ശബരിമലയിൽ ഹിന്ദു ഇടഞ്ഞു: സുപ്രീം കോടതി വിധി നടപ്പാക്കാതിരുന്നതോടെ ഓർത്തഡോക്‌സ് സഭയും എതിർവശത്തായി; പിറവം പള്ളിയിലൂടെ കൂടെയുണ്ടായിരുന്ന യാക്കോബായ സഭയും മറുകണ്ടം ചാടി; സുപ്രീം കോടതി വിധികൾ തിരിച്ചടികളാകുമ്പോൾ അഞ്ചു തിരഞ്ഞെടുപ്പിനൊരുങ്ങി സംസ്ഥാന സർക്കാർ

ശബരിമലയിൽ ഹിന്ദു ഇടഞ്ഞു: സുപ്രീം കോടതി വിധി നടപ്പാക്കാതിരുന്നതോടെ ഓർത്തഡോക്‌സ് സഭയും എതിർവശത്തായി; പിറവം പള്ളിയിലൂടെ കൂടെയുണ്ടായിരുന്ന യാക്കോബായ സഭയും മറുകണ്ടം ചാടി; സുപ്രീം കോടതി വിധികൾ തിരിച്ചടികളാകുമ്പോൾ അഞ്ചു തിരഞ്ഞെടുപ്പിനൊരുങ്ങി സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ
കോട്ടയം: ശബരിമലയിൽ ഇടഞ്ഞു നിൽക്കുന്ന ഹിന്ദു സമൂഹം, പ്രത്യേകിച്ച ഹിന്ദു സ്ത്രീകൾക്ക് സർക്കാരിനോടു എതിരഭിപ്രായമുണ്ടായിരുന്നു. അവർ ചോദിച്ചിരുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്ന് മരടിലെയും, പള്ളിത്തർക്കത്തിലെയും സുപ്രീം കോടതി വിധി എന്തായി എന്നതായിരുന്നു. എന്നാൽ, ഈ ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകിയിരിക്കുകായണ് ഇപ്പോൾ സർക്കാർ അഞ്ച് ഉപതിരഞ്ഞെടുപ്പുകളെ നേരിടാനൊരുങ്ങുന്ന സംസ്ഥാന സർക്കാർ ഇപ്പോൾ പിടിച്ചു നിൽക്കുന്നത് ഈ സുപ്രീം കോടതി വിധി നടപ്പാക്കിയെടുത്ത കരുത്തിലാണ്.
പിറവം സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം കുർബാനയർപ്പിക്കാൻ എത്തിയതോടെയാണ് സുപ്രീംകോടതിയുടെ വിധി നടപ്പിലായത്. പള്ളി തർക്കത്തിൽ കോടതി വിധി നടപ്പാക്കാത്തത് സർക്കാരിന് ഏറെ പേരുദോഷമുണ്ടാക്കിയിരുന്നു. ശബരിമലയിലെ യുവതി പ്രവേശനവുമായി ചേർത്തായിരുന്നു ഇത്തരം ആക്രമണങ്ങൾ നടന്നത്. 5 നിയമസഭാ ഉപതെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം കടക്കുമ്പോൾ ഇത്തരം ആരോപണങ്ങൾ ഇനി ഉയർത്താനാകില്ല.
പിറവം പള്ളിയിൽ ഓർത്തഡോക്സ് വൈദികൻ സ്‌കറിയ വട്ടക്കാട്ടിലിന്റെ കാർമികത്വത്തിലാണ് പള്ളിയിൽ കുർബാന നടത്തുന്നത്. രാവിലെ ഏഴരയോടെ പൊലീസ് അകമ്ബടിയോടെയാണ് ഓർത്തഡോക്സ് വൈദികരും വിശ്വാസികളും പള്ളിയിൽ കുർബാന അർപ്പിക്കാൻ എത്തിയത്. പള്ളിയിൽ പ്രാർത്ഥന നടത്താൻ ഓർത്തഡോക്സ് വിഭാഗത്തിന് ഹൈക്കോടതി ഞായറാഴ്ച രാവിലെ 7 മണി മുതൽ അനുവാദം നൽകിയിരുന്നു. രാവിലെ ആറരയോടെ ആർ ഡി ഒയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് പള്ളിയിൽ ഉണ്ടായിരുന്നത്. 1934ലെ ഭരണ ഘടന അംഗീകരിക്കുന്നവർക്കും, ഇടവക അംഗങ്ങൾക്കും കുർബാനയിൽ സംബന്ധിക്കുന്നതിൽ തടസ്സമില്ലെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.
ശബരിമലയിൽ യുവതികളെ കയറ്റിയവർ എന്തുകൊണ്ട് പള്ളി തർക്കത്തിൽ ഉരുണ്ടു കളിക്കുന്നുവെന്ന വിമർശനം ഇനി വിലപോവില്ല. ഇതാണ് പിണറായി സർക്കാർ പിറവത്ത് നടപ്പാക്കുന്നത്. പിറവം പള്ളിയിലും സുപ്രീംകോടതി വിധി ഒടുവിൽ നടപ്പാക്കിയ പിണറായി സർക്കാർ രാഷ്ട്രീയ തന്ത്രജ്ഞതയാണ് കാട്ടുന്നത്. സർക്കാരിനെതിരെ ഉർന്ന വിശ്വാസ പ്രശ്നങ്ങളിൽ ഇരട്ട നീതിയെന്ന ശബരിമല ഉയർത്തിയുള്ള ആരോപണത്തെ മറികടക്കുകയാണ് സർക്കാർ. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ ശബരിമല വിഷയത്തെ തകർക്കാൻ പിറവത്തേയും മരടിനേയും വജ്രായുധമാക്കാൻ ഇടതുപക്ഷത്തിന് ഇനി കഴിയും. ഇതിനൊപ്പം ഓർത്തഡോക്സ്-യാക്കോബായ തർക്കത്തിന് പരിഹാരം തേടി സമവായ ചർച്ചയും തുടരും. എറണാകുളം ഉപതെരഞ്ഞെടുപ്പിൽ ഈ വിഷയം സജീവ ചർച്ചയാകുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
പിറവത്ത് കരുതലോടെയാണ് പൊലീസ് ഇടപെട്ടത്. പള്ളിയിൽ പ്രശ്നം ഉണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്യാനും, ഹൈക്കോടതിയുടെ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇവർക്ക് ജാമ്യം നൽകരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരും പ്രതിഷേധിക്കാനും എത്തിയില്ല.. അതേസമയം പള്ളിയോടു ചേർന്നുള്ള കുരിശു പള്ളിക്ക് സമീപം താൽക്കാലിക ബലിപീഠം ഉണ്ടാക്കിയാണ് യാക്കോബായ വിഭാഗം  കുർബാന അർപ്പിക്കുന്നത്. ശവസംസ്‌കാരം ഉൾപ്പെടെയുള്ള ശുശ്രൂഷകൾ സെമിത്തേരിയിൽ നടത്തുന്നതിന് കലക്ടറുടെയും പൊലീസിന്റെയും മുൻകൂർ അനുമതി വേണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കോടതിയുടെ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പിറവം പള്ളിയുടെ ചുമതല കളക്ടർ ആയിരിക്കും നിർവഹിക്കുന്നത്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം യാക്കോബായ വിഭാഗത്തെ കഴിഞ്ഞ ദിവസം പള്ളിയിൽ നിന്നും അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. മെത്രാപ്പൊലീത്തമാരും വൈദികരും ഉൾപ്പെടെയുള്ളവർ അറസ്റ്റ് വരിച്ചാണ് സ്ഥലത്തെ സംഘർഷസാധ്യത ഒഴിവാക്കിയത്. ഇതിന് ശേഷമാണ് സുപ്രീംകോടതി വിധി പിറവം പള്ളിയിൽ നടപ്പാക്കിയത്. കോടതി ഉത്തരവിന്റെ പിൻബലത്തിൽ പിറവം പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗം പ്രാർത്ഥന തുടങ്ങി. പള്ളിയിൽ ഞായറാഴ്ച കുർബാന നടത്താൻ ഓർത്തഡോക്‌സ് വിഭാഗത്തിന് ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. പൊലീസ് ഏർപ്പെടുത്തിയ കനത്ത സുരക്ഷയിലാണ് സഭാ വിശ്വാസികൾ പള്ളിയിൽ പ്രവേശിച്ചത്.