വൈദ്യസഹായമില്ലാതെ പ്രസവം: യുവതി ഐസിയുവിൽ; ആരോഗ്യനില മെച്ചപ്പെടാതെ മൊഴിയെടുക്കാൻ സാധിക്കില്ല ; ആൺസുഹൃത്തിനെ കുറ്റപ്പെടുത്തുന്ന രീതിയിലല്ല യുവതി മൊഴി നൽകിയിരിക്കുന്നത് ; വിശദമായ മൊഴി എടുക്കുന്നത് വൈകും

സ്വന്തം ലേഖകൻ കൊച്ചി : പനമ്പിള്ളി നഗറിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ‍ അറസ്റ്റിലായ അമ്മയിൽനിന്ന് വിശദമായ മൊഴിയെടുക്കുന്നത് നീണ്ടേക്കും. വൈദ്യസഹായമില്ലാതെ പ്രസവിച്ചതു മൂലമുണ്ടായ അണുബാധയെ തുടർന്ന് യുവതിയെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില മെച്ചപ്പെടാതെ മൊഴിയെടുക്കാൻ സാധിക്കില്ല എന്നതിനാൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതും വൈകും. ആൺസുഹൃത്തിനെ കുറ്റപ്പെടുത്തുന്ന രീതിയിലല്ല യുവതി മൊഴി നൽകിയിരിക്കുന്നത് എന്ന് സൂചനയുണ്ട്. വിശദമായ ചോദ്യം ചെയ്യലിൽ മാത്രമേ ഇക്കാര്യങ്ങൾ വ്യക്തത വരൂ. യുവാവിൽനിന്ന് പൊലീസ് മൊഴിയെടുത്തു. ഇന്നലെ വെളുപ്പിന് അഞ്ചുമണിയോടെയാണ് യുവതി വീട്ടിലെ കുളിമുറിയിൽ […]

പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണ്ണം കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ ; പ്രതികളെ വിദഗ്ധമായി പിടി കൂടിയത് പുത്തൻകുരിശ് ഡി.വൈ എസ്‌.പി വി.എ നിഷാദ് മോനും സംഘവും

സ്വന്തം ലേഖകൻ കോട്ടയം: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണ്ണം കവർന്ന കേസിൽ 2 പേർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ എസ്.എൻ പുരം നെല്ലിപ്പറമ്പത്ത് ബൈജു (28), നോർത്ത് പറവൂർ കാഞ്ഞിരപറമ്പിൽ നിസാർ (26) എന്നിവരെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27ന് രാത്രി ഇരുപ്പച്ചിറ നണ്ണാൽപ്പറമ്പിൽ (മയൂഖം) രഞ്ജിത്ത് ആർ നായരുടെ വീട്ടിൽ നിന്നുമാണ് സ്വർണ്ണം കവർച്ച നടത്തിയത്. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തുടർന്ന് ലഭിച്ച പരാതിയിൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക ടീം […]

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ പൂജ, നിവേദ്യം എന്നിവയ്ക്ക് വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂവിന് വിലക്ക് ഏര്‍പ്പെടുത്താന്‍ ഇപ്പോള്‍ തീരുമാനമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അരളിയിലെ വിഷാംശം സംബന്ധിച്ച് ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു. വിഷാംശം സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെ അരളി ഉപയോഗിക്കേണ്ടെന്ന പൊതു നിര്‍ദ്ദേശം ഉയര്‍ന്നതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. ഹരിപ്പാട് അരളിപ്പൂവും ഇലയും കടിച്ചത് യുവതിയുടെ മരണത്തിനു കാരണമായെന്നു റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ ഭക്ത ജനങ്ങളും ക്ഷേത്ര ജീവനക്കാരും […]

ചിത്രത്തിന്റെ ലാഭവിഹിതവും മുടക്കുമുതലും നൽകാതെ വഞ്ചിച്ചു ; ചിത്രത്തിന്റെ ശരിയായ നിർമാണച്ചെലവ് മറച്ച് വച്ചു ; ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി : ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരെ ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിർമാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് നേരത്തേ മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശമനുസരിച്ച് പറവ ഫിലിംസിന്റെ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ എറണാകുളം മരട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ആലപ്പുഴ അരൂർ സ്വദേശി സിറാജിന്റെ പരാതിയിലാണ് നടപടി. ചിത്രത്തിന്റെ ലാഭവിഹിതവും മുടക്കുമുതലും […]

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും ; മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അധ്യയന വര്‍ഷം ആരംഭിക്കും. അതിന് മുന്നോടിയായി സ്‌കൂളിന്റെ സുരക്ഷ ഉറപ്പാക്കണം. അറ്റകുറ്റ പണികള്‍ നടത്തണം. അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് എല്ലാ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. സ്‌കൂളുകളില്‍ നിര്‍ത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണം. ഉപയോഗശൂന്യമായ […]

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാം ; മധ്യവയസ്കനിൽ നിന്നും ലക്ഷങ്ങളുടെ തട്ടിപ്പ് ; കേസിൽ ഒരാളെ വൈക്കം പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ വൈക്കം : ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ ഇരിങ്ങോൾ ഭാഗത്ത് കക്കുഴി വീട്ടിൽ ( പെരുമ്പാവൂർ കർത്താവുംപടി ഭാഗത്ത് വാടകയ്ക്ക് താമസം) റെജി (47) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 2021 മുതൽ 2024 വരെയുള്ള കാലയളവിൽ വെച്ചൂർ അംബിക മാർക്കറ്റ് സ്വദേശിയായ മധ്യവയസ്കനിൽ നിന്നും ഇവർ നടത്തിവരുന്ന ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാം എന്ന് പറഞ്ഞു […]

ജെസ്‌ന ജീവിചിരിപ്പില്ല പിന്നിൽ സുഹൃത് : തെളിവുകൾ നിരത്തി ജെസ്‌നയുടെ അച്ഛൻ

  തിരുവനന്തപുരം: ജെസ്ന തിരോധാന കേസില്‍ സിബിഐ കേസ് ഡയറി കോടതിയില്‍ ഹാജരാക്കി. ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ജെയിംസ് സീല്‍ ചെയ്ത കവറില്‍ നല്‍കിയ തെളിവുകള്‍ ഇന്നലെ കോടതി സ്വീകരിക്കുകയായിരുന്നു. ആ കാര്യങ്ങള്‍ സിബിഐ അന്വേഷണത്തില്‍ വന്നോ എന്ന് അറിയാന്‍ ആണ് സിബിഐയോട് കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഈ മാസം എട്ടിന് ഹര്‍ജി വീണ്ടും പരിഗണിക്കും. ചിത്രങ്ങള്‍ അടക്കമാണ് കോടതിയില്‍ നല്‍കിയത്. തെളിവുകള്‍ കോടതി പരിശോധിച്ചു. സിബിഐ പരിശോധിക്കാത്ത എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കുകയാണെങ്കില്‍ തുടരന്വേഷണം നടത്താമെന്നായിരുന്നു സിബിഐ […]

9 വയസ്സുകാരൻ കൈയ്യും കാലും ബന്ധിച്ചു വേമ്പനാട്ട് കായൽ 4.5 കിലോമീറ്റർ നീന്തിക്കടന്നു :കോതമംഗലം മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത്ത് പി. പ്രകാശിൻ്റെയും അതിരയുടെയും മകൻ ആരൺ രോഹിത്ത് ആണ് മിടുക്കൻ

  വൈക്കം: 9 വയസ്സുകാരൻ കൈയ്യും കാലും ബന്ധിച്ചു വേമ്പനാട്ട് കായൽ 4.5 കിലോമീറ്റർ നീന്തിക്കടന്നു. കോതമംഗലം മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത്ത് പി. പ്രകാശിൻറെയും അതിരയുടെയും മകനും, കോതമംഗലം ഗ്രീൻ വാലിപബ്ലിക് സ്കൂൾ 3- )o ക്ലാസ് വിദ്യാർത്ഥിയുമായ ആരൺ രോഹിത്ത് പ്രകാശ്, ഒരു മണിക്കൂർ അമ്പത്തിയൊന്ന് മിനിറ്റ് കൊണ്ടാണ് കൈയ്യും കാലും ബന്ധിച്ചു നീന്തിക്കടന്നത്‌. രാവിലെ 8.30 നു ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 4.5 കിലോമീറ്റർ നീന്തിയാണ് വേൾഡ് വൈഡ് ബുക്ക് […]

വാട്ടർ അതോരിറ്റി സ്തംഭനത്തിലേയ്ക്ക്: കരാറു കാർക്ക് കൊടുത്തു തീർക്കാനുള്ള കുടിശിക 3500 കോടി കവിഞ്ഞു.

  കോട്ടയം : സാമ്പത്തിക പ്രതിസന്ധി മൂലം കേരള വാട്ടർ അതോരിറ്റി സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങുകയാണെന്ന് കരാറുകാർ. അറ്റകുറ്റപണികളും ജൽ ജീവൻ പദ്ധതികളും ആഴ്ചകൾക്കുള്ളിൽ പൂർണ്ണമായി സ്തംഭിക്കും. വിവരാവകാശ രേഖ പ്രകാരം 31-3-2024-ൽ കരാറുകാർക്കുള്ള കുടിശ്ശിക 2982.96 കോടി രൂപയായിരുന്നു. ഇപ്പോൾ അതു് 3500 കോടിയിലധികമാണ്. അറ്റകുറ്റപണികൾ നടത്തുന്നതിലും കരാറുകാർക്ക് പണം നൽകുന്നതിലും വാട്ടർ അതോരിറ്റി ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. തന്മൂലം ജലവിതരണം തടസപ്പെടുകയും വൻതോതിൽ കുടിവെള്ളം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇപ്പോൾ 19 മാസത്തെ കുടിശ്ശികയായ 200 കോടിയോളം രൂപയാണ് അറ്റകുറ്റപണിക്കാരായ കരാറുകാർക്ക് വാട്ടർ അതോരിറ്റി […]

അനധികൃത വിദേശമദ്യ വിൽപ്പന മുണ്ടക്കയത്ത് യുവാവ് എക്സൈസിൻ്റെ പിടിയിൽ

മുണ്ടക്കയം  : വീട്ടിൽ വില്‍പ്പനയ്ക്കായി സൂക്ഷിച്ച വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. മുണ്ടക്കയം ഈസ്റ്റ് പെരുവന്താനം പഞ്ചായത്തിലെ പാലൂര്‍ക്കാവ് പൈങ്കുഴി കല്ലുപുറത്ത് അഭിജിത്ത് രാജു(34)നെയാണ് 23ലിറ്റര്‍ വിദേശമദ്യവുമായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സജിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ദീര്‍ഘനാളായി അനധികൃത വിദേശദമദ്യ വില്‍പ്പന നടത്തി വരികയായിരുന്നെന്ന് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടില്‍ നിന്നും വിദേശ മദ്യം പിടികൂടിയത്. പീരുമേട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സബിന്‍, പ്രിവന്റീവ് ഓഫീസര്‍ ബി.ബിജുമോന്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ,ഷിജുദാസ്,നദീര്‍,വിനോദ്, ഷിബിന്‍ ,എന്‍സി.ജയരാജ്, കെ.സിന്ധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. […]