ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം

എറണാകുളം : ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്റസ ജോസഫ് തിരിച്ചെത്തിയതായി വിദേശ കാര്യ മന്ത്രാലയം. കൊച്ചി വിമാനത്താവളത്തിലാണ് ആന്റസ ജോസഫ് എത്തിയത്. കഴിഞ്ഞ ദിവസം ആന്റസ ജോസഫ് കുടുംബവുമായി സംസാരിച്ചിരുന്നു. സുരക്ഷിതയാണെന്നും മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും ആന്റസ കുടുംബത്തെ അറിയിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്കിന് സമീപത്തു വെച്ച്‌ ശനിയാഴ്ച ഉച്ചയോടെയാണ് ഇറാന്‍ സേന കപ്പല്‍ പിടിച്ചെടുത്തത്. യുഎഇയില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇസ്രയേലിന്റെ ‘എംഎസ്സി ഏരീസ്’ എന്ന കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തത്. തൃശൂര്‍ സ്വദേശി ആന്റസ ജോസഫ്, കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാംനാഥ്, […]

ഒമാനിൽ വെള്ളപ്പൊക്കത്തിൽ പരുക്കേറ്റ അശ്വിൻ നാട്ടിലെത്തി; ഒപ്പം ഉണ്ടായിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു

ആലപ്പുഴ: ഒമാനിലെ വെള്ളപ്പൊക്കത്തിനിടെ താമസസ്ഥലത്തെ മതിൽ ഇടിഞ്ഞ് ദേഹത്ത് വീണു ഗുരുതര പരുക്കേറ്റ അശ്വിൻ നാട്ടിലെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുകാലുകളുടെയും മുട്ടിനു താഴെ പരുക്കേറ്റ അശ്വിനു അടുത്ത ദിവസം ശസ്ത്രക്രിയ നടത്തും. നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്നലെ രാവിലെയാണ് എത്തിയത്. ഒമാനിൽ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് താമസ സ്ഥലത്ത് ആഹാരം കഴിക്കാൻ എത്തിയപ്പോഴാണ് വെള്ളം കയറിയത്. ഒപ്പമുള്ളവരുമായി അശ്വിൻ ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചു. എന്നാൽ മതിലും ഗേറ്റും നിലം പൊത്തി പത്തനംതിട്ട സ്വദേശി സുനിൽകുമാർ മരിച്ചു. സുനിൽകുമാറിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് മതിലും ഗേറ്റും […]

മാതൃകയാക്കേണ്ടത് ഇവരെ: മക്കളുടെ വിവാഹത്തിലെ ആഡംബരം ഒഴിവാക്കി നിർധന കുടുംബങ്ങൾക്ക് വീടു നിർമിച്ചു നല്കാൻ അദ്ധ്യാപകർ:

  വൈക്കം: ഈ അദ്ധ്യാപക കരെ കണ്ടു പഠിക്കട്ടെ നമ്മുടെ സമൂഹം..മക്കളുടെ വിവാഹത്തിന് ആർഭാടങ്ങൾ ഒഴിവാക്കി രണ്ടു വിദ്യാർഥികൾക്ക് വീടു നിർമിച്ചു നൽകാൻ തീരുമാനിച്ച് അധ്യാപകർ. പുത്തോട്ട കെ പി എം എച്ച്എസിലെ ഹൈസ്ക്കൂൾ അധ്യാപകരായ എ.കെ. സിന്ധുവും ഒ.രജിതയുമാണ് തങ്ങളുടെ മക്കളുടെ വിവാഹത്തിലെ ആഡംബരമൊഴിവാക്കി സ്വന്തം സ്കൂളിലെ രണ്ട് വിദ്യാർഥികൾക്ക് വീടു നിർമ്മിച്ചു നൽകുന്നത്. ഇരു വീടുകളുടേയും ശിലാസ്ഥാപനം നടത്തി. ചെമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് സുകന്യ സുകുമാരൻ, പഞ്ചായത്ത് അംഗങ്ങളായ സുനിൽ അമൽരാജ്,കാട്ടിക്കുന്ന് എസ്എൻഡിപി പ്രസിഡൻ്റ് പവിത്രൻ, സെക്രട്ടറി ബിജു,പൂത്തോട്ട എസ് എൻ […]

ഹെൽമറ്റ് ഇല്ല, എതിർദിശയിലൂടെയുള്ള സഞ്ചാരം, മൊബൈല്‍ ഫോണിന്റെ ഉപയോഗം, ട്രാഫിക് സിഗ്‌നലുകള്‍ പാലിക്കാതെയിരിക്കുക , നിയമം ലംഘിച്ചത് 270 തവണ ; യുവതിക്ക് 1.36 ലക്ഷം പിഴയിട്ട് ട്രാഫിക് പോലീസ്

ബെംഗളൂരു : സ്ഥിരമായി റോഡ് നിയമങ്ങള്‍ തെറ്റിച്ച യുവതിക്ക് 1.36 ലക്ഷം രൂപ പിഴയിട്ട് ട്രാഫിക് പോലീസ്. ഹെല്‍മറ്റ് ധരിക്കാതെയും ഡ്രൈവിങ്ങിനിടെ ഫോണില്‍ സംസാരിച്ചും 270 തവണ ആണ് യുവതി നിയമം തെറ്റിച്ചത്. ദിനവും നിയമലംഘനങ്ങള്‍ ആവർത്തിച്ചപ്പോള്‍ ലഭിച്ച പിഴതുക സ്കൂട്ടറിന്റെ വിലയേക്കാളും അധികം. 136000 രൂപയെന്ന ഭീമമായ തുകയാണ് ഈ സ്ഥിരം നിയമലംഘകയ്ക്കു ട്രാഫിക് പോലീസ് പിഴയായി നല്‍കിയത്. കൂടാതെ, സ്ത്രീയുടെ വാഹനമായ ഹോണ്ട ആക്ടിവ സ്കൂട്ടർ പിടിച്ചെടുക്കുകയും ചെയ്തു. ഒരു സ്വകാര്യ ചാനലാണ് നിയമലംഘനങ്ങള്‍ തുടർക്കഥയാക്കിയ യുവതിയുടെ സി സി ടി […]

അന്യ സംസ്ഥാനങ്ങളിൽ വ്യവസായ സ്ഥാപനങ്ങൾ കെട്ടിപ്പടുത്ത മലയാളികൾ നാട്ടിൽ പുതിയ സംരംഭങ്ങൾ തുടങ്ങി നാടിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തണമെന്ന് തുറമുഖ- സഹകരണ വകുപ്പുമന്ത്രി വി.എൻ. വാസവൻ

  തലയോലപറമ്പ്:അന്യ സംസ്ഥാനങ്ങളിൽ വ്യവസായ സ്ഥാപനങ്ങൾ കെട്ടിപ്പടുത്ത മലയാളികൾ നാട്ടിൽ പുതിയ സംരഭങ്ങൾ തുടങ്ങി നാടിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തണമെന്ന് തുറമുഖ- സഹകരണ വകുപ്പുമന്ത്രി വി.എൻ. വാസവൻ. വെസ്റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് വൈക്കപ്രയാർ ആരംഭിച്ച യൂസ്ഡ് വെഹിക്കിൾസ് ഷോറൂമായ വാല്യൂ റൈഡ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗോകുലം ഗോപാലന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.കെ.ആശ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതരാജേഷ്, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ആനന്ദവല്ലി, വെസ്റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർമാരായ ബിജി മനോജ്, ആർച്ചിത് […]

വിനോദ സഞ്ചാരിയായ വനിതയെ പീഡിപ്പിച്ചു : പ്രതി പ്രേംകുമാർ അറസ്റ്റിൽ

കുമളി: വിനോദസഞ്ചാരിയായ വിദേശ വനിതയെ പീഡിപ്പിച്ചു. കോയമ്പത്തൂർ സ്വദേശിയായ പ്രേംകുമാറിനെയാണ് കുമളി പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രിയാണ് യുവതി കുമളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വിനോദ സഞ്ചാരത്തിന്നായി ഇന്ത്യയിൽ എത്തിയ ചെക്കോസ്ലോവാകിയൻ യുവതി മുൻപ് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടതാണ് പ്രതിയെ. അതുകൊണ്ടാണ് യാത്രയിൽ ഇയാളെ കൂടെ കൂട്ടിയതെന്നും പറഞ്ഞു. ചെക്കോസ്ലോവാക്കിയിൽ നിന്നുള്ള യുവതിയെ ചെറായി ആലപ്പുഴ കുമളി എന്നിവിടങ്ങളിൽ വച്ച് പീഡിപ്പിച്ചതായാണ് പരാതി. യുവതിയുടെ കൈവശം ഉണ്ടായിരുന്ന പണം മോഷ്ടിച്ച് ഇയാൾ കടന്നു കളഞ്ഞതായും പരാതിയിൽ പറയുന്നുണ്ട്.    

കുമരകം കലാഭവനിൽ കെ.കെ.തങ്കച്ചൻ അനുസ്മരണം 21-ന്‌

  കുമരകം : കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കലാഭവൻ മുൻ വൈസ് പ്രസിഡന്റും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ.കെ.തങ്കച്ചൻ കൊച്ചുപുതുവീടിൻ്റെ ഓർമ്മയ്ക്കായി 21/04/24 (ഞായറാഴ്ച) രണ്ടിന് കുമരകം കലാഭവൻ ഹാളിൽ അനുസ്മരണം സംഘടിപ്പിക്കുന്നു. കലാഭവൻ പ്രസിഡൻ്റ് എം.എൻ ഗോപാലൻ ശാന്തിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ കലാഭവൻ ഭാരവാഹികളായ ടി.കെ ലാൽ ജ്യോത്സ്യർ, എസ്.ഡി പ്രേംജി, പി.എസ് സദാശിവൻ, അഡ്വ.പി.കെ മനോഹരൻ, സാൽവിൻ കൊടിയന്ത്ര, പി.കെ.അനിൽകുമാർ, ജഗദമ്മ മോഹനൻ എന്നിവർ അനുസ്മരണം നടത്തും

അച്ഛനെ പിന്തുണച്ചതിൽ സിനിമയിൽ അവസരം നഷ്ട്ടമാകില്ലന്ന് വിശ്വസിക്കുന്നു, പാർട്ടിയെക്കാൾ അച്ഛന് പ്രാധാന്യം നൽകുന്നു : അഹാന കൃഷ്ണ

കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് പിന്തുണയുമായി വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത് നടിയും മകളുമായ അഹാന കൃഷ്ണ. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കാനല്ല മറിച്ച്‌ അച്ഛനെ പിന്തുണയ്ക്കാനാണ് പ്രചാരണത്തിനിറങ്ങിയിരിക്കുന്നതെന്ന് അഹാന പറഞ്ഞത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അച്ഛനെ പിന്തുണച്ചത് തന്നെ മോശമായി ബാധിക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ കരുതുന്നില്ലെന്നായിരുന്നു മറുപടി. അച്ഛനെ പിന്തുണച്ചതിന് ഏതെങ്കിലും തരത്തില്‍ നെഗറ്റിവിറ്റി വരുമെന്ന് കരുതുന്നില്ല. എല്ലാവരും സ്വന്തം കുടുംബാംഗങ്ങളെ പിന്തുണയ്ക്കുമല്ലോ എല്ലാ കുടുംബങ്ങളും അങ്ങനെതന്നെയല്ലേ എന്നും അഹാന ചോദിച്ചു. ഞാന്‍ നാളെ എന്ത് ചെയ്താലും അച്ഛന്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുമെന്ന് […]

ഐ.വി.ശശിയും സോമനുമായി ഒരു ചെറിയ സൗന്ദര്യപ്പിണക്കം : അല്പം വാശിക്കാരനായ ഐ വി ശശി അങ്ങാടിയിൽ നിന്നും സോമനെ വെട്ടിനിരത്തി :പകരം ജയനെ തന്റെ പുതിയ ചിത്രത്തിൽ നായകനാക്കി: കോഴിക്കോട് അങ്ങാടിയിൽ ചുമടെടുക്കുന്ന ബിരുദധാരിയായ ചെറുപ്പക്കാരൻ ജയന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറി അങ്ങാടി എന്ന സിനിമ .

  കോട്ടയം: എൺപതുകളിലെ സൂപ്പർഹിറ്റ് ഡയറക്ടറായ ഐ വി ശശിയുടെ പ്രിയനടനായിരുന്നു എം ജി സോമൻ . ശശിയുടെ അവളുടെ രാവുകൾ , മനസാ വാചാ കർമ്മണാ , ഇതാ ഇവിടെ വരെ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് എം ജി സോമൻ സൂപ്പർതാര പദവിയിലേക്ക് ഉയർന്നുവന്നത് . ഏതാണ്ട് ഇതേ സമയത്താണ് ഗൃഹലക്ഷ്മി പിക്ച്ചേഴ്സ് കോഴിക്കോട് അങ്ങാടിയുടെ പശ്ചാത്തലത്തിൽ ഒരു പുതിയ സിനിമയെടുക്കാൻ തീരുമാനിക്കുന്നതും . ” അങ്ങാടി “എന്ന പേരിൽ ടി.ദാമോദരൻ തിരക്കഥയെഴുതിയ ഈ ചിത്രത്തിൽ നായകനായി സങ്കല്പിച്ചിരുന്നത് സോമനെ തന്നെ […]

കോടതിക്കുള്ളില്‍ പട്ടാപ്പകല്‍ മോഷണ ശ്രമം, ഏതൊക്കെ രേഖകൾ നഷ്ടപെട്ടെന്ന് വ്യക്തമല്ലന്ന് പൊലീസ്

കോഴിക്കോട്: നാദാപുരത്ത് കോടതിക്കുള്ളില്‍ പട്ടാപകൽ മോഷണ ശ്രമം. നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് രാവിലെ 11:30 നാണ് സംഭവം നടന്നത്. കോടതി കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ മുറിയിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്. ഉടൻ തന്നെ പൊലീസ് പരിശോധന ആരംഭിച്ചു. ഇവിടെ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നതാണ് പൊലീസ് പരിശോധിച്ചുവരുന്നത്. നാദാപുരം സി ഐ എവി ദിനേശിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. എന്തെങ്കിലും രേഖകളോ, വിലപിടിപ്പുള്ള വിവരങ്ങളോ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നത് വ്യക്തമല്ല. ഈ മുറിയില്‍ എന്തെല്ലാമാണ് സൂക്ഷിച്ചിരുന്നത് എന്നതും വ്യക്തമല്ല എന്നാണ് അധികൃതർ […]