റെക്കോർഡ് വില്പനയുമായി സെൽറ്റോസ് ; ആദ്യമാസം വിറ്റത് 6236 വാഹനങ്ങൾ

റെക്കോർഡ് വില്പനയുമായി സെൽറ്റോസ് ; ആദ്യമാസം വിറ്റത് 6236 വാഹനങ്ങൾ

സ്വന്തം ലേഖിക

ഇന്ത്യൻ വിപണി കീഴടക്കാനെത്തിയ കിയയുടെ ആദ്യ മോഡലായ സെൽറ്റോസ് വെറും ഒരുമാസം കൊണ്ട് 6236 യൂണിറ്റ് വാഹനങ്ങൾ നിരത്തിലിറങ്ങി. ഇന്ത്യയിൽ ഏറ്റവും അധികം വിൽക്കുന്ന ആദ്യ അഞ്ച് യൂട്ടിലിറ്റി വെഹിക്കിളുകളുടെ പട്ടികയിലും മോഡലിന് ഇടം കണ്ടെത്താനായി. ഔദ്യോഗികമായി വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ച ദിവസം തന്നെ 6,046 ബുക്കിങ് എന്ന റെക്കോർഡ് സ്വന്തമാക്കാൻ മോഡലിന് കഴിഞ്ഞിരുന്നു.
അതുപോലെ തന്നെ ചുരുങ്ങിയ ദിവസം കൊണ്ടാണ് 35,000 ബുക്കിങ് ലഭിച്ചെന്നുമാണ് കിയ മോട്ടോഴ്‌സ് സൂചിപ്പിക്കുന്നത്.

കിയയുടെ ആദ്യ എസ്.യു.വി വാഹനത്തിന്റെ പ്രധാന സവിശേഷത സൗകര്യമുള്ള ക്യാബിനാണ്. 10.25 ടച്ച് സ്‌ക്രീൻ ഇന്റഫോടൈൻമെറ്റ് സിസ്റ്റം, സൗണ്ട് മോഡ് ലൈറ്റിങ് എന്നിവയും പ്രധാന ഫീച്ചറുകളാണ്. പരമ്പരാഗത എസ്.യു.വി സ്വഭാവവും ആധുനികതയും മോഡലിന്റെ ആവിശ്യകത ഉയർത്തും. സ്‌ട്രോങ്ങ് ലൈനുകളുള്ള ബോഡിയിൽ എൽഇഡി ഹെഡ് ലാംപുകളുടെ ഡിസൈനും നിരത്തിലെ താരമാകാൻ മോഡലിന് സഹായകമായി. 2018 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ച എസ്പി കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലാണ് ‘സെൽറ്റോസ്’. കൺസെപ്റ്റ് മോഡലിൽ നിന്ന് കാര്യമായ മാറ്റം വരുത്തിയിട്ടില്ലെങ്കിലും ചെറിയ പരിഷ്‌കാരങ്ങൾ കമ്ബനി നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

9.69 ലക്ഷം മുതൽ 15.99 ലക്ഷം രൂപ വരെയാണ് എസ് യു വിയുടെ വിവിധ വകഭേദങ്ങളുടെ ഷോറൂം വില. GTK, GTX, GTX+ എന്നീ പെട്രോൾ പതിപ്പുകളും HTE, HTK, HTK+, HTX, HTX+ എന്നീ ഡീസൽ പതിപ്പുകളുമാണ് മോഡലിലുള്ളത്. 115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റർ പെട്രോൾ, 115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റർ ഡീസൽ, 140 ബിഎച്ച്പി കരുത്തേകുന്ന 1.4 ലിറ്റർ ടാർബോചാർജ്ഡ് പെട്രോൾ എൻജിൻ ഓപ്ഷനുകളിലാണ് മോഡൽ എത്തിയിട്ടുള്ളത്.