കൊച്ചി നെടുമ്പാശ്ശേരിയിൽ  മദ്യലഹരിയില്‍ റെയില്‍പാളത്തില്‍ ഇരുന്നു ; യുവാവ് ട്രെയിൻ തട്ടി മരിച്ചു

കൊച്ചി നെടുമ്പാശ്ശേരിയിൽ മദ്യലഹരിയില്‍ റെയില്‍പാളത്തില്‍ ഇരുന്നു ; യുവാവ് ട്രെയിൻ തട്ടി മരിച്ചു

കൊച്ചി: റെയില്‍വേ പാളത്തില്‍ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് സംഭവം.

എറണാകുളം പറവൂര്‍ സ്വദേശി അന്‍സല്‍ ഹംസയാണ് മരിച്ചത്. പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ സുഹൃത്ത് പറവൂര്‍ സ്വദേശി ധര്‍മ്മജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യലഹരിയില്‍ റെയില്‍പാളത്തില്‍ ഇരിക്കുമ്പോൾ ട്രെയിന്‍ വരികയായിരുന്നുവെന്ന് പരിക്കേറ്റ ധര്‍മജന്‍ പൊലീസിന് മൊഴി നല്‍കി. ഓടിമാറാനുള്ള ശ്രമം വിജയിച്ചില്ലെന്നും ധര്‍മ്മജന്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.