ട് ടിവികളും പകുതി വിലയ്ക്ക് വരെ ലഭിക്കുന്നുണ്ട്. പലപ്പോഴും മിനുറ്റുകൾ മാത്രമായിരിക്കും ഈ ഓഫറുകൾ ഉണ്ടാവുക. ലാപ്ടോപ്പ്, ടിവി, ഹെഡ്ഫോൺ […]

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയ്ക്ക് ആദരമർപ്പിച്ച് നരേന്ദ്ര മോദി ; ഒക്ടോബർ 13 ന് മറിയം ത്രേസ്യയെ വിശുദ്ധയായ് പ്രഖ്യാപിക്കും

സ്വന്തം ലേഖിക ന്യൂഡൽഹി: പ്രതിമാസ മൻ കി ബാത്ത് പരിപാടിയിൽ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയ്ക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ ‘മൻ കി ബാത്ത്’ പരിപാടിയിലാണ് മറിയം ത്രേസ്യയ്ക്ക് അദ്ദേഹം ആദരമർപ്പിച്ചത്. മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള തീരുമാനം ഓരോ ഇന്ത്യക്കാരനും അഭിമാനകരമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഒക്ടോബർ 13 നാണ് മറിയം ത്രേസ്യയെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. സിസ്റ്റർ മറിയം ത്രേസ്യ അമ്പതു വർഷത്തെ അവരുടെ ചുരുങ്ങിയ ജീവിതകാലം കൊണ്ട് മനുഷ്യകുലത്തിന്റെ നന്മയ്ക്കായി ചെയ്ത പ്രവൃത്തികൾ ലോകത്തിനു മുഴുവൻ ഉദാഹരണമാണ്. സാമൂഹ്യസേവന, […]

തനിക്ക് വഴങ്ങിയാൽ ബിരുദാനന്തര ബിരുദത്തിന് എറണാകുളത്തെ കോളജിൽ സീറ്റ്; പഠിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ ജോലി: തനിക്ക് വമ്പൻ രാഷ്ട്രീയ സ്വാധീനം: നുണയുടെ ചീട്ടുകൊട്ടാരം ഒറ്റ നിമിഷം കൊണ്ടു തകർന്നു; പീഡനക്കേസിൽ പ്രതിയായ യുവാവ് കുടുങ്ങി

സ്വന്തം ലേഖകൻ കൊച്ചി: സാധാരണക്കാരിയും പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയുമായ യുവതിയെ ഉന്നത വിദ്യാഭ്യാസവും, ഉയർന്ന ജോലിയും നൽകാമെന്ന് വാഗ്ദാനം ചെയ്ത് രാഷ്ട്രീയ സ്വാധീനത്തിന്റെ പേരിൽ കബളിപ്പിച്ച് ഒന്നര മാസത്തോളം തുടർച്ചയായി പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ.  ദേവികുളം സബ് രജിസ്ട്രാർ ഓഫീസ്മുറ്റത്ത് വെള്ളിയാഴ്ച അരങ്ങേറിയ നാടകീയ സംഭവങ്ങളാണ് ഒടുവിൽ പ്രതിയെ കുടുക്കിയത്.  ദേവികുളം ലാക്കാട് എസ്റ്റേറ്റിൽ താമസിക്കുന്ന സുഗതന്റെ മകൻ സുദർശനനെ (23) കുടുക്കിയത്. എറണാകുളം മഹാരാജാസ് കോളജിൽ ബിരുദാനന്തര ബിരുദത്തിന് സീറ്റ് തരപ്പെടുത്തി നൽകാമെന്നു വിശ്വസിപ്പിച്ചായിരുന്നു പെൺകുട്ടിയെ വളച്ചെടുത്തത്. ഇതിന് ശേഷം […]

ശബരിമലയിൽ ഹിന്ദു ഇടഞ്ഞു: സുപ്രീം കോടതി വിധി നടപ്പാക്കാതിരുന്നതോടെ ഓർത്തഡോക്‌സ് സഭയും എതിർവശത്തായി; പിറവം പള്ളിയിലൂടെ കൂടെയുണ്ടായിരുന്ന യാക്കോബായ സഭയും മറുകണ്ടം ചാടി; സുപ്രീം കോടതി വിധികൾ തിരിച്ചടികളാകുമ്പോൾ അഞ്ചു തിരഞ്ഞെടുപ്പിനൊരുങ്ങി സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയിൽ ഇടഞ്ഞു നിൽക്കുന്ന ഹിന്ദു സമൂഹം, പ്രത്യേകിച്ച ഹിന്ദു സ്ത്രീകൾക്ക് സർക്കാരിനോടു എതിരഭിപ്രായമുണ്ടായിരുന്നു. അവർ ചോദിച്ചിരുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്ന് മരടിലെയും, പള്ളിത്തർക്കത്തിലെയും സുപ്രീം കോടതി വിധി എന്തായി എന്നതായിരുന്നു. എന്നാൽ, ഈ ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകിയിരിക്കുകായണ് ഇപ്പോൾ സർക്കാർ അഞ്ച് ഉപതിരഞ്ഞെടുപ്പുകളെ നേരിടാനൊരുങ്ങുന്ന സംസ്ഥാന സർക്കാർ ഇപ്പോൾ പിടിച്ചു നിൽക്കുന്നത് ഈ സുപ്രീം കോടതി വിധി നടപ്പാക്കിയെടുത്ത കരുത്തിലാണ്. പിറവം സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം കുർബാനയർപ്പിക്കാൻ എത്തിയതോടെയാണ് സുപ്രീംകോടതിയുടെ വിധി നടപ്പിലായത്. പള്ളി തർക്കത്തിൽ […]

അഞ്ചു മണിക്കൂർ ഭീകരരുടെ തോക്കിൻ മുനയിൽ: തലയ്ക്കു മുകളിലൂടെ മൂളിപ്പറന്നത് ബുള്ളറ്റുകൾ; ജീവൻ തിരിച്ചു ലഭിച്ചത് ഭാഗ്യം കൊണ്ടു മാത്രം; ഭീകരരുടെ പിടിയിലകപ്പെട്ട അഞ്ചു മണിക്കൂറിനെപ്പറ്റി ഓർമ്മിച്ചെടുത്ത് ബിജെപി നേതാവ്

സ്വന്തം ലേഖകൻ കശ്മീർ: ആ അഞ്ചു മണിക്കൂർ അദ്ദേഹത്തിന് അഞ്ഞൂറ് ദിവസം പോലെയായിരുന്നു. തലയിലേയ്ക്കു തോക്കു ചൂണ്ടി നിൽക്കുന്ന ഭീകരർ. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെയായിരുന്നു ആ മരണ യാത്ര. എന്നാൽ, അതീവ സാഹസികമായ രംഗങ്ങളിലൂടെ പക്ഷേ, അദ്ദേഹം ജീവിതത്തിലേയ്ക്ക് തിരികെ മടങ്ങിയെത്തി. കശ്മീരിലെ ബറ്റോട്ട നഗരത്തിൽ കഴിഞ്ഞ ദിവസം ഭീകരർ ബന്ദിയാക്കിയ ബിജെപി നേതാവിന്റെ ഞെട്ടിക്കുന്ന അനുഭവം പുറത്ത്. ഭീകരരോടൊപ്പമുള്ള ആ അഞ്ച് മണിക്കൂർ ഭയാനകമാണെന്നും ഓർക്കാൻ പോലും സാധിക്കുന്നില്ലെന്നും ബിജെപി നേതാവ് വിജയ്കുമാർ വർമ്മ പറഞ്ഞു. മൂന്നു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ […]

സൈനിക ശക്തിയിൽ ഇന്ത്യയ്ക്ക് മുന്നിൽ മുട്ടിടിച്ച് പാക്കിസ്ഥാൻ: ലോകത്തെ നാലാം നമ്പർ ശക്തിയായി ഇന്ത്യ മാറി; സൈനിക ശക്തിയിൽ ഇന്ത്യയെ വാഴ്ത്തി പാക്ക് പത്രങ്ങളും

സ്വന്തം ലേഖകൻ കോട്ടയം: ഇന്ത്യയുടെ സൈനിക കരുത്തിന് മുന്നിൽ പാക്കിസ്ഥാൻ മു്ട്ടിടിച്ച് വീഴുന്നു. ഇന്ത്യയുടെ സൈനിക കരുത്തിനെ പിൻതുണച്ച് പാക്കിസ്ഥാൻ പത്രമായ ദി ന്യൂസ് ആണ് ഏറ്റവും ഒടുവിൽ രംഗത്ത് എത്തിയിരിക്കുന്നത്. ലോകത്തിലെ നാലാമത്തെ വലിയ സൈനിക ശക്തിയായ ഇന്ത്യയെ വാഴ്ത്തിയാണ് ഇപ്പോൾ ദി ന്യൂസിന്റെ രംഗപ്രവേശം. ദി ന്യൂസ്’ പുറത്തുവിട്ട സൈനിക ശക്തിയിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യക്ക് നാലാം സ്ഥാനം നൽകിയിരിക്കുന്നത്. എന്നാൽ പാകിസ്ഥാന് ഈ പട്ടികയിൽ 15ആം സ്ഥാനം മാത്രമാണ് പത്രം നൽകിയിരിക്കുന്നത്. ഗ്ലോബൽ ഫയർപവറിന്റെ രാജ്യങ്ങളുടെ സൈനിക […]