വെടിക്കെട്ട് പ്രദർശനത്തിന് വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ ടി.വി അനുപമ

സ്വന്തം ലേഖകൻ തൃശൂർ ജില്ലയിലെ ആരാധനാലയങ്ങളിലെ തിരുനാളുകൾ, ഉത്സവങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നടത്തുന്ന വെടിക്കെട്ട് പ്രദർശനത്തിന് അനുമതി ലഭിക്കുന്നതിന് എക്‌സ്‌പ്ലോസീവ് റൂൾ പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കണമെന്നും നിയമവിരുദ്ധ വെടിക്കെട്ട് പ്രദർശനത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ ടി.വി. അനുപമ അറിയിച്ചു. വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന കെട്ടിടത്തിന് (മാഗസിൻ) സ്‌ഫോടക വസ്തു ലൈസൻസ് ഉണ്ടായിരിക്കണം. വെടിക്കെട്ട് നിർമ്മാതാക്കൾക്കും വെടിക്കോപ്പുകൾക്കും പെസോയിൽനിന്നും ലൈസൻസ് വേണം. വെടിക്കെട്ട് നടത്തുന്ന സ്ഥലത്തിന് പെസോ നിഷ്‌ക്കർഷിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിക്കണം. ഈ വ്യവസ്ഥകൾ ലംഘിച്ച് സമർപ്പിക്കുന്ന അപേക്ഷ നിരസിക്കുമെന്നും ഫാൻസി വെടിക്കെട്ടുകൾക്ക് […]

ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും എ പത്മകുമാർ പുറത്തേക്ക്

സ്വന്തം ലേഖകൻ കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും എ പത്മകുമാർ പുറത്തേക്ക്. ശബരിമല വിഷയത്തിൽ പത്മകുമാർ സ്വീകരിച്ച നിലപാടുകൾ സർക്കാരിനും ബോർഡിനും തിരിച്ചടിയായെന്ന വിലയിരുത്തലിനെ തുടർന്നാണ് എ പത്മകുമാർ പുറത്താകുന്നത്. ഇതോടെ പത്മകുമാറിന് പകരക്കാരനായി നിലവിലെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അദ്ധ്യക്ഷൻ രാജഗോപാലൻ നായരെ നിയോഗിക്കാൻ നീക്കമാരംഭിച്ചിട്ടുണ്ട്. ഒപ്പം നിലവിലെ ദേവസ്വം കമ്മീഷണർ എൻ വാസു വിരമിക്കുന്ന മുറയ്ക്ക് ദേവസ്വം റിക്രുട്ട്മെന്റ് ബോർഡ് അദ്ധ്യക്ഷനുമാകും. അതേസമയം ബോർഡിന്റെ നിലപാട് മാറ്റത്തിൽ രാജഗോപാലൻ നായർ, എൻ വാസു എന്നിവർക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് […]

കുഞ്ഞനന്തന് ചികിത്സയ്ക്കായി പരോളിന്റെ ആവശ്യമില്ലെന്ന് ഹൈക്കോതി

സ്വന്തം ലേഖകൻ കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയും സിപിഐഎം പാനൂർ ഏരിയ കമ്മറ്റി അംഗവുമായ പി.കെ കുഞ്ഞനന്തന് ചികിത്സ നടത്താൻ പരോളിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി. സഹായത്തിനായി സ്ഥിരം ആളുകളെ ആവശ്യമാണെങ്കിൽ അക്കാര്യം ബുധനാഴ്ച അറിയിക്കാനും കുഞ്ഞനന്തന്റെ അഭിഭാഷകനോട് ഹൈക്കോടതി നിർദേശിച്ചു. കുഞ്ഞനന്തന് അന്യായമായി പരോൾ അനുവദിക്കുന്നതിനെതിരെ കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റ ഭാര്യയും ആർഎംപി നേതാവുമായ കെ.രമ നൽകിയ ഹർജിയിലാണ് കോടതി നടപടി. സ്വന്തം രാഷ്ട്രീയം കോടതിയിൽ എടുക്കരുതെന്ന് കുഞ്ഞനന്തനായി ഹാജരായ സർക്കാർ അഭിഭാഷകനെ ഹൈക്കോടതി ഇന്ന് വിമർശിക്കുകയും ചെയ്തിരുന്നു. പരോളിലിറങ്ങി പാർട്ടി പരിപാടികളിൽ […]

കഞ്ചാവ് പിടിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ കുടുങ്ങി

സ്വന്തം ലേഖകൻ കൊല്ലം:കഞ്ചാവ് പിടിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ കുടുങ്ങി. രേഖകൾ ഹാജരാക്കാതെയും കേസ് ഷീറ്റിൽ പ്രതികളല്ലാത്തവരെ ഉൾപ്പെടുത്തുകയും ചെയ്ത അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതി കാരണം കാണിക്കൽ നോട്ടീസ് നൽകി. കേസിലെ ഒന്നും മൂന്നും പ്രതികളെ വെറുതെവിടാനും മൂന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി രാമബാബു ഉത്തരവിട്ടു. കേസ് കണ്ടെത്തിയ കൊല്ലം എക്‌സൈസ് റേഞ്ച് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന ടെനിമോൻ, അന്വേഷണം നടത്തിയ എക്‌സൈസ് സി.ഐ ജെ.താജുദ്ദീൻകുട്ടി എന്നിവർക്കെതിരെയാണ് കോടതി ഉത്തരവ്. പത്തനാപുരം സ്വദേശികളായ കേസിലെ ഒന്നാംപ്രതി അനസ്, മൂന്നാംപ്രതി താസിം എന്നിവരെയാണ് വെറുതെവിട്ടത്. നേരത്തെ […]

സാലറി ചലഞ്ചിൽ പങ്കെടുക്കാതെ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗവും

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫിൽ ഒരാൾ മാത്രം സാലറി ചാലഞ്ചിൽ പങ്കെടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. പ്രളയ ബാധിതനായതിനാലാണ് പങ്കെടുക്കാതിരുന്നതെന്നാണ് വിശദീകരണം. എന്നാൽ പ്രളയബാധിതരായ സർക്കാർ ഉദ്യോഗസ്ഥർക്ക് സാലറി ചാലഞ്ചിൽ നിന്നു വിട്ടുനിൽക്കാൻ ഇളവുകളൊന്നും അനുവദിച്ചിരുന്നില്ല. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ മൊത്തം 440 പേരാണുള്ളത്. സാലറി ചാലഞ്ചിന്റെ ഭാഗമായി പെൻഷൻകാരിൽ നിന്ന് 5.31 കോടി രൂപ സംഭാവനയായി ലഭിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ ജീവനക്കാരിൽ 56.84 ശതമാനം പേരാണ് ചാലഞ്ചിൽ പങ്കെടുത്തത്. 10 മാസം കൊണ്ട് […]

മിനിമം വേതനം 26 മേഖലകളിൽ പുതുക്കി; ഏറ്റവും ഉയർന്ന മിനിമം വേതനം കേരളത്തിൽ: മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: അധികാരത്തിലെത്തി ആയിരം ദിനങ്ങൾക്കുള്ളിൽ 26 തൊഴിൽ മേഖലകളിലെ മിനിമം കൂലി പുതുക്കി നിശ്ചയിച്ചതായി മുഖ്യമന്ത്രി. മിനിമം വേതന നിയമലംഘനത്തിനെതിരെ കടുത്ത ശിക്ഷ നൽകാനുള്ള നടപടികളും സ്വീകരിച്ചു. നിയമലംഘനങ്ങൾക്കുള്ള പിഴ 500 രൂപയിൽ നിന്ന് രണ്ടു ലക്ഷം രൂപ വരെയായി വർധിപ്പിച്ച് മിനിമം വേതനനിയമം ഭേദഗതി ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന ജനതയുടെ ആവശ്യങ്ങളോട് അനുഭാവപൂർണ്ണമായ നിലപാട് സ്വീകരിക്കുമെന്ന് വാഗ്ദാനം നൽകിയാണ് സർക്കാർ അധികാരമേറ്റത്. തൊഴിൽ മേഖലയ്ക്ക് ഉയർന്ന പരിഗണനയാണ് […]

ആലപ്പാട് സമരം ഇന്ന് നൂറാം ദിവസത്തിലേക്ക്

സ്വന്തം ലേഖകൻ കൊല്ലം: ആലപ്പാട് കരിമണൽ ഖനനത്തിനെതിരെ നടത്തുന്ന സമരം ഇന്ന് നൂറാംദിവസത്തിലേക്ക്. പ്രദേശത്തെ ഖനനം പൂർണമായും നിർത്തി പഠനം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരാണ് സമരം നടത്തുന്ന്. അതേസമയം ആലപ്പാട്ടെ കരിമണൽ ഖനനം സംബന്ധിച്ച് സർക്കാർ നിയോഗിച്ച പഠനസമിതി വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. കാലാവസ്ഥ വ്യതിയാനം ഉൾപ്പടെയുള്ളവ വിശദമായി പഠിച്ച് സമിതി റിപ്പോർട്ട് നൽകും. സെസ്സിലെ ശസ്ത്രജ്ഞനായ ടി.എൻ.പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആലപ്പാട്ട് പഠനം നടത്തുന്നത്. വർഷകാലത്തും വേനൽകാലത്തും ഖനനമേഖലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, കാലാവസ്ഥാ വ്യതിയാനം, ജലസ്രോതസുകളിലെ മാറ്റം എന്നിവയെല്ലാം ഉൾപ്പെടുത്തിയുള്ള വിശദമായപഠന റിപ്പോർട്ട് […]

കോൺഗ്രസിനെ സഭയിൽ നിലം പരിശാക്കി പ്രധാനമന്ത്രി

സ്വന്തം ലേഖകൻ ന്യൂഡൽഹി : കോൺഗ്രസിനെ സഭയിൽ നിലം പരിശാക്കി പ്രധാനമന്ത്രി. കോൺഗ്രസ് വാദങ്ങൾക്കോരോന്നിനും എണ്ണിയെണ്ണി മറുപടി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ വിമർശനങ്ങളാണ് നടത്തിയത്. നൂറോളം തവണ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ പിരിച്ചുവിട്ടവരാണോ ഭരണ ഘടന സ്ഥാപനങ്ങളെ സംരക്ഷിക്കുന്നവരെന്ന് മോദി ചോദിച്ചു.കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം രണ്ട് കാലഘട്ടങ്ങളാണുള്ളതെന്നും അത് ബിഫോർ കോൺഗ്രസ് , ആഫ്റ്റർ ഡൈനാസ്റ്റി എന്നാണെന്നും മോദി പരിഹസിച്ചു. രാഷ്ട്രത്തോടുള്ള ആത്മാർത്ഥത കൊണ്ടാണ് ജനങ്ങൾ ഞങ്ങളെ രണ്ടിൽ നിന്ന് 282 ൽ എത്തിച്ചത്. അഹങ്കാരവും ജനദ്രോഹവും കൊണ്ട് കോൺഗ്രസിനെ 400 ൽ നിന്ന് […]

കെ കെ രമയ്ക്ക് ഹൈക്കോടതിയിൽ രൂക്ഷവിമർശനം; പി കെ കുഞ്ഞനന്തന് പരോൾ നൽകുന്നതിൽ തെറ്റുണ്ടെങ്കിൽ കോടതിയിൽ വാദിച്ചു തെളിയിക്കണം

സ്വന്തം ലേഖകൻ കൊച്ചി ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കുഞ്ഞനന്തനു പരോൾ അനുവദിക്കുന്നതിൽ വിവേചനമുണ്ടോയെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാരിനോട് കോടതി വിശദീകരണം തേടി. കുഞ്ഞനന്തന് പരോൾ അനുവദിക്കുന്നതിനെതിരെ ഹർജി നൽകിയശേഷം മാറ്റിവച്ച ആർഎംപി നേതാവ് കെ കെ രമയുടെ നടപടിയെ ആണ് ഹൈക്കോടതി വിമർശിച്ചത്. പി കെ കുഞ്ഞനന്തന് പരോൾ നൽകുന്നതിൽ തെറ്റുണ്ടെങ്കിൽ കെ കെ രമ അത് വാദിച്ചു തെളിയിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. കോടതിയിൽ വാദിച്ച് തെളിയിക്കുകയാണ് വേണ്ടത്. അല്ലാതെ ഹർജി നൽകി മാറ്റിവെക്കുകയല്ല. ഇത്തരം നടപടികൾ ഹർജിക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കോടതി […]

കോടതിയിലെ നിലപാട് മാറ്റം അറിഞ്ഞില്ല; ദേവസ്വം ബോർഡ് പ്രസിഡന്റ് കമ്മീണറോട് വിശദീകരണം തേടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന കേസിൽ ദേവസ്വം ബോർഡ് നിലപാട് മാറ്റിയ സംഭവത്തെ ചൊല്ലി അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. സുപ്രീംകോടതിയിൽ ബുധനാഴ്ചച നടന്ന വാദത്തിനിടെ യുവതീപ്രവേശനത്തെ ദേവസ്വം അഭിഭാഷകൻ അനുകൂലിച്ച് സംസാരിച്ചതിനെക്കുറിച്ച് ദേവസ്വം കമ്മീഷണർ എൻ.വാസുവിനോട് വിശദീകരണം നൽകാൻ പ്രസിഡൻറ് എൻ.പത്മകുമാർ ആവശ്യപ്പെട്ടു. സാവകാശ ഹർജി അവതരിപ്പിച്ചു കൊണ്ട് യുവതീപ്രവേശനം നീട്ടിവയ്ക്കുകയും അതുവഴി നിലവിലുള്ള സംഘർഷാവസ്ഥയ്ക്ക് അയവുണ്ടാക്കാൻ ശ്രമിക്കുകയുമായിരുന്നു ദേവസ്വം ബോർഡിൻറെ ലക്ഷ്യം. എന്നാൽ യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയെ ദേവസ്വം ബോർഡ് കോടതിയിൽ ശക്തമായി പിന്താങ്ങിയതോടെ ഇതിനുള്ള സാധ്യതകൾ ഇല്ലാതായി. […]