അഞ്ചാം ക്ലാസുകാരിക്ക് നേരെ ലൈംഗികപീഡനം; ഏഴാം ക്ലാസുകാരനെതിരെ പോക്സോ കേസ്

അഞ്ചാം ക്ലാസുകാരിക്ക് നേരെ ലൈംഗികപീഡനം; ഏഴാം ക്ലാസുകാരനെതിരെ പോക്സോ കേസ്

സ്വന്തം ലേഖിക

എലത്തൂര്‍: അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് ഏഴാം ക്ലാസുകാരനെതിരെ പോക്സോ കേസ്.

ഒരു വര്‍ഷം മുൻപ് അയല്‍വാസിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിനാണ് ചൈല്‍ഡ് ലൈന്‍ പരാതിയെത്തുടര്‍ന്ന് എലത്തൂര്‍ പൊലീസ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിനരികില്‍വെച്ച്‌ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റത്തെത്തുടര്‍ന്ന് വീട്ടുകാര്‍ കൗണ്‍സലിങ്ങിന് വിധേയമാക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പീഡനവിവരം പുറത്തറിയുന്നത്.