ഇന്നത്തെ (26/10/2022) അക്ഷയ ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ (26/10/2022) അക്ഷയ ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.7,000,000/- [70 Lakhs] AX 170874 (THIRUVANANTHAPURAM) — Consolation Prize Rs.8,000/- NN 170874 NO 170874 NP 170874 NR 170874 NS 170874 NT 170874 NU 170874 NV 170874 NW 170874 NY 170874 NZ 170874 2nd Prize Rs.500,000/- [5 Lakhs] AZ 564482 (PALAKKAD) Agent Name: ABDUL RAHEEM K M Agency No: P 3133 3rd Prize […]

ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ വമ്പന്‍ അട്ടിമറിയില്‍ ഇംഗ്ലണ്ടിനെതിരെ അയര്‍ലന്‍ഡിന് വിജയം; ഇംഗ്ലണ്ടിന് തിരിച്ചടിയായത് അപ്രതീക്ഷിതമായി പെയ്ത മഴ; അയര്‍ലന്‍ഡ് വിജയം കരസ്ഥമാക്കിയത് മഴ നിയമപ്രകാരം 5 റണ്ണിന്

സ്വന്തം ലേഖകന്‍ മെല്‍ബണ്‍: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ അയര്‍ലന്‍ഡിന് വിജയം. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 19.2 ഓവറില്‍ 157 റണ്‍സിന് ഓള്‍ ഔട്ടായി. 14.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 105 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് മഴ മൂലം കളി നിര്‍ത്തിവെച്ചത്. നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ അയര്‍ലന്‍ഡിന് പോള്‍ സ്റ്റെര്‍ലിംഗും ക്യാപ്റ്റന്‍ ബാല്‍ബിറിനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമിട്ടു. സ്റ്റെര്‍ലിഗ് (8 പന്തില്‍ 14) പുറത്തായശേഷം ക്രീസിലെത്തിയ ലോര്‍കാന്‍ ടക്കര്‍ ബാല്‍ബിറിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി. പത്തോവര്‍ പിന്നിടുമ്പോള്‍ ഒരു […]

രാജ്യം രക്ഷപ്പെടണമെങ്കില്‍ ദൈവാനുഗ്രഹം മസ്റ്റാണ്..! പുതിയ കറന്‍സി നോട്ടുകളില്‍ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്നു മോദിയോട് കെജ്രിവാള്‍; പുതിയ നിര്‍ദ്ദേശത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: പുതിയ കറന്‍സി നോട്ടുകളില്‍ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ”നമ്മള്‍ എത്ര ആത്മാര്‍ഥമായി പരിശ്രമിച്ചാലും ചില സമയങ്ങളില്‍ ദൈവങ്ങളുടെ അനുഗ്രഹമില്ലെങ്കില്‍ നമ്മുടെ പ്രയത്‌നങ്ങള്‍ ഫലമണിയുകയില്ല. നമ്മുടെ കറന്‍സി നോട്ടുകളില്‍ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിക്കുന്നു” കേജ്‌രിവാള്‍ പറഞ്ഞു. പുതിയ കറന്‍സി നോട്ടുകളുടെ ഒരുഭാഗത്ത് മഹാത്മാഗാന്ധിയുടെയും മറുഭാഗത്ത് ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രം ഉള്‍പ്പെടുത്തുന്നത് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുമെന്നാണ് കേജ്‌രിവാള്‍ പറഞ്ഞത്. രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടണമെങ്കില്‍ ഈശ്വരാനുഗ്രഹം […]

തിരുവനന്തപുരത്ത് സ്കൂട്ടറിൽ കെ എസ് ആര്‍ ടി സി ബസിടിച്ച് അപകടം; ഭർത്താവിനൊപ്പം സഞ്ചരിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടത്തിനു ശേഷം അരമണിക്കൂറിലധികം റോഡിൽ വീണ് കിടന്ന ഇവരെ ആശുപത്രിയിലെത്തിക്കാൻ വൈകിയതായും ആരോപണം

തിരുവനന്തപുരം: പനവിള ജംഗ്ഷനിൽ സ്കൂട്ടർ കെ എസ് ആര്‍ ടി സി ബസിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഉള്ളൂര്‍ ഭാസി നഗര്‍ സ്വദേശിനി കുമാരി ഗീത (52) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന കുമാരി ഗീതയുടെ ഭർത്താവും ആംഡ് പൊലീസ് ഇന്‍സ്‌പെക്ടറുമായ പരമേശ്വരന്‍ നായര്‍ക്ക് അപകടത്തിൽ നിസാര പരിക്കേറ്റു. കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കല്‍ കെ എസ് എഫ് ഇ ബ്രാഞ്ച് മാനേജരായ ​ഗീത ദീപാവലി അവധിക്ക് വീട്ടിലെത്തിയ ശേഷം തിരികെ ചിറ്റാരിക്കലിലേക്ക് മടങ്ങാന്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട് റോഡില്‍ വീണ് കിടന്ന […]

തെരുവുവിളക്കുകൾ പ്രവർത്തനരഹിതമായിട്ട് രണ്ടു വർഷത്തിലധികം; നടപടിയെടുക്കാതെ അധികൃതർ; കെഎസ്ഇബിയുടെ ഇലക്ട്രിക്ക് പോസ്റ്റുകളില്‍ പന്തം കത്തിച്ച് പ്രതിഷേധിച്ച് നാട്ടുകാർ

മാള: രണ്ടുവർഷമായി പ്രവർത്തനരഹിതമായ വഴിവിളക്കുകൾക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി നാട്ടുകാർ. നിരവധി തവണ പരാതിപ്പട്ടെങ്കിലും നടപടിയെടുക്കാത്ത അധികൃതർക്കെതിരെയാണ് പ്രതിഷേധവുമായി പ്രദേശവാസികൾ രം​ഗത്തെത്തിയിരിക്കുന്നത്. കെഎസ്ഇബിയുടെ ഇലക്ട്രിക്ക് പോസ്റ്റുകളില്‍ പന്തം കത്തിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. തൃശ്ശൂർ മാള പഞ്ചായത്തിലെ ആറാം വാർഡിലാണ് സംഭവം. പഴൂക്കര കോട്ടുപ്പാടം കനാൽ ബണ്ട് റോഡിലാണ് തെരുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇലക്ട്രിക് പോസ്റ്റുകളിൽ പന്തം കെട്ടിവച്ച് കത്തിച്ച് പ്രതിഷേധിച്ചത്. പ്രദേശത്തെ കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്ന മിന്നു മരിയയും, കുട്ടികളും രക്ഷിതാക്കളും ചേർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സമീപവാസികളായ കുട്ടികളാണ് ഇവിടെ ട്യൂഷന് വരുന്നത്. സ്കൂളില്‍ […]

സൂപ്പർ വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കി ‘സൂപ്പർ എംവിഡി’..! അപകടകരമായ രീതിയിൽ ഓടിച്ച സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി; റോഡിൽ അഭ്യാസം അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് മോട്ടോർ വാഹന വകുപ്പ്; കോട്ടയം ജില്ലയിൽ ഉൾപ്പെടെ തുടരുന്ന കർശന പരിശോധന അപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: അപകടകരമായ രീതിയിൽ ഓടിച്ച സ്വകാര്യ ബസിന്റെ ഫിറ്റ്നസ് ആർടിഒ എൻഫോസ്‌മെന്റ് റദ്ദാക്കി. കോഴിക്കോട് – വടകര റൂട്ടിൽ ഓടുന്ന ഇന്റർസിറ്റി എന്ന ബസിന്റെ ഫിറ്റ്നസാണ് റദ്ദ് ചെയ്തത്. കോഴിക്കോട് ആർടിഒ എൻഫോസ്‌മെന്റ് ആണ് തുടർന്ന് നടപടി എടുത്തത്. കഴിഞ്ഞ ദിവസം റോഡില്‍ ഭീതി പരത്തി രൂപമാറ്റം വരുത്തിയ കാറിനെതിരെ മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നടപടിയെടുത്തിരുന്നു. കെഎല്‍ 19 എം 9191 എന്ന നമ്പറിലുള്ള കാറാണ് സൈലന്‍സറില്‍ നിന്നും തീ പുറത്തേക്ക് വരുന്ന രീതിയില്‍ രൂപമാറ്റം വരുത്തി നിരത്തിലിറങ്ങിയത്. സമൂഹമാധ്യമങ്ങളില്‍ നിന്നും […]

തലച്ചോറില്‍ ഗുരുതര രക്തസ്രാവം; കെപിസിസി അംഗം സതീശന്‍ പാച്ചേനിയുടെ നില ഗുരുതരം

സ്വന്തം ലേഖകന്‍ കണ്ണൂര്‍: കെപിസിസി അംഗവും മുന്‍ ഡിസിസി പ്രസിഡന്റുമായ സതീശന്‍ പാച്ചേനിയുടെ നില ഗുരുതരമായി തുടരുന്നു. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് സതീശന്‍ പാച്ചേവിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിത്. രാത്രി 11 മണിയോടെ നില ഗുരുതരമായതിനെ തുടര്‍ന്നായിരുന്നു ഇത്. നിലവില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍നിന്നു വിരമിച്ച വിദഗ്ധ ഡോക്ടര്‍മാരുടേതടക്കമുള്ള നിര്‍ദേശങ്ങള്‍ പ്രകാരം ചികിത്സ തുടരുകയാണ്.

പുതിയമുഖം, പുതുജീവന്‍..! കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു; പ്രതീക്ഷയോടെ പ്രവര്‍ത്തകരും നേതൃത്വവും; രണ്ട് പതിറ്റാണ്ടിലധികം കോണ്‍ഗ്രസിനെ നയിച്ച സോണിയ ഗാന്ധി പടിയിറങ്ങി

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റായി മല്ലികാര്‍ജുന്‍ ഖര്‍ഗെ ചുമതലയേറ്റു. സ്ഥാനാരോഹണത്തിന് മുന്നോടിയായി രാജ്ഘട്ടില്‍ എത്തി ഖര്‍ഗെ പുഷ്പാര്‍ച്ചന നടത്തി. രണ്ടു ഘട്ടങ്ങളിലായി 22 വര്‍ഷം കോണ്‍ഗ്രസിനെ നയിച്ച സോണിയ ഗാന്ധി പ്രസിഡന്റ് പദവിയില്‍നിന്ന് പടിയിറങ്ങി. സോണിയ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ഇന്നു വൈകിട്ട് ചേരുന്ന യോഗത്തില്‍ രാഹുല്‍, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, ഗുജറാത്ത് സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷന്‍ രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കും.എഐസിസി പ്ലീനറി സമ്മേളനം 3 മാസത്തിനകം നടക്കും. പ്രവര്‍ത്തക […]

സുഹൃത്തിന്റെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച സംഭവം; കൃത്യം നടത്തിയത് ഓൺലൈൻ റമ്മിയിൽ നിന്നും ഉണ്ടായ വൻ സാമ്പത്തിക ബാധ്യത തീർക്കാൻ ; പൊലീസുകാരന് സസ്പെൻഷൻ

കൊച്ചി: സുഹൃത്തിന്റെ വീട്ടിൽ നിന്ന് 10 പവൻ സ്വർണം മോഷ്ടിച്ച പൊലീസുകാരനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കൊച്ചി സിറ്റി എ ആർ ക്യാംപിലെ അമൽ ദേവാണ് സസ്പെൻഷനിലായത്. ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മോഷ്ടിച്ച സ്വർണം അമൽ ദേവ് പണയം വെച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊച്ചി ഞാറക്കൽ സ്വദേശി നടേശന്റെ വീട്ടിൽ ഈ മാസം 18നാണ് കവർച്ച നടന്നത്. പരാതിക്കാരന്റെ മകന്റെ ഭാര്യയുടെ സ്വർണമാണ് കളവു പോയത്. അന്നേ ദിവസം അമൽദേവ് നടേശന്റെ വീട്ടിൽ ചെന്നതായി പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് […]

പടക്കത്തിന് സമാനമായ വസ്തു എറിഞ്ഞ് വ്യാപാരികളെയും നാട്ടുകാരെയും പരിഭ്രാന്ത്രിയിലാക്കി; എടപ്പാളിൽ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി; ദീപാവലിയുടെ ഭാഗമായി പടക്കം പൊട്ടിച്ചതാകാമെന്ന വിശദീകരണവുമായി പൊലീസ്

സ്വന്തം ലേഖകൻ മലപ്പുറം: പടക്കത്തിന് സമാനമായ വസ്തു എറിഞ്ഞ് വ്യാപാരികളെയും നാട്ടുകാരെയും പരിഭ്രാന്ത്രി പരത്തിയ സംഭവത്തിൽ വിശദീകരണവുമായി പൊലീസ്. സംഭവത്തിൽ എടപ്പാളിൽ ദീപാവലിയുടെ ഭാഗമായി ഉഗ്ര ശേഷിയുള്ള പടക്കം പൊട്ടിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. സമീപ പ്രദേശത്തുനിന്ന് ഇതിന്റെ അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടു കൂടിയാണ് സംഭവമുണ്ടായത്. രണ്ട് യുവാക്കൾ മലപ്പുറം എടപ്പാളിലെത്തി പടക്കത്തിന് സമാനമായ വസ്തു എറിഞ്ഞ് വ്യാപാരികളെയും നാട്ടുകാരെയും പരിഭ്രാന്ത്രി പരത്തുകയായിരുന്നു. പൊലീസിന്റെ നേതൃത്വത്തിൽ ടൗണിലെ സിസിടിവികൾ പരിശോധിച്ചു വരുകയാണ്. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് പടക്കം എറിഞ്ഞതെന്നാണ് സൂചന. ഫോറൻസിക് […]