ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 43 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 502 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം നടത്തിയ 54 സ്ഥാപനങ്ങളിലെ ഷവര്‍മ്മയുടെ നിര്‍മ്മാണവും വില്‍പ്പനയും നിര്‍ത്തി വെയ്പ്പിച്ചു. 88 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 61 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. ഇതുകൂടാതെ വേനല്‍ക്കാലം മുന്‍നിര്‍ത്തിയുള്ള പ്രത്യേക പരിശോധനകള്‍ നടന്നുവരുന്നതായും മന്ത്രി വ്യക്തമാക്കി. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഷവര്‍മ്മ നിര്‍മ്മാണം നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. ഷവര്‍മ്മ നിര്‍മ്മാണവും വില്‍പനയും […]

കേരള സർവ്വകലാശാല കോഴ ആരോപണം എസ്.എഫ്. ഐ ക്കെതിരെ പുതിയ വെളുപ്പെടുത്തലുകളുമായി വിധി കർത്താക്കൾ.,

  കൊച്ചി: കേരള സര്‍വകലാശാല യുവജനോത്സവത്തിലെ മാർഗംകളിയുമായി സംബന്ധിച്ച കോഴ ആരോപണ കേസിൽ പുതിയ വെളിപ്പെടുത്തൽ. വിധികർത്താവായിരുന്ന പി.എൻ.ഷാജിയെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി കേസിലെ രണ്ടും മൂന്നു പ്രതികളായ ജോമറ്റ്, സൂരജ് എന്നിവരാണ് വെളിപ്പെടുത്തിയത്. ഷാജി കഴിഞ്ഞ ദിവസം കണ്ണൂരിലെ വീട്ടിൽവച്ച് ആത്മഹത്യ ചെയ്തിരുന്നു. സെനറ്റ് ഹാളിന്റെ അടുത്തുള്ള മറ്റൊരുമുറിയിലേക്കു കൊണ്ടുപോയി ഷാജിയെ മർദിക്കയായിരുന്നു എന്ന് ഇവർ പറയുന്നു. ക്രിക്കറ്റ് ബാറ്റ്, ഹോക്കി സ്റ്റിക് എന്നിവയെല്ലാം അവിടെ ഉണ്ടായിരുന്നു. മർദിക്കുന്നതിനിടെ, ‘എന്നെ ആവശ്യമില്ലാത്ത പ്രശ്നത്തിൽ കുരുക്കരുത്, ജീവിക്കാൻ വഴിയില്ല, ആത്മഹത്യ ചെയ്യും എന്ന് ഷാജി […]

നിർത്തിവച്ച കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തീകരിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗ തീരുമാനം: കലോത്സവത്തില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി.

  സ്വന്തം ലേഖകൻ കൊച്ചി: തുടര്‍ച്ചയായ പ്രശ്‌നങ്ങള്‍ക്ക് ശേഷം കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തീകരിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം. കലോത്സവ വേദിയില്‍ ഉണ്ടായ തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍ അന്വേഷിക്കാന്‍ യോഗം പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. ഈ സമിതി വിശദമായി അന്വേഷിച്ച് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. അതേസമയം കോഴക്കേസിലെ രണ്ടും മൂന്നും പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കേരള സര്‍വകലാശാല കലോത്സവം തുടര്‍ച്ചയായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വൈസ് ചാന്‍സലുടെ നിര്‍ദ്ദേശപ്രകാരം നിര്‍ത്തിവയ്ക്കുകയായിരുന്നു. നിര്‍ത്തിവച്ച കലോത്സവം പൂര്‍ത്തീകരിക്കാന്‍ സര്‍വകലാശാല ആസ്ഥാനത്ത് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം […]

ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതി ; ഇലക്ടറൽ ബോണ്ടിനെതിരെ പ്രതികരിച്ച് എം വി ഗോവിന്ദൻ

ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയാണ് ഇലക്ട്രൽ ബോണ്ട് എന്ന്  സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പകുതിയില്‍ അധികം പണവും ലഭിച്ചത് ബിജെപിക്കാണ്. രാജ്യം അഴിമതിയുടെ അങ്ങയെ തലയ്ക്കലെത്തിയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോര്‍പ്പറേറ്റുകളുടെ പണം ഇലക്ടറല്‍ ബോര്‍ഡിന്റെ ഭാഗമായി വാങ്ങില്ല എന്ന് രജിസ്റ്റര്‍ ചെയ്തവരാണ് സിപിഐയും സിപിഐഎമ്മും എന്നും പറഞ്ഞു. സിഎഎയുടെ കാര്യത്തില്‍ കേരളത്തിലെ ബിജെപിയും കോണ്‍ഗ്രസും സ്വീകരിക്കുന്നത് ഒരേ സമീപനമാണെന്നും, അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസിന് നിലപാട് സ്വീകരിക്കാന്‍ സാധിക്കുന്നില്ല എന്നും മതേതരത്വത്തിന്റെ അടിത്തറ തകര്‍ത്ത് മതരാഷ്ട്രം. […]

84 വയസുകാരിക്ക് പേസ്‌മേക്കര്‍ ചെയ്ത് വിജയിപ്പിച്ച് കൊല്ലം മെഡിക്കല്‍ കോളേജ്

  കൊല്ലം :പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ 84 വയസുകാരിയ്ക്ക് നടത്തിയ പേസ്‌മേക്കര്‍ വിജയകരം. കൊല്ലം എഴുകോണ്‍ സ്വദേശിയായ ജാനകിയമ്മയ്ക്കാണ് പേസ്‌മേക്കര്‍ നടത്തിയത്. ചികിത്സയില്‍ കഴിയുന്ന ജാനകിയമ്മ സുഖം പ്രാപിച്ച് വരുന്നു. വിജയകരമായി പേസ്‌മേക്കര്‍ നടത്തിയ മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ഹൃദയമിടിപ്പ് കുറഞ്ഞ അവസ്ഥയില്‍ ബോധക്ഷയം ബാധിച്ചാണ് ജാനകിയമ്മയെ കഴിഞ്ഞ ശനിയാഴ്ച മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് പേസ്‌മേക്കര്‍ നടത്തിയത്. ഈ സര്‍ക്കാരിന്റെ കാലത്താണ് കൊല്ലം മെഡിക്കല്‍ കോളേജില്‍ കാത്ത് […]

ഗാനത്തിന്റെ ആത്മാവറിഞ്ഞു സംഗീതം പകരാനുള്ള അപൂർവ്വ സിദ്ധിയാണ് ദേവരാജന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്: ഓരോ വാക്കിന് പോലും ഓരോ ഭാവമുണ്ടെന്ന് മലയാളികൾ മനസ്സിലാക്കിയത് ദേവരാജന്റെ ഗാനങ്ങളിലൂടെയാണ്.

    കോട്ടയം: 1972-ൽ ഇറങ്ങിയ “അച്ഛനും ബാപ്പയും ” എന്ന ചിത്രത്തിലെ “മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചൂ ….” എന്ന തത്വചിന്താപരമായ ഗാനം വയലാറിനും യേശുദാസിനും മികച്ച ഗാനരചയിതാവിനും മികച്ച ഗായകനുമുള്ള ആദ്യ ദേശീയ പുരസ്ക്കാരം നേടിക്കൊടുത്തത് മലയാള സിനിമയുടെ അഭിമാനാർഹമായ നേട്ടം. തൊട്ടടുത്ത വർഷവും യേശുദാസിനു തന്നെയായിരുന്നു മികച്ച ഗായകനുള്ള ദേശീയ പുരസ്ക്കാരം . “ഗായത്രി ” എന്ന സിനിമയില “പത്മതീർത്ഥമേ ഉണരൂ ….” എന്ന ഗാനാലാപനത്തിനായിരുന്നു ഇത്തവണത്തെ ബഹുമതി. തീർന്നില്ല , 1986-ൽ ” ശ്രീനാരായണഗുരു ” എന്ന ചിത്രത്തിലെ “ശിവശങ്കര […]

പണിപാളി, ക്യാമറയെ കബളിപ്പിക്കാൻ സഹയാത്രികന്‍റെ കോട്ടിനുള്ളിൽ തലയിട്ട് യാത്ര

  കോട്ടയം: ഗതാഗത നിയമ ലംഘനങ്ങൾ കയ്യോടെ പിടികൂടുന്ന എ ഐ ക്യാമറകളെ പറ്റിക്കാൻ പണികൾ പലതുണ്ട്. എന്നാൽ അത്തരത്തിൽ ക്യാമറയെ കബളിപ്പിക്കാൻ സഹയാത്രികന്‍റെ കോട്ടിനുള്ളിൽ തലയിട്ട് യാത്ര ചെയ്‍തതാണു  ബൈക്ക് യാത്രികൻ.  ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്‍തയാളുടെ ചിത്രം സഹിതം മോട്ടർ വാഹന വകുപ്പ് തന്നെയാണു സമൂഹമാധ്യമത്തിൽ  ഷെയർ ചെയ്തത്. ‘‘പാത്തും പതുങ്ങിയും നിർമിതബുദ്ധി ക്യാമറയെ പറ്റിക്കാൻ പറ്റിയേക്കാം. ജീവൻ രക്ഷിക്കാൻ ഈ ശീലം മാറ്റിയേ പറ്റൂ’’ എന്നു ചിത്രം ഉൾപ്പെട്ട കുറിപ്പുമായി എം.വിഡി ചിത്രം പങ്കുവച്ചു. തല ഒളിപ്പിച്ചപ്പോൾ കാലിന്റെ […]

കയറ്റുമതിക്കാർക്ക് ഇൻസെന്റീവ് പ്രഖ്യാപിച്ച് റബ്ബർ ബോർഡ്

  കോട്ടയം: ഒരു കിലോ റബർ കയറ്റുമതി ചെയ്യുമ്പോൾ 5 രൂപ ഇൻസെന്റീവ് ലഭിക്കുന്ന തരത്തിലാണ് ഇന്ന് ചേർന്ന റബ്ബർ ബോർഡ് യോഗം തീരുമാനം എടുത്തത്. റബ്ബർ കയറ്റുമതി രാജ്യത്ത് അഭ്യന്തര വിപണിയിൽ കർഷകന് വിലവർധനവിന് വഴിയൊരുക്കുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്. റബ്ബർ ബോർഡിൻ്റെ യോഗ തീരുമാനം ആശ്വാസകരമെന്ന് കയറ്റുമതികാർ പറഞ്ഞു.

ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചൻ ആശുപത്രിയിൽ

  മുംബൈ: ബോളുവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ സ്വകാര്യആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായി. കാലിലെ രക്തകുഴലുകളിലെ തടസ്സം നീക്കുന്നതിനുള്ള ശസ്ത്രക്രിയയാണ് നടന്നത്. ബച്ചന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പിന്തുണയ്ക്ക് നന്ദിയെന്ന് അമിതാഭ് ബച്ചൻ എക്സില്‍ കുറിച്ചു. ഇന്ന് രാവിലെയാണ് താരത്തെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വാതിൽ തുറന്നപ്പോൾ കുതിച്ചെത്തിയത് റോട്ട് വീലർ, പീറ്റ് ബുൾ തൂക്കിയറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥൻ

  തിരുവനന്തപുരം: കാപ്പ കേസിലെ പ്രതിയെ പിടികൂടാന്‍ എത്തിയ പൊലീസ് പ്രതിയുടെ വീടിന്റെ വാതിൽ തുറന്നപ്പോൾ കുതിച്ചെത്തിയത് അക്രമകാരികളായ  നായകൾ. കൈയിൽ ഗുരുതരമായി മുറിവേറ്റിട്ടും നായയെ തൂക്കി എറിഞ്ഞു പൊലീസ് സംഘം രക്ഷപ്പെട്ടു. മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം . നായകൾ ആക്രമിച്ചത് റൂറൽ ഡാൻസാഫ് സംഘത്തെ. പ്രതിസന്ധികൾ ഉണ്ടായിട്ടും അതിനെ  പോലീസ് സംഘം നേരിട്ടു. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി കിരണ്‍ നാരയണന്‍ ഐപിഎസ് പൊലീസ് സംഘത്തിന് പ്രശംസാ പത്രവും മൊമന്റോയും നല്‍കി ആദരിച്ചു. വിളപ്പിൽശാല പൊലീസ് കാപ്പ ചുമത്തിയ […]