
പാലക്കാട്: അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സ്വകാര്യ ലോഡ്ജിൽ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം സ്വദേശിയും പാലക്കാട് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറുമായ ബി.ജെ. ശ്രീജി (54) ആണ് മരിച്ചത്.
പാലക്കാട് യാക്കരയിലെ സ്വകാര്യ ലോഡ്ജിലായിരുന്നു ശ്രീജിയുടെ താമസം. ഇന്ന് രാവിലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കളെ മുറിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് ഇവരോടൊപ്പം ആശുപത്രിയിലെത്തി ചികിത്സ തേടി. എന്നാൽ ഉച്ചയ്ക്ക് മൂന്നരയോടെ ബാത്ത്‌റൂമിൽ കുഴഞ്ഞുവീഴുകയായിരുന്നു. പരിശോധനയിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് കണ്ടെത്തി.
എക്സൈസ് ബോധവൽക്കരണ പ്രവർത്തനങ്ങളിലും കലാ-സാംസ്കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ശ്രീജി. നിരവധി നാടകങ്ങൾ, ഡോക്യുമെന്ററികൾ എന്നിവയിൽ അഭിനയിക്കുകയും രചനയും സംവിധാനവും നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. ‘ചന്ദ്രനും പോലീസും’ എന്ന സിനിമയിലും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയിലെ തുടർനടപടികൾക്ക് ശേഷം മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.







