Spread the love

കൊച്ചി: മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസില്‍ മുഖ്യ സൂത്രധാരൻ അറസ്റ്റില്‍. മാവേലിക്കര സ്വദേശി ബിലാല്‍ എന്ന ശ്രീകുമാറാണ് അറസ്റ്റിലായത്.

video
play-sharp-fill

പ്രതിപട്ടികയില്‍ പുറത്തുള്ളയാളാണ് ഇയാള്‍. പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ അറസ്റ്റ്. പിടിയിലായ സിന്ധുവും ബിലാല്‍ എന്ന ശ്രീകുമാറും തമ്മില്‍ അടുത്ത ബന്ധമെന്ന് പൊലീസ്. യുവതികളെ വിദേശത്തേക്ക് കൊണ്ടുപോകുന്നതില്‍ ബിലാലിന് നിർണ്ണായക റോളെന്ന് പൊലീസ്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 4 ആയി.

 

കേസിലെ മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ട്. പരാതിക്കാരിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകർത്തിയത് സിന്ധുവാണ്. ഇത് പരാതിക്കാരിയുടെ ഭർത്താവിന്റെ ഫോണിലേക്ക് അയച്ചു നല്‍കി. സിന്ധു മറ്റ് പ്രതികള്‍ക്ക് പണം നല്‍കിയതിന് തെളിവുണ്ടെന്നും കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരിയെ കോളയില്‍ വെളുത്ത പൊടി കലർത്തി കുടിപ്പിച്ചാണ് പീഡനത്തിനിരയാക്കിയത്. പരാതിക്കാരിയെ രണ്ടാംപ്രതി ചൂരല്‍ ഉപയോഗിച്ച്‌ മർദിച്ചെന്നും റിമാൻഡ് റിപ്പോർട്ടില്‍‌ പറയുന്നു. കേസില്‍ മൊത്തം 5 പ്രതികള്‍. രണ്ടും അഞ്ചും പ്രതികള്‍ പിടിയിലാകാൻ ഉണ്ട്. ഒന്നാം പ്രതി സിന്ധു, മൂന്നാം പ്രതി മഞ്ജിമ നാലാം പ്രതി അലീന എന്നിവരാണ് പിടിയിലായ പ്രതികള്‍. കൊച്ചിയില്‍ എത്തിച്ച സിന്ധുവിനെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജൂണ്‍ 4 വരെ റിമാൻഡ് ചെയ്തു. മുഖ്യപ്രതിയെ ചോദ്യം ചെയ്യുന്നതുവഴി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണസംഘം.