ശബരിമല ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകന്‍ മരിച്ചു; പാലാ പൊന്‍കുന്നം റോഡില്‍ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തില്‍പെട്ട് നാല് പേര്‍ക്ക് പരിക്ക്

ശബരിമല ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകന്‍ മരിച്ചു; പാലാ പൊന്‍കുന്നം റോഡില്‍ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തില്‍പെട്ട് നാല് പേര്‍ക്ക് പരിക്ക്

സ്വന്തം ലേഖിക

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകന്‍ മരിച്ചു.

ആന്ധ്ര സ്വദേശി തേജ (22) ആണ് ചോര ഛര്‍ദിച്ച്‌ മരിച്ചത്.
കഴിഞ്ഞ ദിവസം ഇയാള്‍ പഴനിയില്‍ വെച്ചും ചോര ഛര്‍ദിച്ചതായി ഒപ്പമുള്ള തീര്‍ത്ഥാടകര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവശനിലയിലാണ് ഇയാള്‍ മല കയറിയത്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതിനിടെ, പാലാ പൊന്‍കുന്നം റോഡില്‍ ശബരിമല തീര്‍ര്‍ത്ഥാകരുടെ വാഹനം അപകടത്തില്‍പെട്ട് നാല് പേര്‍ക്ക് പരിക്കേറ്റു. എലിക്കുളത്തിന് സമീപം മഞ്ചക്കുഴിയിലാണ് കാറും ടാങ്കര്‍ ലോറിയുമായി ഇടിച്ചത്.

അപകടത്തില്‍ കോതമംഗലം സ്വദേശികളായ ശശി, ഷിജു, ബിജു, 7 വയസുകാരന്‍ അഭിനനവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ട് പേരുടെ വാരിയെല്ലിന് പൊട്ടലുണ്ട്.

ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ വരുംവഴിയായിരുന്നു അപകടം. പരിക്കേറ്റവരെ പാലാ ജനറലാശുപത്രിയിലെത്തിച്ച്‌ പ്രഥമശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.