പ്രണയാഭ്യർത്ഥന നിരസിച്ചു: തിരുവല്ല നഗരമധ്യത്തിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ യുവാവിന്റെ ശ്രമം: കൊടുംക്രൂരത നൂറുകണക്കിന് ആളുകൾ നോക്കി നിൽക്കേ; പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തി

സ്വന്തം ലേഖകൻ തിരുവല്ല: നഗരമധ്യത്തിൽ നൂറുകണക്കിന് ആളുകൾ നോക്കി നിൽക്കെ യുവാവ് പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ റാന്നി അയിരൂർ സ്വദേശി കവിത വിജയകുമാറിനെ (18) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബിരുദ വിദ്യാർത്ഥിയായ അജിൻ റെജി മാത്യു (18)വിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ തിരുവല്ല ചിലങ്ക തീയറ്ററിനു സമീപത്തെ റോഡിലായിരുന്നു സംഭവം. പ്ലസ്ടു മുതൽ ഒരുമിച്ച് പഠിച്ച യുവതിയും യുവാവും പ്രണയത്തിലായിരുന്നു. ഇതിനിടെ നിരവധി തവണ […]

സത്യം തുറന്നു പറയട്ടെ ഞങ്ങളുടെ മാതാപിതാക്കള്‍ വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ 5 സെന്റ് സ്ഥലത്തിലാണ് ഞാന്‍ താമസിക്കുന്നത്….

സ്വന്തംലേഖകൻ കലാഭവന്‍ മണി ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ ആരും നോക്കാനില്ലാതെ നശിച്ചുപോവുകയാണെന്നും അവ ലേലത്തിന് വയ്ക്കണമെന്നും ആവശ്യപ്പെട്ട് ഒരു ആരാധിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. ഇപ്പോഴിതാ അതിന് മറുപടിയുമായി സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുകയാണ്.വണ്ടികളുടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് താനല്ലെന്നും അതിന്റെ ഉടമസ്ഥാവകാശം ഉള്ളവരാണെന്നും രാമകൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. മണിച്ചേട്ടന്റെ വണ്ടികള്‍ കുടുംബത്തിന് വേണ്ടെങ്കില്‍ ലേലം ചെയ്തുകൂടേയെന്നും എന്തിനാണ് നശിപ്പിച്ച് കളയുന്നതെന്നുമായിരുന്നു ആരാധിക സമൂഹമാധ്യമത്തിലൂടെ എഴുതിയത്. മണിയുടെ വണ്ടിയുടെ ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിരുന്നു. രാമകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.. പ്രിയ സ്നേഹിതരെ, കുറച്ച് […]

കോട്ടയത് പി.സി തോമസ് മാജിക് പ്രതീക്ഷിച്ച് ബിജെപി: തുടർ വിജയത്തിലേയ്ക്ക് തേരോടിക്കാൻ തോമസ് ചാഴികാടൻ; മണ്ഡലം തിരിച്ചു പിടിക്കാൻ വാസവൻ: ഒന്നര ലക്ഷത്തിന്റെ മാജിക് സംഖ്യ മറികടക്കുന്നതാര്

പൊളിറ്റിക്കൽ ഡെസ്‌ക് കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിലേയ്ക്കുള്ള മണ്ഡലത്തിന്റെ നേർ ചിത്രം തെളിഞ്ഞതോടെ കോട്ടയത്ത് ഇക്കുറി മാജിക്കുണ്ടാകുമോയെന്ന ചോദ്യം തെളിയുന്നു. പി.സി തോമസ് ഇക്കുറിയും അട്ടിമറി നൽകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. തുടർച്ചയായ വിജയങ്ങളുടെ ചരിത്രമുള്ള തോമസ് ചാഴികാടനും ഇക്കുറി മണ്ഡലം കേരള കോൺഗ്രസിനൊപ്പം ചേർത്ത് നിർത്താൻ ഉറപ്പിച്ചാണ് ഇറങ്ങുന്നത്. എവിടെയും വീഴാതെ പിടിച്ചു നിന്ന് വെന്നിക്കൊറി പാറിച്ച ചരിത്രമുള്ള സി.പിഎം നേതാവ് വി.എൻ വാസവൻ, ഇക്കുറി ഇറങ്ങുന്നത് മണ്ഡലം തിരിച്ച് പിടിക്കുന്നതിനാണ്. കഴിഞ്ഞ തവണ കോട്ടയം മണ്ഡലത്തിൽ നിന്നു മത്സരിച്ച ജോസ് കെ.മാണിയ്ക്ക് 12,0599 […]

പാർട്ടി ചെയർമാനായി ജോസ് കെ.മാണിയുടെ വഴി തെളിക്കാൻ പിളർപ്പ്: ഉടക്കിയ ജോസഫ് പോയാൽ പോകട്ടെ എന്ന് മാണി; ജോസഫിനെ പുറത്താക്കുന്നത് പരമാവധി അപമാനിച്ച്

പൊളിറ്റിക്കൽ ഡെസ്‌ക് കോട്ടയം: തിരഞ്ഞെടുപ്പ് കാലത്ത് കോട്ടയം മണ്ഡലത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലൂടെ കേരള കോൺഗ്രസ് കാത്തിരിക്കുന്നത് മറ്റൊരു പിളർപ്പ്. തികച്ചും പ്രതീക്ഷിതമായ പിളർപ്പിലൂടെ കേരള കോൺഗ്രസ് മാണി വിഭാഗം ലക്ഷ്യമിടുന്നത് പാർട്ടി ചെയർമാൻ സ്ഥാനത്തേയ്ക്ക് കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാപക നേതാവായ കെ.എം മാണിയുടെ മകനും എം.പിയുമായ ജോസ് കെ.മാണിയെ എത്തിക്കുന്നതിനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന് പാർട്ടിയുമായി ഏറ്റവും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ജോസ് കെ.മാണിയുടെ ചെയർമാൻ സ്ഥാനത്തിന് ഏറ്റവും വലിയ വെല്ലുവിളിയായി നിന്നിരുന്ന പി.ജെ ജോസഫിനെ പുറത്താക്കുക എന്നത് മാത്രമായിരുന്നു […]

കോട്ടയത്ത് തോമസ് ചാഴികാടൻ: സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് പത്രക്കുറിപ്പിലൂടെ ; കേരള കോൺഗ്രസിൽ വൻ പൊട്ടിത്തെറി; വിമത യോഗവുമായി ജോസഫ്

സ്വന്തം ലേഖകൻ  കോട്ടയം: കോട്ടയത്ത് കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി അംഗം തോമസ് ചാഴികാടനെ പ്രഖ്യാപിച്ചു. മൂന്നു ദിവസങ്ങൾ നീണ്ടു നിന്ന അനിശ്ചിതത്വത്തിനും ചർച്ചകൾക്കും ശേഷമാണ് ഇപ്പോൾ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇത് കേരള കോൺഗ്രസ് എമ്മിൽ വൻ പൊട്ടിത്തെറിയ്ക്ക് ഇടയാക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഉമ്മൻചാണ്ടി മുതൽ പി.ജെ ജോസഫിന്റെ വരെ പേരു പരിഗണിച്ച ശേഷമാണ് ഇപ്പോൾ മുൻ എം.എൽഎ കൂടിയായ തോമസ് ചാഴികാടനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. ഇതിനിടെ തൊടുപുഴയിലെ പി.ജെ ജോസഫിന്റെ വസതിയിൽ രഹസ്യ യോഗം […]

അവയവമാറ്റ ശസ്ത്രക്രിയകൾക്കു പിന്നിൽ സ്വകാര്യ ആശുപത്രികളുടെ ലാഭക്കൊതി: ആസ്റ്റർ മെഡിസിറ്റിയിൽ നടക്കുന്നത് എന്ത്..? അവയവമാറ്റ ചികിത്സയോ, കച്ചവടമോ..? ചികിത്സയ്‌ക്കെത്തുന്നവരെ കൊന്ന് അവയവമൂറ്റുന്ന മാഫിയയായി സ്വകാര്യ ആശുപത്രികൾ മാറുന്നോ; ജോസഫ് പറഞ്ഞ കഥ ശരിയാകുന്നോ..? ആശുപത്രിയിൽ മരിച്ച രോഗിയുടെ സുഹൃത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

സ്വന്തം ലേഖകൻ കൊച്ചി: അവയവമാറ്റത്തിന് ഏറെ നല്ല ഫലങ്ങളുണ്ടെങ്കിലും, ആശുപത്രി മാഫിയയുടെ കൊള്ളയിൽ കുടുങ്ങി ഈ ഫലങ്ങളെല്ലാം അപ്രസക്തമാകുകയാണ്. ശസ്ത്രക്രിയ നടന്നാലും, രോഗി മരിച്ചാലും കോടികൾ പോക്കറ്റിലാക്കുന്ന സ്വകാര്യ ആശുപത്രികൾ അവയവമാറ്റത്തെ വെറും കച്ചവടമായി മാത്രമാണ് കാണുന്നതെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഏറ്റുവും ഒടുവിൽ കൊച്ചിയിലെ കൊച്ചിയിലെ അഭിഭാഷകനായ,  കെ.സുരേഷിന്റെ മരണമാണ് ആശുപത്രി മാഫിയകളുടെ അവയവക്കച്ചവടത്തെപ്പറ്റിയുള്ള സംശയങ്ങൾ ഇരട്ടിയാക്കി മാറ്റിയിരിക്കുന്നത്. ജോജു ജോർജിന്റെ സൂപ്പർ ഹിറ്റായ ജോസഫ് എന്ന സിനിമ നൽകുന്നതും, ഇത്തരത്തിൽ അവയവ മാറ്റത്തിന്റെ കച്ചവട സന്ദേശം തന്നെയാണ്. […]

‘സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളംകുടിക്കും ‘

സ്വന്തംലേഖകൻ സത്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്ന മുന്നറിയിപ്പുമായി പ്രിയ വാര്യര്‍. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടിയുടെ മുന്നറിയിപ്പ്.‘സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിനാണ് മറ്റുള്ളവരെ പോലെയാകാന്‍ ശ്രമിക്കുന്നത് എന്നു കരുതി മൗനം പാലിക്കുന്നുവെന്നേയുള്ളൂ എന്നു മാത്രം.. കാരണം കര്‍മ്മ എന്നൊന്നുണ്ട്. അത് എന്നായാലും സത്യങ്ങള്‍ പുറത്തു കൊണ്ടു വരും. ആ സമയം അത്ര ദൂരെയുമല്ല’- പ്രിയ കുറിപ്പിലൂടെ പറയുന്നു. ഒരു അഡാര്‍ ലൗവ് എന്ന ചിത്രത്തെച്ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തിലാണ് പ്രിയയുടെ ഈ വാക്കുകള്‍.പൂര്‍ണമായും പുതുമുഖങ്ങളെ വച്ച് […]

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; അമ്മയും രണ്ട് മക്കളും കത്തിക്കരിഞ്ഞു

ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ച് അമ്മയും രണ്ടു പെണ്‍മക്കളും വെന്തുമരിച്ചു. അഞ്ജന മിശ്ര (34), മക്കളായ രിഥി (2), നിക്കി (5) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് ഉപേന്ദര്‍ മിശ്രയും ഒരു മകളും രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന സിഎന്‍ജി ചോര്‍ന്നതാണ് തീപിടത്തുത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.കിഴക്കന്‍ ഡല്‍ഹിയിലെ അക്ഷര്‍ധാം മേല്‍പ്പാലത്തില്‍ ഞായറാഴ്ച വൈകിട്ട് 6.30-നായിരുന്നു സംഭവം. അക്ഷര്‍ധാം ക്ഷേത്രത്തിന്റെ ഭാഗത്തേക്കു പോകുമ്പോഴാണ് കാറിനു തീ പിടിച്ചത്. കാറില്‍ തീ പടര്‍ന്നയുടന്‍ ഉപേന്ദര്‍ മിശ്ര മുന്‍സീറ്റിലുണ്ടായിരുന്ന […]

ഉത്സവത്തിനും മീനമാസ പൂജകൾക്കുമായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

ഉത്സവത്തിനും മീനമാസ പൂജകൾക്കുമായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി വൈകുന്നേരം 5നാണു നട തുറക്കുക . 7 മണി മുതൽ പ്രാസാദ ശുദ്ധി ക്രിയകൾ നടക്കും.ചൊവ്വാഴ്ച രാവിലെ 7.30 ന് കൊടിയേറ്റ് നടക്കും ബിംബ ശുദ്ധി ക്രിയകളും തുടർന്ന് നടക്കും.10-ാം ഉൽസവ ദിനമായ 21ന് ആറാട്ടെഴുന്നെള്ളിപ്പും പമ്പയിലെ ആറാട്ടുംപൂജയും നടക്കും. തുടർന്ന് ശബരിമല സന്നിധാനത്തേക്ക് ആറാട്ട് എഴുന്നെള്ളിപ്പ് തിരികെ പോകും.

പാർലമെന്റ് തിരഞ്ഞെടുപ്പ് ഏഴു ഘട്ടമായി: വോട്ടെടുപ്പ് ഏപ്രിൽ 11 ന്; വോട്ടെണ്ണൽ മേയ് 23 ന്; കേരളത്തിൽ ഒറ്റഘട്ടമായി ഏപ്രിൽ 23 തിരഞ്ഞെടുപ്പ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: പാർലമെന്റ് തിരഞ്ഞെടുപ്പ് ഏഴു ഘട്ടമായി നടക്കും. ഏപ്രിൽ 11 ന് ആരംഭിക്കുന്ന വോട്ടെടുപ്പ് നടപടികൾ മേയ് 23 ന് വോട്ടെണ്ണലോടെ സമാപിക്കും. ഒന്നാം ഘട്ടം ഏപ്രിൽ 11 നാണ്, രണ്ടാം ഘട്ടം ഏപ്രിൽ 18 നും, മൂന്നാം ഘട്ടം ഏപ്രിൽ 23 നും, നാലാം ഘട്ടം ഏപ്രിൽ 29 നും , അഞ്ചാം ഘട്ടം മെയ് ആറിനും, ആറാം ഘട്ടം മേയ് 12 നും, ഏഴാം ഘട്ടം മേയ് 19 നുമാണ് നടക്കുക. കേരളത്തിൽ ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. […]