കോവളത്തെ വിദേശ വനിതയുടെ കൊലപാതകം; ശിക്ഷാ വിധി ഇന്ന്; പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍; അന്വേഷണ ഉദ്യോഗസ്ഥരെ ഇന്ന് ഡിജിപി ആദരിക്കും

സ്വന്തം ലേഖിക തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ ഇന്ന് വിധിക്കും. വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരന്‍ ഉമേഷ് എന്നിവര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടും. തലസ്ഥാനത്തെ സ്വകാര്യ ആയുര്‍വേദ റിസോര്‍ട്ടിലെത്തിയ വിദേശ വനിതയെ 2018 മാര്‍ച്ച്‌ 14നാണ് കാണാതായത്. ഏപ്രില്‍ 20ന് പൂനംതുരുത്തില്‍ ചതുപ്പില്‍ അഴുകിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ടൂറിസ്റ്റ് ഗൈഡുകളാണെന്നും സ്ഥലങ്ങള്‍ […]

ഒരു വര്‍ഷത്തെ സൗഹൃദം; പ്രണയം നിരസിച്ചതോടെ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഇടുക്കിയിൽ പതിനെട്ടുകാരന്‍ പോക്‌സോ കേസിൽ അറസ്റ്റിൽ

സ്വന്തം ലേഖിക ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പതിനെട്ടുകാരന്‍ പിടിയില്‍. കോലാനി മാനന്തടം കോടായില്‍ വീട്ടില്‍ യദുകൃഷ്ണനാണ് പിടിയിലായത്. പോക്‌സോ ചുമത്തിയാണ് തൊടുപുഴ സി ഐ വി സി വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രണയം നിരസിച്ച പതിനാലുകാരിയെ വാഹനത്തില്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ഒരു വര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചു. ഇതോടെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പോക്സോ കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വിഴിഞ്ഞത്ത് ഇന്ന് സമാധാന ദൗത്യ സംഘത്തിന്റെ സന്ദര്‍ശനം; പരിക്കേറ്റവരെ കാണും; സമരപ്പന്തലുകളും സന്ദര്‍ശിക്കും; സമരം ഒത്തുതീര്‍പ്പാക്കുന്നതിനായുള്ള സമവായ ചര്‍ച്ചകൾ തുടരുന്നു

സ്വന്തം ലേഖിക തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്ന് സമാധാന ദൗത്യ സംഘത്തിന്റെ സന്ദര്‍ശനം. സംഘര്‍ഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഇന്ന് ഉച്ചയ്ക്ക് വിഴിഞ്ഞം സന്ദര്‍ശിക്കുന്നത്. ബിഷപ്പ് ഡോ. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓര്‍ത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപന്‍ ഡോ. ഗ്രബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പാളയം ഇമാം തുടങ്ങിയവരാണ് സമാധാന ദൗത്യ സംഘത്തില്‍ ഉള്ളത്. സംഘര്‍ഷത്തില്‍ പരിക്ക് പറ്റിയ മത്സ്യത്തൊഴിലാളികളെയും പൊലീസുകരെയും സംഘം സന്ദര്‍ശിക്കും. മുല്ലൂരിലെ സമരപ്പന്തലുകളും സന്ദര്‍ശിക്കും. സമരം […]

അഞ്ചാം ക്ലാസുകാരിക്ക് നേരെ ലൈംഗികപീഡനം; ഏഴാം ക്ലാസുകാരനെതിരെ പോക്സോ കേസ്

സ്വന്തം ലേഖിക എലത്തൂര്‍: അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് ഏഴാം ക്ലാസുകാരനെതിരെ പോക്സോ കേസ്. ഒരു വര്‍ഷം മുൻപ് അയല്‍വാസിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിനാണ് ചൈല്‍ഡ് ലൈന്‍ പരാതിയെത്തുടര്‍ന്ന് എലത്തൂര്‍ പൊലീസ് കേസെടുത്തത്. വീടിനരികില്‍വെച്ച്‌ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റത്തെത്തുടര്‍ന്ന് വീട്ടുകാര്‍ കൗണ്‍സലിങ്ങിന് വിധേയമാക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പീഡനവിവരം പുറത്തറിയുന്നത്.

ശബരിമല ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകന്‍ മരിച്ചു; പാലാ പൊന്‍കുന്നം റോഡില്‍ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തില്‍പെട്ട് നാല് പേര്‍ക്ക് പരിക്ക്

സ്വന്തം ലേഖിക പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകന്‍ മരിച്ചു. ആന്ധ്ര സ്വദേശി തേജ (22) ആണ് ചോര ഛര്‍ദിച്ച്‌ മരിച്ചത്. കഴിഞ്ഞ ദിവസം ഇയാള്‍ പഴനിയില്‍ വെച്ചും ചോര ഛര്‍ദിച്ചതായി ഒപ്പമുള്ള തീര്‍ത്ഥാടകര്‍ പറയുന്നു. അവശനിലയിലാണ് ഇയാള്‍ മല കയറിയത്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതിനിടെ, പാലാ പൊന്‍കുന്നം റോഡില്‍ ശബരിമല തീര്‍ര്‍ത്ഥാകരുടെ വാഹനം അപകടത്തില്‍പെട്ട് നാല് പേര്‍ക്ക് പരിക്കേറ്റു. എലിക്കുളത്തിന് സമീപം മഞ്ചക്കുഴിയിലാണ് കാറും ടാങ്കര്‍ ലോറിയുമായി ഇടിച്ചത്. അപകടത്തില്‍ കോതമംഗലം സ്വദേശികളായ ശശി, ഷിജു, ബിജു, 7 […]

“കേരള സമൂഹത്തിൽ കുറ്റകൃത്യ വാസന വർദ്ധിച്ചു വരുന്നു; ലൈബ്രറികളും വ്യക്തികളും പഠന കേന്ദ്രങ്ങളായി മാറണം”; കോട്ടയം പബ്ലിക് ലൈബ്രറി വാർഷികവും പൗരാവലിയുടെ ആദരവ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് അഡ്വ. പി എസ് ശ്രീധരൻ പിള്ള

സ്വന്തം ലേഖിക കോട്ടയം: ലൈബ്രറികൾ ദേവാലയമാണെന്ന് ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു. കോട്ടയം പബ്ലിക് ലൈബ്രറി 140 ആം വാർഷികവും ശതാഭിഷിക്തനാകുന്ന എബ്രഹാം ഇട്ടി ചെറിയക്ക് കോട്ടയം പൗരാവലിയുടെ ആദരവ് നൽകുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ടീയക്കാർ ജനങ്ങളെ പഠിപ്പിക്കേണ്ട അധ്യാപകരാണ്.. ശരിയായ അവബോധമില്ലെങ്കിൽ ജനങ്ങൾ വഴി തെറ്റി പോകും. രാഷ്ടീയ പ്രവർത്തകരെ ആര് പഠിപ്പിക്കും. ജനങ്ങളെ ആര് പഠിപ്പിക്കും വായന മരിക്കുന്നില്ല. പുസ്തക വിൽപ്പന എണ്ണം വർദ്ധിച്ചു. സൂഹത്തെ മാറ്റി മറിക്കുന്നത് ജനക്കൂട്ടമല്ല. അഴീക്കോട് ആരെയും വിമർശിക്കും. ഇന്ന് […]

ശരീരത്തില്‍ നിറയെ പരിക്കുകളുമായി കൈലാസപ്പാറ മെട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി; കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം തുടങ്ങി

സ്വന്തം ലേഖിക ഇടുക്കി: നെടുങ്കണ്ടത്തിനു സമീപം കൈലാസപ്പാറ മെട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. കൈലാസപ്പാറ മെട്ട് സ്വദേശി മാമൂട്ടില്‍ ചന്ദ്രനാണ് മരിച്ചത്. ഇയാളുടെ വീടിന് സമീപമുള്ള നടപ്പുവഴിയോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. പാറകെട്ടുകള്‍ നിറഞ്ഞ നടപ്പുവഴിയില്‍ നിന്നും 30 അടിയോളം താഴ്ചയിലാണ് മൃതദേഹം കിടന്നിരുന്നത്. ദേഹത്ത് പലയിടത്തും പരിക്കുകള്‍ ഉള്ളതിനാല്‍ സംഭവത്തില്‍ ദുരൂഹത ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കട്ടപ്പന ഡിവൈ എസ്പി നിഷാദ് മോന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടം പൊലീസ് സ്ഥലത്ത് വിശദമായ പരിശോധന നടത്തി. മദ്യപിച്ച ശേഷം, നടന്ന് വരുന്ന വഴി കാല്‍വഴി […]

ഉന്നത ഉദ്യോ​ഗസ്ഥനിൽ നിന്നുള്ള മാനസീകപീഡനം; എ. എസ്. ഐ നാടുവിട്ടു; എലത്തൂരിൽ അസി. കമീഷണര്‍ ഫോണില്‍ അസഭ്യവര്‍ഷം നടത്തിയതിനെ തുടര്‍ന്നുണ്ടായ മനോവിഷമം മൂലമാണ് ഉദേയാ​ഗസ്ഥൻ നാടുവിട്ടതെന്ന് പരാതി; സംഭവ വിവാദം; അന്വേഷണം ആരംഭിച്ചു

എലത്തൂര്‍: ഉന്നത ഉദ്യോ​ഗസ്ഥനിൽ നിന്നുള്ള മാനസീകപീഡനം മൂലം എ. എസ്. ഐ നാടുവിട്ടു. അസി. കമീഷണറുടെ മോശം പരാമര്‍ശത്തെ തുടര്‍ന്ന് എ.എസ്.ഐ അജ്ഞാതവാസത്തില്‍. എലത്തൂര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ജയേഷാണ് ട്രാഫിക് അസി.പൊലീസ് കമീഷണര്‍ സന്തോഷ് ഫോണില്‍ അസഭ്യവര്‍ഷം നടത്തിയതിനെ തുടര്‍ന്ന് മനോവിഷമം മൂലം നാടുവിട്ടത്. വെള്ളിയാഴ്ച രാവിലെയാണ് ഓട്ടോ യാത്രക്കാരെയും ഡ്രൈവറെയും സംബന്ധിച്ച പരാതിയുമായി ബന്ധപ്പെട്ട് അസി. കമീഷണര്‍ എലത്തൂര്‍ സ്റ്റേഷനിലേക്ക് ഫോണില്‍ വിളിച്ച്‌ ജയേഷിനോട് മോശമായി സംസാരിച്ചത്. ഇതേതുടര്‍ന്ന് ജയേഷ് സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കി അപ്രത്യക്ഷമാവുകയായിരുന്നു. ശനിയാഴ്ച ബന്ധുക്കള്‍ […]

നാടൻപാട്ട് ഗാനമേളയ്ക്കിടെ സംഘർഷം ; കരുവാറ്റ സ്വദേശികളായ രണ്ടു യുവാക്കൾക്ക് കുത്തേറ്റു ; മൂന്നുപേർ പിടിയിൽ ; നെഞ്ചിലും വയറിലും ആഴത്തിൽ കുത്തേറ്റ യുവാക്കൾ ചികിത്സയിൽ

ഹരിപ്പാട്: ജിംനേഷ്യത്തിന്റെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ നാടൻപാട്ട് ഗാനമേളക്കിടെ സംഘർഷം. കരുവാറ്റ സ്വദേശികളായ രണ്ട് യുവാക്കൾക്ക് കുത്തേറ്റു. കേസിൽ മൂന്നുപേരെ പൊലീസ് പിടികൂടി. കരുവാറ്റ ആശ്രമം ജംഗ്ഷനിലാണ് സംഭവം. കരുവാറ്റ സ്വദേശികളായ രജീഷ്, ശരത്ത് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രജീഷിനെയും ശരത്തിനെയും ബൈക്കിൽ എത്തിയ ആക്രമിസംഘം തടഞ്ഞുനിർത്തി മർദ്ദിക്കുകയും വയറിലും നെഞ്ചിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ ബിപിൻ, സഹോദരനായ ബിജിലാൽ, ഇവരുടെ സുഹൃത്ത് ജിതിൻകുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .

കൊച്ചി നെടുമ്പാശ്ശേരിയിൽ മദ്യലഹരിയില്‍ റെയില്‍പാളത്തില്‍ ഇരുന്നു ; യുവാവ് ട്രെയിൻ തട്ടി മരിച്ചു

കൊച്ചി: റെയില്‍വേ പാളത്തില്‍ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് സംഭവം. എറണാകുളം പറവൂര്‍ സ്വദേശി അന്‍സല്‍ ഹംസയാണ് മരിച്ചത്. പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ സുഹൃത്ത് പറവൂര്‍ സ്വദേശി ധര്‍മ്മജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യലഹരിയില്‍ റെയില്‍പാളത്തില്‍ ഇരിക്കുമ്പോൾ ട്രെയിന്‍ വരികയായിരുന്നുവെന്ന് പരിക്കേറ്റ ധര്‍മജന്‍ പൊലീസിന് മൊഴി നല്‍കി. ഓടിമാറാനുള്ള ശ്രമം വിജയിച്ചില്ലെന്നും ധര്‍മ്മജന്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.