മിനിമം വേതനം 26 മേഖലകളിൽ പുതുക്കി; ഏറ്റവും ഉയർന്ന മിനിമം വേതനം കേരളത്തിൽ: മുഖ്യമന്ത്രി

മിനിമം വേതനം 26 മേഖലകളിൽ പുതുക്കി; ഏറ്റവും ഉയർന്ന മിനിമം വേതനം കേരളത്തിൽ: മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അധികാരത്തിലെത്തി ആയിരം ദിനങ്ങൾക്കുള്ളിൽ 26 തൊഴിൽ മേഖലകളിലെ മിനിമം കൂലി പുതുക്കി നിശ്ചയിച്ചതായി മുഖ്യമന്ത്രി. മിനിമം വേതന നിയമലംഘനത്തിനെതിരെ കടുത്ത ശിക്ഷ നൽകാനുള്ള നടപടികളും സ്വീകരിച്ചു. നിയമലംഘനങ്ങൾക്കുള്ള പിഴ 500 രൂപയിൽ നിന്ന് രണ്ടു ലക്ഷം രൂപ വരെയായി വർധിപ്പിച്ച് മിനിമം വേതനനിയമം ഭേദഗതി ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന ജനതയുടെ ആവശ്യങ്ങളോട് അനുഭാവപൂർണ്ണമായ നിലപാട് സ്വീകരിക്കുമെന്ന് വാഗ്ദാനം നൽകിയാണ് സർക്കാർ അധികാരമേറ്റത്. തൊഴിൽ മേഖലയ്ക്ക് ഉയർന്ന പരിഗണനയാണ് നൽകുന്നത്. ഭരണത്തിന്റെ ആയിരം ദിനങ്ങൾക്കുള്ളിൽ 26 തൊഴിൽ മേഖലകളിലെ മിനിമം കൂലി പുതുക്കി നിശ്ചയിച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന മിനിമം വേതനം ഉള്ള സംസ്ഥാനമാണ് കേരളം.

നേഴ്‌സ്മാരടക്കമുള്ള സ്വകാര്യ ആശുപത്രി ജീവനക്കാർ, ഖാദി-കൈത്തറി തൊഴിലാളികൾ, ഉച്ചഭക്ഷണപാചക തൊഴിലാളികൾ, കടകളും വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ, ബീഡി ആൻറ് സിഗാർ എന്നിവർക്കുള്ള മിനിമം കൂലി പുതുക്കിയിട്ടുണ്ട്. ഹോസ്റ്റൽ, ഐസ് ഫാക്ടറി, ഫാർമസ്യുട്ടിക്കൽസ് ആൻഡ് സെയിൽസ്, പ്രിന്റിങ് പ്രസ്, ഗോൾഡ് ആന്റ് സിൽവർ ഒർണമെന്റ്‌സ്, ആന പരിപാലനം, ചൂരൽ-മുള, ആയുർവേദ-അലോപ്പതി മരുന്ന്, ഗാർഹികമേഖല, ഓയിൽമിൽ, മലഞ്ചരക്ക് വ്യവസായം, സെക്യൂരിറ്റി സർവീസ്, കാർഷികവൃത്തി, ലൈറ്റ് മോട്ടോർ വെഹിക്കിൾ, ഫാർമസിസ്റ്റ് (മെഡിക്കൽ ഷോപ്പ്), ഓയിൽ പാം, ഫോട്ടോഗ്രാഫി ആൻറ് വിഡിയോഗ്രഫി, ചെരുപ്പ് നിർമ്മാണം, പേപ്പർ പ്രോഡക്ടസ്, ഫിഷ് പീലിംഗ് എന്നീ മേഖലകളിലും മിനിമം വേതനം പുതുക്കി.

മിനിമം വേതന നിയമലംഘനത്തിനെതിരെ കടുത്ത ശിക്ഷ നൽകാനുള്ള നടപടികളും സ്വീകരിച്ചു. നിയമലംഘനങ്ങൾക്കുള്ള പിഴ 500 രൂപയിൽ നിന്ന് രണ്ടു ലക്ഷം രൂപ വരെയായി വർധിപ്പിച്ച് മിനിമം വേതനനിയമം ഭേദഗതി ചെയ്തു. മിനിമം വേതനനിയമ പ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങളുടെ കുടിശ്ശികയിൽ തീർപ്പ് കല്പിക്കുന്നതിന് ഡെപ്യൂട്ടി ലേബർ കമ്മീഷണർമാരെ ചുമതലപ്പെടുത്തുകയും ചെയ്തു