പച്ചക്കറി വില കുതിക്കുന്നു ; സവോളയ്ക്ക് പിന്നാലെ തക്കാളിയ്ക്കും വിലക്കയറ്റം

പച്ചക്കറി വില കുതിക്കുന്നു ; സവോളയ്ക്ക് പിന്നാലെ തക്കാളിയ്ക്കും വിലക്കയറ്റം

സ്വന്തം ലേഖിക

കൊച്ചി : ഉള്ളിക്ക് പിന്നാലെ തക്കാളിക്കും വില കുതിക്കുന്നു. കൃഷി നാശം മൂലം ഉത്പാദനം കുറഞ്ഞതും ലഭ്യത കുറഞ്ഞതുമാണ് ഉള്ളിക്കും തക്കാളിക്കും വില ഉയരാൻ കാരണമായത്. കഴിഞ്ഞ ആഴ്ചയിൽ മാത്രം ഡൽഹിയിൽ തക്കാളിക്ക് 70 ശതമാനം വില വർധനയാണ് ഉണ്ടായത്. ഡൽഹിയിലും പരിസര പ്രദേശങ്ങളിലും നാൽപത് മുതൽ അറുപത് രൂപ വരെയാണ് തക്കാളിയുടെ വില. ചിലയിടങ്ങളിൽ കിലോയ്ക്ക് എൺപത് രൂപ വരെയുണ്ട്. മുപ്പത് രൂപയിൽ താഴെയായിരുന്നു ഒരു കിലോ തക്കാളിയുടെ വില. ഒരാഴ്ചയ്ക്കുള്ളിലാണ് തക്കാളിയുടെ വില കുതിച്ചുയർന്നത്. ചണ്ഡിഗഡിലെ കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം കിലോക്ക് 52 രൂപയാണ് തക്കാളിയുടെ വില.

ഡൽഹിയിലെ ആസാദ്പുർ മണ്ഡിയിലെ മൊത്ത വ്യാപാര കണക്കുകൾ പറയുന്നത് 800 രൂപയ്ക്ക് മുകളിലാണ് 25 കിലോഗ്രാം ഗ്രേഡ് ഒന്ന് തക്കാളി വിലയെന്നാണ്. ഡൽഹിയെ കൂടാതെ മുംബൈയിലും തക്കാളി വില ഉയർന്നിട്ടുണ്ട്. മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലുണ്ടായ കനത്തമഴയാണ് കൃഷി നാശത്തിന് കാരണം . ഉത്സവ സീസണുകൾ അടുത്തതോടെ അവശ്യസാധനങ്ങളുടെ വിലയിലുണ്ടാകുന്ന വർധന ജനത്തെ വലയ്ക്കു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group