ലോറിക്ക് പിന്നിൽ കാർ ഇടിച്ചു കയറി ഒരു കുടുംബത്തിലെ ആറു പേർക്ക് ദാരുണാന്ത്യം.

ഗോവിന്ദാപുരം: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചു കയറി ഒരു കുടുംബത്തിലെ ആറു പേർക്ക് ദാരുണാന്ത്യം.. തെലങ്കാനയിൽ നിന്ന് ആന്ധ്രയിലേക്ക് പോയ കാറിൽ സഞ്ചരിച്ചിരുന്ന ഒരേ കുടുംബത്തിലെ ആറ് പേരാണ് വാഹനാപകടത്തെ തുടർന്ന് സംഭവസ്ഥലത്ത് തന്നെ വച്ച് തന്നെ മരിച്ചത്. ആന്ധ്രാ പോണക്കൽ കമ്മം ജില്ലയിലെ ഗോവിന്ദാപുരം സ്വദേശി ചന്ദർ റാവുവും , കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. എട്ട് പേർ കാറിലുണ്ടായിരുന്നു. ഇവർ വിജയവാഡയ്ക്ക് സമീപം ഗുണ്ടലയിലെ പള്ളിയിൽ മുടി അർപ്പിക്കുന്ന നേർച്ചയാക്കി പോകുകയായിരുന്നു. തെലങ്കാന സൂര്യപേട്ട് ജില്ലയിൽ ഗോദാഡയ്ക്ക് സമീപം ദേശീയ പാതയിലാണ് തകരാറിലായതിനെ […]

മൂന്ന് പേരെ അതിദാരുണമായി കഴുത്തറുത്തും വെട്ടിയും കൊലപ്പെടുത്തി; ജീവനുണ്ടോയെന്നറിയാന്‍ ഷോക്കടിപ്പിച്ചു; കോട്ടയം പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ പ്രതിയുടെ വധശിക്ഷ ഒഴിവാക്കി ഹൈക്കോടതി

  കൊച്ചി: കേരളത്തെ ഞെട്ടിച്ച കോട്ടയം പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ വിചാരണക്കോടതി വധശിക്ഷയ്‌ക്കു വിധിച്ച പ്രതി നരേന്ദ്ര കുമാറിന്റെ അപ്പീൽ പരിഗണിച്ച ഹൈക്കോടതി വധശിക്ഷ ഒഴിവാക്കി. പരോൾ അനുവദിക്കാതെ 20 വർഷം തടവ് അനുഭവിക്കണമെന്ന് കോടതി . ഇപ്പോൾ ജയിലിൽ കിടന്ന കാലയളവ് 20 വർഷം ത്തിൽ കുറവ് ചെയ്യാനും ഉത്തരവായി. പ്രതിക്കു വേണ്ടി അഡ്വ.എം.പി.മാധവൻ കുട്ടിയും വിചാരണക്കോടതി നിയോഗിച്ച അഡ്വ. ജിതേഷ് ജെ ബാബുവും ഹാജരായി. രാവിലെ 11 നു ജസ്‌റ്റിസ്‌ ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ബെഞ്ച്‌ പ്രത്യേക സിറ്റിങ്‌ നടത്തിയാണു വിധി പ്രസ്താവിച്ചത്. […]

ഒരു നാടൻ പെൺകിടാവിന്റെ നിഷ്കളങ്കമായ അമ്പിളിച്ചന്തത്തിലൂടെ മലയാള ചലച്ചിത്രഗാനരചനാ രംഗത്ത് മാരിവിൽച്ചന്തം വിരിയിച്ച ഗാനരചയിതാവിന് ജന്മദിനാശംസകൾ : ഗാനരചയിതാവ് ആരെന്നറിയാമോ

    കോട്ടയം: കമൽ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി “സെല്ലുലോയ്ഡ് ” എന്ന ചിത്രം പല പുതുമകൾ കൊണ്ടും ശ്രദ്ധേയമായിരുന്നു. അത്യധികം പ്രതിബന്ധങ്ങളെ തരണം ചെയ്തുകൊണ്ട്ഒരു നാടൻ പെൺകിടാവിന്റെ നിഷ്കളങ്കമായ അമ്പിളിച്ചന്തത്തിലൂടെ മലയാള ചലച്ചിത്രഗാനരചനാ രംഗത്ത് മാരിവിൽച്ചന്തം വിരിയിച്ച ഗാനരചയിതാവിന് ജന്മദിനാശംസകൾ നേരുന്നു. മലയാളത്തിലെ ആദ്യ ചലച്ചിത്രമായ “വിഗതകുമാരൻ ” നിർമ്മിക്കുവാൻ ജെ സി ഡാനിയൽ എന്ന സാഹസികൻ നടത്തിയ പോരാട്ടങ്ങളുടെ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു “സെല്ലുലോയ്ഡ് . ” സ്ത്രീകൾ കലാരംഗത്തേക്കോ പൊതുരംഗത്തേക്കോ കടന്നു വരാത്ത ആ കാലഘട്ടത്തിൽ ചിത്രത്തിലെ നായികയെ സംഘടിപ്പിക്കാനായിരുന്നു ഡാനിയൽ […]

വീട്ടമ്മയുടെ ആത്‌മഹത്യ ; പ്രേരണാ കുറ്റത്തിന് അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍

തൃശൂര്‍ : വീട്ടമ്മയുടെ മരണത്തില്‍ അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍. പഴയന്നൂര്‍ ചെറുകര കല്ലിങ്ങല്‍ക്കുടിയില്‍ അനിത ലാല്‍ (47) മരിച്ചതില്‍ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്. പഴയന്നൂര്‍ കുമ്പളക്കോട് ചാത്തന്‍കുളങ്ങര ആര്‍. രഹിതയാണ് (56) അറസ്റ്റിലായത്. മാസങ്ങള്‍ക്ക് മുൻപ് ആത്മഹത്യാ ശ്രമത്തിനെത്തുടര്‍ന്ന് അനിത ലാല്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരിക്കുന്നത്. ആത്മഹത്യാകുറിപ്പില്‍ മരണത്തിനുത്തരവാദികളായവരുടെ പേരുകള്‍ എഴുതിവെച്ചിരുന്നു. പലരുടെയും ബ്ലാക്ക് മെയിലിങ്ങിലൂടെ സാമ്ബത്തിക ചൂഷണത്തിന് അനിത ഇരയായെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കുടുംബശ്രീയുടെ ചുമതലയുണ്ടായിരുന്ന അനിത വീട്ടുകാര്‍ പോലും അറിയാതെ ഫണ്ടുകള്‍ തിരിമറി നടത്തിയതായി കണ്ടെത്തി. അതേസമയം […]

‘എന്നെ അറിയുന്നവര്‍ എവിടെയെങ്കിലും പോയാല്‍ ഞാനാണോ ഉത്തരവാദി? ആരെങ്കിലും ബിജെപിയിലേക്ക് പോയതിന് ഞാന്‍ എന്ത് പിഴച്ചു? ; താനല്ല, തന്റെ പട്ടി പോലും ബിജെപിയില്‍ പോകില്ല : കെ സുധാകരന്‍; നായക്ക് വിവേകമുണ്ടെന്ന് ജയരാജന്‍

സ്വന്തം ലേഖകൻ കണ്ണൂര്‍: താനല്ല, തന്റെ പട്ടി പോലും ബിജെപിയില്‍ പോകില്ലെന്ന് കെപിസിസി പ്രസിഡന്റും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ സുധാകരന്‍. സുധാകരന്റെ മുന്‍ പിഎം മനോജ് ബിജെപിയില്‍ ചേര്‍ന്നതും, അടുത്ത അനുയായിയായ രഘുനാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായതും ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കെ സുധാകരന്റെ പ്രതികരണം. ‘എന്നെ അറിയുന്നവര്‍ എവിടെയെങ്കിലും പോയാല്‍ ഞാനാണോ ഉത്തരവാദി? ആരെങ്കിലും ബിജെപിയിലേക്ക് പോയതിന് ഞാന്‍ എന്ത് പിഴച്ചു?. ഞാന്‍ ബിജെപിയില്‍ പോകും എന്ന് പറയുന്നതിന് അടിസ്ഥാനമില്ല. എനിക്ക് പോകണമെങ്കില്‍ എന്നേ പോകാമായിരുന്നു? എനിക്കൊരു പട്ടിയുണ്ട്. ബ്രൂണോ എന്നാണ് പേര്. അത് പോലും […]

പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന്റെ വൈരാഗ്യം : എസ്. ടി പ്രൊമോട്ടർക്ക് മർദനം,10 പേർക്കെതിരെ കേസെടുത്തു

കോട്ടയം : ഈരാറ്റുപേട്ടയിൽ പരസ്യം മദ്യപാനം പോലീസിൽ അറിയിച്ച എസ്. ടി പ്രമോട്ടർക്ക് ക്രൂരമർദ്ദനം. ഈരാറ്റുപേട്ട തലപ്പലം സ്വദേശി പി സി സുഭാഷ്ചന്ദ്ര ബോസിനാണ് മർദനമേറ്റത്. ഞായറാഴ്ച വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. തലപ്പലം പഞ്ചായത്തിലെ ഓലായം ഭാഗത്തെ പരസ്യ മദ്യപാനമാണ് മർദനത്തിന് വഴിവച്ചത്. പരസ്യ മദ്യപാനം പൊലീസില്‍ അറിയച്ചതിലെ വൈരാഗ്യമാണ് എസ്.ടി പ്രമോട്ടറായ സുഭാഷിനെ ഒരു സംഘം മർദിക്കാൻ കാരണമായതെന്ന് എഫ്.ഐ.ആറിയില്‍ പറയുന്നു. അക്രമം കണ്ട് ഓടിയെത്തിയ സുഭാഷിന്‍റെ മാതാപിതാക്കളെയും സഹോദരിമാരെയും സംഘം മർദിച്ചു. അക്രമദൃശ്യങ്ങള്‍ സഹിതം യുവാവ് ഈരാറ്റുപേട്ട പൊലീസില്‍ പരാതി […]

പോളിങ് ഉദ്യോഗസ്ഥറുടെ പട്ടിക സി പി എം അനുകൂല സംഘടന ചോർത്തി: ഗുരുതര ആരോപണവുമായി ആൻ്റോ ആൻ്റണി.

  പത്തനംതിട്ട: പോളിംഗ് ഉദ്യോഗസ്ഥരുടെ പോളിംഗ് സ്റ്റേഷനും മറ്റു വിശദാംശങ്ങളും അടങ്ങുന്ന ഔദ്യോഗിക പട്ടിക ചോർന്നു എന്ന ഗുരുതര ആരോപണവുമായി പത്തനംതിട്ട പാർലമെൻ്റ് യു ഡി എഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണി. പോളിംഗ് സാമഗ്രികൾക്കൊപ്പം കൈമാറുന്ന പോളിംഗ് ഓഫീസർമാരുടെ പട്ടിക രണ്ടു ദിവസം മുൻപേ ഇടതുപക്ഷ അനുകൂല സംഘടന നേതാക്കന്മാർ ചോർത്തി എന്നതാണ് ആരോപണം. ലിസ്റ്റ് വാട്സാപ്പിൽ പ്രചരിക്കുന്നു എന്നും ഇടതുപക്ഷ നേതാക്കൾ ഈ പട്ടികയുടെ വിശദാംശങ്ങൾ തങ്ങളുടെ പ്രവർത്തകർക്ക് പറഞ്ഞുകൊടുത്തു കള്ളവോട്ടിനുള്ള മുഴുവൻ സജ്ജീകരണങ്ങളും ആണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന ഗുരുതര ആരോപണമാണ് യു […]

ഇടതു കൈയ്യിലെ ചൂണ്ടുവിരലില്‍ നാളെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടയാളം തെളിയും ; മഷി അത്ര ചില്ലറക്കാരനല്ല ; മഷി ഉപയോഗിച്ചു തുടങ്ങിയത് 1962ലെ ലോക്സഭ തെരഞ്ഞെടുപ്പു മുതല്‍. കോട്ടയം ജില്ലയില്‍ ഉപയോഗിക്കുന്നത് 3458 കുപ്പി മഷി

സ്വന്തം ലേഖകൻ കോട്ടയം: നിങ്ങള്‍ സമ്മതിദാന അവകാശം രേഖപ്പെടിയെന്നതിന് തെളിവായി ഇടതു കൈയിലെ ചൂണ്ടു വിരലില്‍ പുരട്ടുന്ന മഷി അത്ര ചില്ലറക്കാരനല്ല. വിരലില്‍ പുരട്ടിയാല്‍ വെറും നാല്‍പതു സെക്കന്റുകൊണ്ട് ഉണങ്ങിത്തീരുന്ന ഈ മഷി മായ്ക്കാനാവില്ല. 1962ലെ ലോക്സഭ തെരഞ്ഞെടുപ്പു മുതല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടയാളമാണ് ഈ മഷി.ഒരു കുപ്പിയില്‍ പത്തുമില്ലി മഷിയാണുള്ളത്. ഇതുപയോഗിച്ച് 700 ഓളം വോട്ടര്‍മാരുടെ വിരലുകളില്‍ മഷി പുരട്ടാനാവും. വോട്ടുചെയ്യാന്‍ വരുന്ന പൗരന്മാരുടെ ഇടത്തെ കയ്യിന്റെ ചൂണ്ടുവിരലില്‍ ഈ മഷി പുരട്ടുക എന്നത് രണ്ടാം പോളിങ് ഓഫീസറുടെ ഉത്തരവാദിത്തമാണ്. ആദ്യ പോളിങ് […]

ഡ്രൈവിങ് ടെസ്റ്റിന് ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ മാസം വരെ നല്‍കിയിരുന്ന തീയതികള്‍ മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കി

  കൊച്ചി: ഡ്രൈവിങ് ടെസ്റ്റിന് ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ മാസം വരെ നല്‍കിയിരുന്ന തീയതികള്‍ മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കി. എറണാകുളം ആര്‍ടി ഓഫീസില്‍ നിന്ന് തീയതി ലഭിച്ചിരുന്ന രണ്ടായിരത്തോളം പരീക്ഷാര്‍ഥികളുടെ ഡ്രൈവിങ് ടെസ്റ്റ് ഇതോടെ അവതാളത്തിലായി. മെയ് മൂന്നിലെ ഡ്രൈവിങ് ടെസ്റ്റ് റദ്ദാക്കിയതായുള്ള എസ്എംഎസ് അറിയിപ്പില്‍ കാരണമായി കോവിഡ് 19 ആണ് കാണിച്ചിരിക്കുന്നത്. മേയ് ആദ്യവാരം മുതല്‍ പുതിയരീതി നടപ്പാക്കുമെന്നാണു മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.

ഏറ്റവും മികച്ച റണ്‍ റേറ്റ് പാര്‍ട്ണര്‍ഷിപ്പ് ; ഐപിഎല്ലില്‍ പുതിയ റെക്കോര്‍ഡുമായി ഋഷഭ് പന്തും ട്രിസ്റ്റന്‍ സ്റ്റബ്‌സും ; 18 പന്തില്‍ 22.33 റണ്‍ റേറ്റ്

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ഐപിഎല്ലില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഋഷഭ് പന്തും സഹ താരം ട്രിസ്റ്റന്‍ സ്റ്റബ്‌സും. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തിലാണ് പുതിയ ഐപിഎല്‍ റെക്കോര്‍ഡ്. ഏറ്റവും മികച്ച റണ്‍ റേറ്റില്‍ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയതിന്റെ റെക്കോര്‍ഡാണ് ഇരുവരും ചേര്‍ന്നു സ്വന്തമാക്കിയത്. 18 പന്തില്‍ 22.33 റണ്‍ റേറ്റാണ് പന്ത്- സ്റ്റബ്‌സ് സഖ്യത്തിനു. ഈ ഐപിഎല്ലില്‍ തന്നെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങളായ ഹെയ്ന്റിച് ക്ലാസന്‍- ഷഹബാസ് അഹമദ് സഖ്യം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 16 പന്തില്‍ 58 റണ്‍സെടുത്തിരുന്നു. അന്ന് 21.75 […]