വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയ്ക്ക് ആദരമർപ്പിച്ച് നരേന്ദ്ര മോദി ; ഒക്ടോബർ 13 ന് മറിയം ത്രേസ്യയെ വിശുദ്ധയായ് പ്രഖ്യാപിക്കും

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയ്ക്ക് ആദരമർപ്പിച്ച് നരേന്ദ്ര മോദി ; ഒക്ടോബർ 13 ന് മറിയം ത്രേസ്യയെ വിശുദ്ധയായ് പ്രഖ്യാപിക്കും

സ്വന്തം ലേഖിക

ന്യൂഡൽഹി: പ്രതിമാസ മൻ കി ബാത്ത് പരിപാടിയിൽ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയ്ക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ ‘മൻ കി ബാത്ത്’ പരിപാടിയിലാണ് മറിയം ത്രേസ്യയ്ക്ക് അദ്ദേഹം ആദരമർപ്പിച്ചത്.

മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള തീരുമാനം ഓരോ ഇന്ത്യക്കാരനും അഭിമാനകരമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒക്ടോബർ 13 നാണ് മറിയം ത്രേസ്യയെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. സിസ്റ്റർ മറിയം ത്രേസ്യ അമ്പതു വർഷത്തെ അവരുടെ ചുരുങ്ങിയ ജീവിതകാലം കൊണ്ട് മനുഷ്യകുലത്തിന്റെ നന്മയ്ക്കായി ചെയ്ത പ്രവൃത്തികൾ ലോകത്തിനു മുഴുവൻ ഉദാഹരണമാണ്.

സാമൂഹ്യസേവന, വിദ്യാഭ്യാസ മേഖലയോട് അവർക്ക് വലിയ അടുപ്പമായിരുന്നു. സ്‌കൂളുകളും ആശുപത്രികളും അനാഥാലയങ്ങളും സ്ഥാപിച്ച് ജീവിതാവസാനംവരെ ആ ദൗത്യത്തിൽ മുഴുകി. കോൺഗ്രിഗേഷൻ ഓഫ് ദി സിസേ്റ്റഴ്സ് ഓഫ് ദി ഹോളി ഫാമിലി സ്ഥാപിച്ചു. അത് ഇന്നും അവരുടെ ജീവിതദർശനവും ദൗത്യവും മുന്നോട്ടുകൊണ്ടുപോകുന്നു.

മറിയം ത്രേസ്യയ്ക്ക് ഹൃദയപൂർവമായ ആദരമർപ്പിക്കുന്നതോടൊപ്പം ഈ അഭിമാന മുഹൂർത്തത്തിൽ രാജ്യത്തെ എല്ലാ പൗരന്മാരെയും പ്രത്യേകിച്ച് ക്രിസ്ത്യൻ സഹോദരീ സഹോദരന്മാരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.