പോസ്റ്റൽ വോട്ട് തിരിമറി; പൊലീസുകാരന് സസ്‌പെൻഷൻ

സ്വന്തംലേഖകൻ തിരുവനന്തപുരം: പൊലീസിലെ പോസ്റ്റൽ വോട്ട് തിരിമറിയിൽ പൊലീസുകാരന് സസ്‌പെൻഷൻ. ഐആർ ബറ്റാലിയനിലെ കമാൻഡർ വൈശാഖിനെയാണ് സസ്‌പെൻഡ് ചെയ്തത്. ക്രൈംബ്രാഞ്ച് ഇയാൾക്കെതിരെ വോട്ട് തിരിമറിയിൽ കേസ് എടുത്തതോടെയാണ് നടപടി. അതേസമയം, വോട്ട് തിരിമറിയിലെ പ്രധാന തെളിവായ ശ്രീപത്മനാഭ എന്ന പേരിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പ് നിക്കം ചെയ്തു. ഈ ഗ്രൂപ്പിലാണ് പോസ്റ്റൽ വോട്ട് ശേഖരിക്കാനുള്ള ശബ്ദരേഖ അയച്ചത്. പോസ്റ്റൽ വോട്ട് ചെയ്യാൻ മറ്റുള്ളവരെ നിർബന്ധിച്ചത് വൈശാഖാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജനപ്രാതിനിധ്യ നിയമം അനുസരിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തത്. മറ്റുള്ളവർക്കെതിരെ വിശദമായ അന്വേഷണത്തിന് ശേഷം […]

കേരള പൊലീസിൽ നിന്ന് രഹസ്യ വിവരങ്ങൾ ചോരുന്നതായി എൻ.ഐ.എ റിപ്പോർട്ട്

സ്വന്തംലേഖകൻ കോട്ടയം : തീവ്രവാദക്കേസുകളുമായി ബന്ധപ്പെട്ട് കേരള പൊലീസിനെതിരെ എൻഐഎയുടെ റിപ്പോർട്ട്. എൻഐഎ നൽകുന്ന റിപ്പോർട്ടുകൾ പോലീസ് കാര്യമാക്കുന്നില്ലെന്നും പൊലീസിൽ നിന്നും വിവരങ്ങൾ ചോരുന്നുണ്ടെന്നും എൻഐഎ കൊച്ചി യൂണിറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. യെമനിലേക്ക് വ്യാപകമായി റിക്രൂട്ട്‌മെന്റ് നടക്കുന്ന വിവരം അറിയിച്ചിട്ടും പൊലീസ് നീരീക്ഷണം ശക്തമാക്കിയില്ല.റിയാസ് അബൂബക്കർ നിരീക്ഷണത്തിൽ ഉണ്ടായിട്ടും കേരള പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും എൻഐഎ റിപ്പോർട്ടിൽ പറയുന്നു. അഫ്ഗാൻ,യെമൻ,ശ്രീലങ്ക എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മലയാളികൾ പ്രവർത്തിക്കുന്നുണ്ടെന്നും മലയാളികൾ നിയന്ത്രിക്കുന്ന ദോഹ,സലാല,അബുദാബി മൊഡ്യൂളുകൾ ശക്തമാണെന്നും എൻഐഎയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരൻ ആയതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

സ്വന്തംലേഖകൻ കോട്ടയം : രാഹുൽ ഗാന്ധി ഇന്ത്യൻ പൗരനല്ലെന്ന ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണ് എന്ന് ഒരു കമ്പനി സമർപ്പിച്ച റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ട് അദ്ദേഹത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. ‘ഏതോ കമ്പനി, ഏതോ രേഖകളിൽ രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണ് എന്നു കാണിച്ചാൽ ആദ്ദേഹം ബ്രിട്ടീഷ് പൗരനാകുമോ ? ഹർജി തള്ളുന്നു’ – ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പ്രസ്താവിച്ചു. ഇതൊരു പരാതിയായി കാണാന്‍ ആവില്ലെന്ന് […]

84 ലെ സിഖ് കൂട്ടക്കൊലയ്ക്ക് രാജീവ് ഗാന്ധി നേരിട്ട് നിർദേശം നൽകിയെന്ന് ബി.ജെ.പി

സ്വന്തംലേഖകൻ കോട്ടയം : ‘സിഖ് വിരുദ്ധ കലാപത്തില്‍ പൗരന്മാരെ കൊന്നൊടുക്കാന്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി നേരിട്ട് ഉത്തരവിട്ടുവെന്ന് ആരോപിച്ച് ബി ജെ പി രംഗത്ത്. 1984 ലെ സിഖ് വിരുദ്ധ കലാപം അന്വേഷിച്ച നാനാവതി കമ്മീഷന്റെ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ബി ജെ പി ട്വീറ്റ് ചെയ്തു. . ഭാരത സര്‍ക്കാര്‍ അവരുടെ തന്നെ പൗരന്മാരെ കൊന്നൊടുക്കിയ ഏറ്റവും വലിയ കൂട്ടക്കുരുതിയായിരുന്നു സിഖ് വിരുദ്ധ കലാപം’ എന്നാണ് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കര്‍മ്മത്തിന് രാജ്യം നീതി കാത്തിരിക്കുകയാണെന്നും […]

സർക്കാരിന്റെ വിരട്ട് ഏറ്റു: ചർച്ചയ്ക്ക് തയ്യാറെന്ന് ആന ഉടമകൾ; ഗുരുവായൂർ കൊച്ചിൻ ദേവസ്വങ്ങൾ കൊമ്പൻമാരെ വീട്ടു നൽകാൻ തയ്യാറായി രംഗത്ത്

സ്വന്തം ലേഖകൻ കൊച്ചി: ആനയുടമകളെ പ്രതിസന്ധിയിലേയ്ക്ക് തള്ളിവിട്ട ആന ഉടമകളെ സമ്മർദത്തിലാക്കി തൃശൂർ പൂരം നടത്തിപ്പിന് കൊമ്പൻമാരെ വിട്ടു നൽകാൻ തയ്യാറായി കൊച്ചിൻ ഗുരുവായൂർ ദേവസ്വം ബോർഡുകൾ എത്തിയതോടെ സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറായി രംഗത്ത്. വ്യാഴാഴ്ച വൈകിട്ട് ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രനുമായി ചർച്ച നടത്താൻ തയ്യാറാണെന്ന നിലപാട് ആന ഉടകൾ സ്വീകരിച്ചു. എന്നാൽ, തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കില്ലെന്ന നിലപാടിൽ ഉറച്ചു തന്നെയാണ് സർക്കാർ ഇപ്പോഴും. ആരോഗ്യ സ്ഥിതി മോശമായ ആനയ്ക്ക് വിശ്രമമാണ് വേണ്ടതെന്ന നിലപാടാണ് തൃശൂർ ജില്ലാ കളക്ടർ ടി.വി അനുപമ സ്വീകരിച്ചിരിക്കുന്നത്. […]

സി.പി.ഐ സംസ്ഥാന നിർവാഹക സമിതി യോഗം ഇന്ന്

  തിരുവനന്തപുരം : റവന്യു വകുപ്പിനെ ഉലയ്ക്കുന്ന ഭൂമി വിവാദങ്ങൾക്കിടെ സി.പി.ഐ സംസ്ഥാന നിർവാഹക സമിതി യോഗം ഇന്ന്. കുന്നത്തുനാട് നിലം നികത്തൽ, ചൂർണിക്കര വ്യാജരേഖ വിഷയം എന്നിവയിൽ ആരോപണ നിഴലിലാണ് സി പി ഐ ഭരിക്കുന്ന റവന്യൂ വകുപ്പ്. ശാന്തി വനത്തിൽ കെ എസ് ഇ ബി നടപടികളിലും സി പി ഐ ക്ക് അതൃപ്തിയുണ്ട്.ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായാണ് സി പി ഐ സംസ്ഥാന നിർവാഹക സമിതി ചേരുന്നത്. തെരഞ്ഞെടുപ്പിൽ മുന്നണിയുടേയും പാർട്ടിയുടേയും സാധ്യതകൾ സി പി ഐ അവലോകനം ചെയ്യും. […]

റിമി ടോമിയുടെ വിവാഹ മോചനം: പിന്നിൽ ആ താരം; പ്രമുഖ നടൻ ആരോപണ കുരുക്കിൽ

സ്വന്തംലേഖകൻ കോട്ടയം : ഗായികയും നടിയുമായ റിമി ടോമിയുടെ വിവാഹ മോചനത്തിനു പിന്നിൽ പ്രമുഖ നടനെന്ന് സൂചന. താരവുമായി റിമിക്കുള്ള അടുപ്പവും , വിദേശ ഷോയ്ക്കിടെ ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധവുമാണ് വിവാഹ മോചനത്തിൽ കലാശിച്ചത് എന്നാണ് ആരോപണം. റിമിയും താരവും തമ്മിലുള്ള ബന്ധത്തിൽ അതൃപ്തി പ്രകടിപ്പിച്ച ഭർത്താവ് വിവാഹ മോചനം ആവശ്യപ്പെടുകയായിരുന്നു എന്നാണ് സിനിമ വൃത്തങ്ങളിൽ നിന്നുള്ള ആരോപണം. റിമിയും ഭര്‍ത്താവും പരസ്പര സമ്മത പ്രകാരം സമര്‍പ്പിച്ച സംയുക്ത വിവാഹമോചന ഹര്‍ജി എറണാകുളം കുടുംബകോടതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞമാസം 16 നാണ് ഒന്നിച്ചുള്ള ജീവിതം സാധ്യമല്ലെന്ന് […]

തൃശൂർ പൂരം: നിലപാടിൽ ഉറച്ച് സർക്കാർ: ദേവസ്വം ബോർഡിന്റെ എല്ലാ ആനകളെയും പൂരത്തിന് എഴുന്നെള്ളിക്കും; മുഴുവൻ ആനകളെയും പൂരത്തിന് വിട്ടു നൽകുമെന്നും ഗുരുവായൂർ ദേവസ്വം; ആന ഉടമകളെ പൂട്ടാൻ തന്ത്രവുമായി പിണറായി വിജയൻ

തേർഡ് ഐ ബ്യൂറോ കൊച്ചി: തൃശൂർ പൂരം മുടക്കി സർക്കാരിനെ പ്രതിസന്ധിയിക്കാമെന്ന ആന ഉടമകളുടെ നീക്കത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകി സംസ്ഥാന സർക്കാർ. ആന ഉടമകൾ രാഷ്ട്രീയം കളിക്കുകയാണെന്നു പ്രഖ്യാപിച്ച വനം മന്ത്രി കെ.രാജു ആഞ്ഞടിച്ചതോടെ സർക്കാർ ആന ഉടമകളെ ഒതുക്കി യുദ്ധ പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ദേവസ്വം ബോർഡിന്റെ എല്ലാ ആനകളെയും തൃശൂരിൽ എത്തിച്ച്, പ്രൈവറ്റ് ആനകളെ പൂർണമായും ഒഴിവാക്കി തൃശൂർ പൂരം നടത്താനാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. ഇതിനിടെ ഗുരുവായൂർ ദേവസ്വം തങ്ങളുടെ ഉടമസ്ഥതതയിലുള്ള എല്ലാ ആനകളെയും തൃശൂർ പൂരത്തിന് […]

ചികിത്സാ പിഴവ് കാരണം കാഴ്ച്ച നഷ്ടപ്പെട്ട ആറ് വയസ്സുകാരിയുടെ ചികിത്സ സർക്കാരേറ്റെടുക്കും

സ്വന്തംലേഖകൻ തിരുവനന്തപുരം : തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിലെ ചികിത്സാ പിഴവ് കാരണം കാഴ്ച്ച നഷ്ടപ്പെട്ട ആറ് വയസ്സുകാരിയുടെ ചികിത്സ സർക്കാരേറ്റെടുക്കുമെന്ന് മന്ത്രി കെകെ ഷൈലജ. വിഷയത്തിൽ ഇടപെടുന്നതിനായി സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്‌സി. ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.   അപസ്മാര സംബന്ധമായ അസുഖത്തിനാണ് സനമോൾ ജൂബിലി മെഡിക്കൽ കോളേജിൽ എത്തിയത്. അവിടെ ചികിത്സ നടത്തുന്നതിനിടയിൽ ടോക്‌സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥ ഉണ്ടായതിനെ തുടർന്നാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. തൃശൂർ ജൂബിലി […]

കൊമ്പൻ ചെർപ്പുളശ്ശേരി പാർത്ഥനെ പണിയെടുപ്പിച്ച് കൊന്നതോ..? സോഷ്യൽ മീഡിയയിൽ വിവാദം കത്തുന്നു; ഉടമയ്ക്കും പാപ്പാനുമെതിരെ പരാതിയുമായി ആനപ്രേമികൾ

സ്വന്തം ലേഖകൻ കൊച്ച: കഴിഞ്ഞ ദിവസം 35 -ാം വയസിൽ ചരിഞ്ഞ കൊമ്പൻ ചെർപ്പുളശ്ശേരി പാർത്ഥന് മതിയായ ചികിത്സയും വിശ്രമവും ചികിത്സയും നൽകാതെ കൊല്ലുകയായിരുന്നു എന്ന ആരോപണവുമായി ആന പ്രേമികൾ രംഗത്ത്. കേരള സഫറിംഗ് എലിഫന്റ്‌സ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയാണ് ചെർപ്പുളശ്ശേരി പാർത്ഥന്റെ മരണത്തിൽ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ, പാർത്ഥന് മതിയായ ചികിത്സ നൽകിയില്ലെന്ന ആരോപണത്തിൽ മറുവാദവുമായി എതിർവിഭാഗവും എത്തിയതോടെയാണ് സോഷ്യൽ മീഡിയയിൽ ആനയെച്ചൊല്ലി കൂട്ടയടിയായി. മുൻകാലുകൾക്ക് നീരും, ഞരമ്പിന് തകരാറുമായി ഒരു വർഷത്തിലേറെയായി കൊമ്പൻ ചികിത്സയിലായിരുന്നു. ഒരു വർഷമായി ആനയെ എഴുന്നെള്ളിച്ചിരുന്നില്ലെന്നാണ് […]