ഇന്ത്യയുടെ ഉരുക്കുവനിത ഇരട്ടകുട്ടികൾക്കു ജന്മം നല്‍കി

സ്വന്തംലേഖകൻ കോട്ടയം : ഇന്ത്യയുടെ ഉരുക്കു വനിതയും മണിപ്പൂരിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഇറോം ശര്‍മ്മിള ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി. 46ാം വയസ്സിലാണ് ശര്‍മിള അമ്മയായത്. മാതൃദിനമായ ഇന്നലെ മേയ് 12ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ശര്‍മിള ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. നിക്‌സ് ഷാഖി, ഓട്ടം താര എന്നിങ്ങനെയാണ് കുട്ടിള്‍ക്ക് പേരിട്ടിരിക്കുന്നത്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ശ്രീപാദ വിനേകര്‍ പറഞ്ഞു. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ 2017ലാണ് ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടീഞ്ഞോയുമായി ഇറോം വിവാഹിതയാകുന്നത്. അതിന്‌ശേഷം മണിപ്പൂര്‍ വിട്ട് […]

മതങ്ങള്‍ക്കും മേലേ ജനനന്മയ്ക്കു വേണ്ടിയാണ് അവര്‍ നിലകൊണ്ടത്; തൃശ്ശൂരിന്റെ അഭിമാനമാണ് അനുപമ; വൈറലായി യുവാവിന്റെ കുറിപ്പ്

സ്വന്തംലേഖകൻ കോട്ടയം : തൃശൂര്‍ പൂരത്തില്‍ നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ വിലക്കിയതോടെ കളക്ടര്‍ ടി വി അനുപമയ്ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. ഒടുവില്‍ ആനയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കിയതോടെ പൂരവിളംബരത്തില്‍ എഴുന്നള്ളിക്കാന്‍ കളക്ടര്‍ അനുമതിയും നല്‍കി. ഇതുകൊണ്ടൊന്നും അനുപമക്കെതിരായ ആക്രമണം കുറഞ്ഞില്ല. ഹിന്ദുക്കളെ ദ്രോഹിക്കാന്‍ ശ്രമിച്ചു, പൂരം തകര്‍ക്കാന്‍ ശ്രമിച്ചു എന്നൊക്കെയാണ് അവര്‍ക്കെതിരെ കമന്റുകള്‍ പ്രചരിക്കുന്നത്. ഇത്രയും ക്രൂരമായ അധിക്ഷേപങ്ങള്‍ അവര്‍ അര്‍ഹിക്കുന്നുണ്ടോയെന്ന് ചോദിച്ചുള്ള ഒരു യുവാവിന്റെ കുറിപ്പാണു ഇപ്പോൾ […]

തൂണ് മറിഞ്ഞു വീണ്‌ നാല് വയസുകാരിക്ക് ദാരുണാന്ത്യം

സ്വന്തംലേഖകൻ കോട്ടയം : വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന 4 വയസുകാരി സമീപത്തെ പഴയ വീടിന്റെ തൂണ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചു. പാലക്കാട് മണ്ണാർക്കാട് തച്ചമ്പാറ സ്വദേശിയായ ജിജീഷിന്റെയും അനിലയുടേയും മകൾ ജുവൽ അന്നയാണ് മരിച്ചത്. ഇവരുടെ വീടിനോട് ചേർന്നു തന്നെയുള്ള പഴയ വീട് പകുതി പൊളിച്ചു മാറ്റിയിരുന്നു. ഇതേ തുടർന്ന് അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ തൂണ് മറിഞ്ഞ് സമീപത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു.

ഭാരതപ്പുഴയുടെ തീരത്ത് ഒളിപ്പിച്ചിരുന്ന 103 കുപ്പി മദ്യം പിടികൂടി

സ്വന്തംലേഖകൻ കുറ്റിപ്പുറം : കുറ്റിപ്പുറത്ത് എക്‌സൈസ് നടത്തിയ പരിശോധനയിൽ മദ്യം പിടികൂടി. ഭാരതപ്പുഴയുടെ തീരത്ത് നിന്നാണ് മദ്യം പിടികൂടിയത്. വിൽപ്പനയ്ക്കായി ഒളിപ്പിച്ചു വെച്ചിരുന്ന 103 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പൊന്നാനി മദിരശേരി സ്വദേശി കണ്ണൻ എന്ന വിനോദ് എക്‌സൈസിന്റെ പിടിയിലായിട്ടുണ്ട്. ബിവറേജിൽ നിന്നും മദ്യം വാങ്ങി ഇയാൾ അമിതവിലയ്ക്ക് ഇത് അനധികൃതമായി വിൽപ്പന നടത്തുകയായിരുന്നെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.7700 രൂപയും രണ്ട് ബൈക്കുകളും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് മദ്യ വിൽപ്പന നടക്കുന്നതായുള്ള പരാതിയെ തുടർന്നാണ് കുറ്റിപ്പുറം റേഞ്ച് എക്സൈസ് സംഘം പരിശോധന […]

വിവരാവകാശ രംഗത്തെ മികച്ച സേവനം ഏഴു പേർക്ക് പുരസ്കാരം

സ്വന്തം ലേഖകൻ കോട്ടയം: വിവരാവകാശ രംഗത്തെ മികച്ച സേവനത്തിന് ആര്‍.ടി.ഐ കേരള ഫെഡറേഷന്‍ നല്‍കിയ ആദരവിന് സംസ്ഥാനത്തെ ഏഴ് പേര്‍ അര്‍ഹരായി. വിവരാവകാശികള്‍ ഗ്രൂപ്പ് അംഗളായ ജോയ് കൈതാരം, ധനരാജ് സുഭാഷ് ചന്ദ്രന്‍, രാജു വാഴക്കാല, മഹേഷ്‌ വിജയന്‍ എന്നിവരും ഖാലിദ് മുണ്ടപ്പള്ളി, മുണ്ടേല ബഷീര്‍, ജയറാം തൃപ്പൂണിത്തുറ എന്നിവരുമാണ് മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി. മോഹനദാസില്‍ നിന്നും ആദരവ് ഏറ്റ് വാങ്ങിയത്. ശനിയാഴ്ച എറണാകുളം  ചാവറ കള്‍ചറല്‍ സെന്ററില്‍ വെച്ച് നടന്ന ആര്‍.ടി.ഐ കേരള ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിലാണ് വിവരാവകാശ പ്രവര്‍ത്തകരെ ആദരിച്ചത്. […]

ആവേശമായി രാമനെത്തി: പൂരപ്രേമികൾ ആർപ്പുവിളികളുയർത്തി; ശാന്തനായി പൂരവിളംബരം നടത്തി തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ മടങ്ങി

സ്വന്തം ലേഖകൻ തൃശൂർ: ആവേശമായെത്തി പൂരവിളംബരം നടത്തി വടക്കുംനാഥന്റെ മണ്ണിൽ നിന്നും രാമൻ മടങ്ങി. ഒന്നര മണിക്കൂറോളം നീണ്ടു നിന്ന ചടങ്ങുകൾക്കൊടുവിൽ, തിടമ്പ് കൊച്ചനുജൻ തെച്ചിക്കോട്ട്കാവ ദേവീദാസന് കൈമാറിയ ശേഷമാണ് രാമൻ വടക്കുംനാഥന്റെ സന്നിധിയോട് വിട പറഞ്ഞത്. തെക്കേഗോപുരനടയുടെ മുന്നിൽ നിന്നും രാമന്റെരഥത്തിലേറെ അവൻ തെച്ചിക്കോട്ട്കാവ് ദേവിയുടെ മണ്ണിലേയ്ക്ക് മടങ്ങി. രാവിലെ ഏഴരയോടെ ആരംഭിച്ച ചടങ്ങുകൾ 11.15 ന് രാമൻ വടക്കുംനാഥന്റെ മണ്ണിൽ നിന്നും മടങ്ങിയതോടെയാണ് അവസാനിച്ചത്. രാവിലെ ഏഴരയ്ക്ക് രാമന്റെ കൊച്ചനുജൻ തെച്ചിക്കോട്ടുകാവ് ദേവീദാസൻ നെയ്തലക്കാവിലമ്മയുടെ തിടമ്പും തലയിലേറ്റി മണികണ്ഠനാൽ പരിസരത്ത് എത്തി. […]

അർധരാത്രിയിൽ റെയിൽവേ സ്‌റ്റേഷനിൽപ്പെട്ടുപോയ ഗുരുതരാവസ്ഥയിലായ കാൻസർ രോഗിയ്ക്ക് ആംബുലൻസ് നിഷേധിച്ച് റെയിൽവേ അധികൃതർ: ഒടുവിൽ രോഗിയ്ക്കും കുടുംബത്തിനും തുണയായത് പൊലീസുകാരൻ നൽകിയ നൂറു രൂപ..!

സ്വന്തം ലേഖകൻ കോട്ടയം: അർധരാത്രിയിൽ റെയിൽവേസ്‌റ്റേഷനിൽ കുടുങ്ങിപ്പോയ കാൻസർ രോഗിയോട് തെല്ലും കരുണകാട്ടാതെ റെയിൽവേ അധികൃതർ. രണ്ടാം നമ്പർ പ്‌ളാറ്റ്‌ഫോമിൽ നിന്നും ഒരു പൊലീസ് ഉദ്യോഗസ്ഥനും പോർട്ടറും ചേർന്ന് വീൽച്ചെയറിൽ ഇരുത്തി എടുത്തുകൊണ്ടു വന്ന കാൻസർ രോഗിയോടാണ് തെല്ലും കരുണ കാട്ടാതെ റെയിൽവേ അധികൃതർ എത്തിയത്. ആംബുലൻസ് ആവശ്യപ്പെട്ടിട്ട് എത്തിച്ചു നൽകാൻ റെയിൽവേ അധികൃതർ തയ്യാറാകാതെ വന്നതോടെ, ഓട്ടോയിലാണ് രോഗിയെയും കുടുംബത്തെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് എത്തിച്ചത്. ഇതിന് പണം നൽകിയതാവട്ടെ ഈ സമയം റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർ […]

പൂരം ആവേശമാക്കാൻ രാമനെത്തി: നെയ്തലക്കാവിലമ്മയുടെതിടമ്പുമായി തെക്കേഗോപുര നടയിലേയ്ക്ക്; അൽപസമയത്തിനകം തെക്കേഗോപുരം തുറക്കും; സാക്ഷിയായി പതിനായിരങ്ങൾ

സ്വന്തം ലേഖകൻ തൃശൂർ: പൂരപ്രേമികളുടെയും ആനപ്രേമികളുടെയും ആവേശം തിടമ്പായി ശിരസിലേറ്റി ഒടുവിൽ രാമൻ പൂരപ്പറമ്പിൽ എത്തി. വടക്കുംനാഥന്റെ മൈതാനത്ത് എത്തിയ കൊമ്പൻ നെറ്റിപ്പട്ടവും, തിടമ്പും തലയിലേറ്റി തയ്യാറെടുത്തു നിൽക്കുകയാണ്. തുടർന്ന തെക്കേഗോപുര നടയിലേയ്ക്ക് എഴുന്നെള്ളിയെത്തുകയാണ് കൊമ്പൻ. അൽപ സമയത്തിനകം തന്നെ ആന തെക്കേഗോപുര നടയിലേയ്ക്ക് എഴുന്നെള്ളി എത്തി നട തള്ളിത്തുറക്കും. ആനയെ കാണാനും, ചടങ്ങുകളിൽ പങ്കുകൊള്ളാനുമായി പതിനായിരങ്ങളാണ് തെക്കേ ഗോപുരത്തിനു മുന്നിൽ തടിച്ച് കൂടിയിരിക്കുന്നത്. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് പൂരത്തിന്റെ വിളംബര ചടങ്ങുകൾക്ക് തുടക്കമായത്. നെയ്തലക്കാവിലമ്മയുടെ തിടമ്പും ശിരസിലേറ്റി തെച്ചിക്കോട്ട്കാവ് ദേവീദാസൻ എന്ന കൊമ്പനാണ് […]

പെൻഷൻ തുക നൽകിയില്ല; അമ്മയെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

സ്വന്തംലേഖകൻ കോട്ടയം : പെൻഷൻ തുക നൽകാത്തതിന് അമ്മയെ ഷോക്കടിപ്പിച്ച് കൊല്ലാൻ മകന്റെ ശ്രമം. കുമളി ചെങ്കര എച്ച്എംഎൽ എസ്‌റ്റേറ്റ് പത്താം നമ്പർ ലയത്തിൽ താമസിക്കുന്ന രാജേന്ദ്രൻ (47) ആണ് 70 വയസുള്ള അമ്മയെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. വീട്ടുവാതിലിന്റെ താഴിൽ വൈദ്യുതി പ്രവഹിപ്പിച്ചാണ് അമ്മയെ കൊല്ലാൻ ശ്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. അമ്മ മരിയ സെൽവവും ഏകമകനായ രാജേന്ദ്രനും മാത്രമാണു വീട്ടിൽ താമസിക്കുന്നത്. കഴിഞ്ഞ ദിവസം അമ്മ പുറത്തുപോയ സമയത്ത് 2 താഴുകൾ കൊണ്ടു വീടു പൂട്ടിയ ശേഷം ഈ താഴുകളിലേക്കു […]

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മദപ്പാടിന്റെ ലക്ഷണമില്ലെന്ന പ്രചാരണം സത്യവിരുദ്ധം; ആനയുടെ അന്ധത ഒരൊറ്റ രാത്രികൊണ്ട് ഇല്ലാതാക്കിയ മൃഗരോഗ വിദഗ്ധന്‍ ആരാണ്?;

സ്വന്തംലേഖകൻ കോട്ടയം : തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മദപ്പാടിന്റെ ലക്ഷണമില്ലെന്നും ആനയുടെ ആരോഗ്യനില തൃപ്തികരമാണെന്നുമുള്ള ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് തള്ളി ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്സ് സെക്രട്ടറി വി.കെ വെങ്കിടാചലം. ആനക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന മാധ്യമ വാര്‍ത്തകളെയും അദ്ദേഹം എതിര്‍ത്തു. ആനയുടെ രക്തം മണ്ണുത്തി വെറ്റിനറി കോളജില്‍ പരിശോധനക്ക് എത്തിച്ചിട്ടേയുള്ളൂ. അതിന്റെ ഫലം വരുന്നതിനു മുമ്പാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ നല്‍കിയതെന്ന് വെങ്കിടാചലം വ്യക്തമാക്കി.‘തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ രക്തം പരിശോധനക്കെടുത്തയുടനെ ആനയ്ക്ക് മദമില്ലെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പരത്തുന്നത് സത്യവിരുദ്ധമാണ്. അതിന്റെ രക്തം മണ്ണുത്തി വെറ്റിനറി കോളജില്‍ പരിശോധനക്ക് […]