സാലറി ചലഞ്ചിൽ പങ്കെടുക്കാതെ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗവും

സാലറി ചലഞ്ചിൽ പങ്കെടുക്കാതെ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗവും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫിൽ ഒരാൾ മാത്രം സാലറി ചാലഞ്ചിൽ പങ്കെടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. പ്രളയ ബാധിതനായതിനാലാണ് പങ്കെടുക്കാതിരുന്നതെന്നാണ് വിശദീകരണം. എന്നാൽ പ്രളയബാധിതരായ സർക്കാർ ഉദ്യോഗസ്ഥർക്ക് സാലറി ചാലഞ്ചിൽ നിന്നു വിട്ടുനിൽക്കാൻ ഇളവുകളൊന്നും അനുവദിച്ചിരുന്നില്ല. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ മൊത്തം 440 പേരാണുള്ളത്.

സാലറി ചാലഞ്ചിന്റെ ഭാഗമായി പെൻഷൻകാരിൽ നിന്ന് 5.31 കോടി രൂപ സംഭാവനയായി ലഭിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ ജീവനക്കാരിൽ 56.84 ശതമാനം പേരാണ് ചാലഞ്ചിൽ പങ്കെടുത്തത്. 10 മാസം കൊണ്ട് 2,200 കോടിയോളം രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. നിലവിൽ 808 കോടി രൂപയാണ് സമാഹരിച്ചത്. 1,500 കോടി രൂപയെങ്കിലും സമാഹരിക്കാമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്രട്ടേറിയറ്റിൽ ആകെ 4439 ജീവനക്കാരിൽ 3741 പേരും ചലഞ്ച് ഏറ്റെടുത്തെന്ന് തോമസ് ഐസക് വ്യക്തമാക്കി. 698 പേർ മാത്രമാണ് വിസമ്മതിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.