നോക്കിയ കാലം തിരിച്ചു വരുന്നു;ഐ ഫോണിലെ ബാറ്ററി ഉപയോക്താവിന് മാറ്റിവയ്ക്കാൻ സാധിക്കണം എന്ന് ഇ യു ;ആപ്പിളിന് തിരിച്ചടി

എല്ലാ ഉപകരണങ്ങൾക്കും യുഎസ് ബി സി പോർട്ടുകൾ വേണമെന്ന നിയമം പാസാക്കിയ യൂറോപ്യൻ യൂണിയൻ (ഇ യു ) ഇനി ഏത് ഉപകരണത്തിൻ്റെയും ബാറ്ററി ഉടൻ തന്നെ മാറ്റിവയ്ക്കാൻ സാധിക്കണമെന്ന നിയമം കൊണ്ടുവരാനുള്ള നീക്കം നടക്കുന്നു എന്ന് റിപ്പോർട്ട്. സ്മാർട്ട് ഫോണുകൾ ലാപ്ടോപ് ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ എല്ലാം ബാറ്ററി ഉപയോക്താവിന് സ്വന്തമായി മാറ്റാൻ സാധിക്കണം എന്നാണ് പുതിയ നിയമം.ഇത് നടപ്പിലായാൽ ബട്ടൺ പോലും കാണാത്ത തരത്തിലുള്ള ഐഫോൺ എന്നൊക്കെയുള്ള സ്വപ്നം ആപ്പിളിനു തൽക്കാലം മാറ്റി വയ്ക്കേണ്ടി വന്നേക്കാം. ഇ യു ഇപ്പോൾ നടത്തുന്ന […]

പുകയില ഉൽപന്നങ്ങൾ പിടികൂടി; 171 കേസുകൾ,34200 രൂപ പിഴ;പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ താത്കാലിക എക്‌സൈസ് റേഞ്ച് ഓഫീസുകൾ സ്ഥാപിച്ചു.

ശബരിമല: പമ്പയിലും പരിസരപ്രദേശങ്ങളിലും പമ്പ എക്‌സൈസ് റേഞ്ച് സംഘം ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയിൽ 171 കോട്പാ കേസുകൾ രജിസ്റ്റർ ചെയ്തു. 34,200 രൂപ പിഴയീടാക്കി. നിരോധിത പുകയില ഉത്പന്നങ്ങൾ, സിഗരറ്റ് എന്നിവ വിറ്റതിനും പൊതുസ്ഥലത്ത് പുകവലിച്ചതിനുമാണ് കേസുകൾ. വിൽപനക്കായി കൊണ്ടുവന്ന അഞ്ചുകിലോ നിരോധിത പുകയില ഉത്പന്നങ്ങൾ, 112 പാക്കറ്റ് സിഗരറ്റ്, 210 പാക്കറ്റ് ബീഡി എന്നിവ പിടികൂടി. ഡിസംബർ 15 മുതൽ 21 വരെ നടത്തിയ പരിശോധനയിലാണ് നടപടി. ശബരിമലയും പരിസരപ്രദേശങ്ങളും മദ്യം, പുകയില, മറ്റ് ലഹരി വസ്തുക്കൾ എന്നിവയുടെ നിരോധിതമേഖലയായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. […]

തിരുവല്ല നരബലിക്കേസ്; ഇടനിലക്കാരിയായ അമ്പിളിയെ വിളിച്ചുവരുത്തി പൊലീസ്; ഭർത്താവുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കാം എന്ന് വാഗ്ദാനം ചെയ്ത് യുവതിയെ തിരുവല്ലയിലെത്തിച്ചത് ചങ്ങനാശ്ശേരി സ്വദേശിയായ അമ്പിളി; പൂജ നടത്തിയത് ഡ്രസ് ഒന്നും ഇല്ലാതെ; വടിവാള്‍ കത്തിയില്‍ കുങ്കുമവും മഞ്ഞളും’; ഇടനിലക്കാരിയും മന്ത്രവാദിയും മദ്യവും എംഡിഎംഎയും ഉപയോ​ഗിച്ചിരുന്നു; തിരുവല്ല നരബലിക്കേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

പത്തനംതിട്ട: തിരുവല്ല കുറ്റപ്പുഴയിൽ നരബലി ശ്രമത്തിൽ നിന്ന് യുവതി രക്ഷപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇടനിലക്കാരിയായ അമ്പിളിയെ വിളിച്ചുവരുത്തി പൊലീസ്. വിളിച്ചുവരുത്തിയത് തിരുവല്ല ഡിവൈഎസ്പി ഓഫിസിൽ. യുവതിയെ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ പൊലീസ് കുറ്റപ്പുഴയിലെ വാടകവീട്ടിലും സമീപപ്രദേശങ്ങളിലും പരിശോധന നടത്തിയിരുന്നു. പൊലീസിനെ പേടിയാണെന്നും, പൊലീസ് വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്നും യുവതി ഒരു ചാനലിനോട് പറഞ്ഞു. ഇടനിലക്കാരിയും മന്ത്രവാദിയും മദ്യവും എംഡിഎംഎയും ഉപയോഗിച്ചു. വിവരം പുറത്തുപറഞ്ഞാല്‍ ലഹരിക്കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. കുറ്റപ്പുഴയിലെ വീട്ടില്‍ മുമ്പും വന്നിട്ടുണ്ട്. ചങ്ങനാശ്ശേരി സ്വദേശിനിയായ ഇടനിലക്കാരി അമ്പിളിയാണ് അന്നും […]

നിലയ്ക്കലിൽ പരിശോധന: രണ്ടുഹോട്ടലുകൾക്ക് 20000 രൂപ പിഴ;ഒരു ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു;അനധികൃതമായി കച്ചവടം നടത്തിയ പൊരി, ലോട്ടറി വിൽപനക്കാരെയും ഒഴിപ്പിച്ചു.

ശബരിമല: മണ്ഡല-മകരവിളക്കിനോടനുബന്ധിച്ചു നിലയ്ക്കൽ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് നിലയ്ക്കൽ ബേസ് ക്യാമ്പ് പരിസരങ്ങളിലെ ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ 20,000 രൂപ പിഴ ഈടാക്കി. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം നൽകിയതിനു രണ്ടു ഹോട്ടലുകളിൽനിന്നാണ് പിഴത്തുക ഈടാക്കിയത്. ഒരു ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നത് കണ്ടെത്തിയാൽ ഹോട്ടലുകൾക്കെതിരേ കർശനനടപടി സ്വീകരിക്കുമെന്നു ഡ്യൂട്ടി മജിസ്‌ട്രേറ്റ് അറിയിച്ചിട്ടുണ്ട്. അനധികൃതമായി കച്ചവടം നടത്തിയ പൊരി, ലോട്ടറി വിൽപനക്കാരെയും ഒഴിപ്പിച്ചു.

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍ അബദ്ധത്തില്‍ നടത്തിയ പരാമര്‍ശത്തിന്റെ റെക്കോര്‍ഡ് വിറ്റുപോയത് വന്‍ തുകയ്ക്ക്; അഹങ്കാരി എന്നുള്‍പ്പെടെ ജസീന്‍ഡ പിറുപിറുക്കുന്നത് മൈക്കിലൂടെ പുറത്തുകേള്‍ക്കുകയായിരുന്നു; പരാമര്‍ശം ഉള്‍പ്പെട്ട ട്രാന്‍സ്‌ക്രിപ്റ്റിന്റെ ഒപ്പിട്ട പകര്‍പ്പാണ് ലേലത്തിലൂടെ 100,000 ഡോളറിന് വിറ്റത്.

മൈക്ക് ഓഫ് ചെയ്തില്ലെന്ന് ഓര്‍ക്കാതെ പാര്‍ലമെന്റില്‍ ജസീന്‍ഡ .പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്നുള്ള അംഗത്തെക്കുറിച്ച് പാര്‍ലമെന്റില്‍ വച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍ അബദ്ധത്തില്‍ നടത്തിയ പരാമര്‍ശത്തിന്റെ റെക്കോര്‍ഡ് വിറ്റുപോയത് വന്‍ തുകയ്ക്ക്. ജസീന്‍ഡയുടെ പരാമര്‍ശം ഉള്‍പ്പെട്ട ട്രാന്‍സ്‌ക്രിപ്റ്റിന്റെ ഒപ്പിട്ട പകര്‍പ്പാണ് ലേലത്തിലൂടെ 100,000 ഡോളറിന് വിറ്റത്. അര്‍ബുദരോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ചാരിറ്റിക്കുള്ള പണം സ്വരൂപിക്കുന്നതിനായിരുന്നു പകര്‍പ്പ് ലേലത്തില്‍ വച്ചത്. ലിബേര്‍ട്ടേറിയന്‍ റൈറ്റ് ആക്ട് പാര്‍ട്ടി നേതാവ് ഡേവിഡ് സെയ്മറിനെക്കുറിച്ച് അബദ്ധത്തില്‍ ജസീന്‍ഡ നടത്തിയ പരാമര്‍ശങ്ങളായിരുന്നു ചര്‍ച്ചയായിരുന്നത്. ചൂടേറിയ സംവാദങ്ങള്‍ക്ക് ശേഷം അഹങ്കാരി എന്നുള്‍പ്പെടെ ജസീന്‍ഡ പിറുപിറുക്കുന്നത് […]

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിനു സമീപത്തുനിന്നും വൻ കഞ്ചാവ് വേട്ട; രണ്ടര കിലോ കഞ്ചാവുമായി നേപ്പാൾ സ്വദേശികളായ അഞ്ചം​ഗ സംഘം അറസ്റ്റിൽ; കഞ്ചാവ് സൂക്ഷിച്ചിരുന്നത് ചെറു പൊതികളായും, ഉണങ്ങിയ ഇലകളുമായി കവറുകളിൽ; ടൗണിലെ കോഴിക്കടകളും, ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് സംഘം കഞ്ചാവ് കച്ചവടം നടത്തിയത്

പത്തനംതിട്ട: ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിന് സമീപം വൻ കഞ്ചാവ് ശേഖരം. രണ്ടര കിലോ കഞ്ചാവുമായി നേപ്പാള്‍ സ്വദേശികളായ അഞ്ചംഗ സംഘത്തെ കഞ്ചാവുമായ് പൊലീസ് പിടികൂടി. നേപ്പാള്‍ ബാര്‍ഡിയ ജില്ലയിലെ ബാരാരഭിയ നഗരസഭ സ്വദേശി ബിപിന്‍ കുമാര്‍ (20), കൈലാലി അതാരിയാ നഗരസഭ സ്വദേശികളായ സുന്‍ ചൗദരി (22), സുരേഷ് ചൗദരി (27), ദീപക് മല്ലി (31), ജപ ജില്ലയിലെ മീചിനഗര്‍ സ്വദേശി ഓം കുമാര്‍(21) എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. താഴെ വെട്ടിപ്രത്ത് […]

അബുദാബി വിമാനത്താവളത്തിൽ ചെക്ക് ഇൻ സേവനങ്ങളുടെ നിരക്ക് കുറച്ചു; പാസ്‌പോർട്ടോ എമിഗ്രേഷൻ ഐഡി കാണിക്കാതെ യാത്രക്കാർക്ക് യാത്രാനുമതി നേടാനാകുന്ന സംവിധാനമാണ് അബുദാബി വിമാനത്താവളത്തിൽ ആരംഭിച്ചിരിക്കുന്നത്:

സ്വന്തം ലേഖകൻ അബുദാബി:അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ ചെക്ക് ഇൻ സേവനങ്ങളുടെ നിരക്ക് കുറച്ചു. ചെക്ക് ഇൻ സേവനങ്ങൾക്ക് 10 ദിർഹമാണ് കുറച്ചത്. നേരത്തെ പ്രായപൂർത്തിയായ യാത്രക്കാരന് 45 ദിർഹമായിരുന്ന ചെക്ക് ഇൻ തുക 35 ദിർഹമായി കുറഞ്ഞു. ഒരു കുട്ടിയ്ക്ക് 25 ദിർഹവും ശിശുവിന് 15 ദിർഹവും നൽകണം. അബുദാബി വിമാനത്താവളത്തിൽ എമിഗ്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ ബയോമെട്രിക് സംവിധാനങ്ങൾ ഉപയോഗിച്ചുതുടങ്ങിയിരുന്നു. ഫേസ് റെക്കഗ്നിഷൻ സംവിധാനത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നതിനാൽ ഇനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നവർക്ക് സ്വന്തം മുഖം തന്നെ അവരവരുടെ ബോർഡിംഗ് പാസാക്കാം. പാസ്‌പോർട്ടോ എമിഗ്രേഷൻ […]

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; ഒരു കോടിയോളം രൂപയുടെ സ്വർണ മിശ്രിതം കസ്റ്റംസ് പിടികൂടി ; രണ്ടുപേർ പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നും ഒരു കോടിയോളം രൂപയുടെ സ്വർണ മിശ്രിതം കസ്റ്റംസ് പിടികൂടി. മലപ്പുറം അമരമ്പലം സ്വദേശിയായ പനോലൻ നവാസ് നിന്നും 1056 ഗ്രാം സ്വർണവും കോഴിക്കോട് ചെങ്ങോട്ടുകാവ് സ്വദേശിയായ മേത്തര നിസ്സാറിൽ നിന്നും 1060 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.ശരീരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.

ബ്രസീൽ ഇതിഹാസ ഫുട്ബോൾ താരം പെലെയുടെ ആരോഗ്യനില ഗുരുതരം; ഹൃദയത്തെയും വൃക്കകളെയും ക്യാൻസർ ബാധിച്ചു ; താരം ആശുപത്രിയിൽ തന്നെ തുടരും

സാവോപോളോ: ബ്രസീൽ ഇതിഹാസ ഫുട്ബോൾ താരം പെലെയുടെ ആരോഗ്യനില ഗുരുതരം. അദ്ദേഹത്തിൻ്റെ ഹൃദയത്തെയും വൃക്കകളെയും ക്യാൻസർ ബാധിച്ചു. ഇതോടെ പെലെയുടെ വീട്ടിൽ ഒരുക്കിയിരുന്ന ക്രിസ്‌മസ് ആഘോഷം റദ്ദാക്കി. താരം ആശുപത്രിയിൽ തന്നെ തുടരുമെന്ന് മകൾ അറിയിച്ചു. കൊവിഡ് ബാധിതനായതിനു പിന്നാലെ താരത്തിന് ശ്വാസകോശ അണുബാധ ഉണ്ടായിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ നവംബർ 29നാണ് പെലെയെ അർബുദ പുനഃപരിശോധനക്കായി സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ നേരിയ പുരോഗതി കാണിച്ചിരുന്നെങ്കിലും ഇപ്പോൾ സ്ഥിതി ആശങ്കാജനകമാണ്.

കൊല്ലം എസ് എൻ കോളേജ് സംഘര്‍ഷത്തിൽ പിടിയിലായ എസ് എഫ്ഐ പ്രവര്‍ത്തകന് വേണ്ടി കോടതിയിൽ ഹാജരായത് കെ എസ് യു ജില്ലാ പ്രസിഡൻറായ അഭിഭാഷകൻ; പ്രതിഷേധവുമായി കെ എസ് യു പ്രവര്‍ത്തകർ രംഗത്ത്

കൊല്ലം: എസ് എഫ്ഐ പ്രവര്‍ത്തകന് വേണ്ടി കോടതിയിൽ ഹാജരായി കെ എസ് യു ജില്ലാ പ്രസിഡൻറായ അഭിഭാഷകൻ. സംഭവത്തിൽ പ്രതിഷേധവുമായി കെ എസ് യു പ്രവര്‍ത്തകർ രംഗത്ത് എത്തി. അറസ്റ്റിലായ പ്രവര്‍ത്തകരെ എസ് എഫ് ഐ ജില്ലാ നേതൃത്വം സംരക്ഷിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. എ ഐ എസ് എഫ് പ്രവര്‍ത്തകരെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അഞ്ച് എസ് എഫ് ഐ പ്രവർത്തകരാണ് നേരത്തെ റിമാന്റിലായത്. കേസിൽ മൊത്തം 20 പ്രതികൾ ഉണ്ട്. എന്നാൽ മറ്റാരേയും അറസ്റ്റ് ചെയ്യാൻ പൊലീസിനായില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം രണ്ട് […]