കുഞ്ഞനന്തന് ചികിത്സയ്ക്കായി പരോളിന്റെ ആവശ്യമില്ലെന്ന് ഹൈക്കോതി

കുഞ്ഞനന്തന് ചികിത്സയ്ക്കായി പരോളിന്റെ ആവശ്യമില്ലെന്ന് ഹൈക്കോതി

സ്വന്തം ലേഖകൻ

കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയും സിപിഐഎം പാനൂർ ഏരിയ കമ്മറ്റി അംഗവുമായ പി.കെ കുഞ്ഞനന്തന് ചികിത്സ നടത്താൻ പരോളിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി. സഹായത്തിനായി സ്ഥിരം ആളുകളെ ആവശ്യമാണെങ്കിൽ അക്കാര്യം ബുധനാഴ്ച അറിയിക്കാനും കുഞ്ഞനന്തന്റെ അഭിഭാഷകനോട് ഹൈക്കോടതി നിർദേശിച്ചു. കുഞ്ഞനന്തന് അന്യായമായി പരോൾ അനുവദിക്കുന്നതിനെതിരെ കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റ ഭാര്യയും ആർഎംപി നേതാവുമായ കെ.രമ നൽകിയ ഹർജിയിലാണ് കോടതി നടപടി.

സ്വന്തം രാഷ്ട്രീയം കോടതിയിൽ എടുക്കരുതെന്ന് കുഞ്ഞനന്തനായി ഹാജരായ സർക്കാർ അഭിഭാഷകനെ ഹൈക്കോടതി ഇന്ന് വിമർശിക്കുകയും ചെയ്തിരുന്നു. പരോളിലിറങ്ങി പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ എന്താണ് തെറ്റെന്ന് ചോദിച്ചപ്പോഴായിരുന്നു കോടതി വിമർശനം. കുഞ്ഞനന്തന് ചികിത്സ പൂർത്തിയാക്കാൻ എത്രകാലം വേണ്ടിവരുമെന്ന് അറിയിക്കാനും കോടതി നിർദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്യായമായി പരോൾ അനുവദിക്കുന്നതിനെതിരെ സർക്കാരിനോട് നേരത്തെ വിശദീകരണം തേടിയിരുന്നു. പരോൾ അനുവദിക്കുന്നതിന്റെ ഉപാധികൾ എന്തൊക്കെയാണെന്നും ഇതിൽ വിവേചനമുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു.

പി.കെ കുഞ്ഞനന്തൻ അസുഖമാണെന്ന് കാണിച്ച് അടിയന്ത പരോൾ വാങ്ങി പാർട്ടി പരിപാടികളിൽ പങ്കെടുക്കുകയാണെന്നാണ് രമ ഹർജിയിൽ ആരോപിച്ചിരുന്നത്. മുമ്ബ് ഹർജി പരിഗണിച്ചപ്പോൾ അസുഖം ഉണ്ടെങ്കിൽ ചികിത്സ നൽകണം, പരോളല്ല വേണ്ടതെന്ന് കോടതി വിമർശിച്ചിരുന്നു.

കുഞ്ഞനന്തനെ 2014 ജനുവരിയിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.പിണറായി സർക്കാർ അധികാരത്തിൽ എത്തിയശേഷമുളള ആദ്യ 20 മാസത്തിനുളളിൽ കുഞ്ഞനന്തന് 15 തവണ പരോൾ അനുവദിച്ചിരുന്നു.

ഒടുവിൽ പരോളിലിറങ്ങിയപ്പോഴും പി.കെ കുഞ്ഞനന്തന്റെ പരോൾ കാലാവധി സർക്കാർ മൂന്നാമതും നീട്ടിനൽകിയിരുന്നു. ഇതോടെ പരോൾവാസം 45 ദിവസമായി വർധിച്ചിരുന്നു. 2014 ജനുവരിയിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന് ഇതുവരെ 389 ദിവസത്തെ പരോളാണ് ലഭിച്ചത്.