നിലമ്പൂരില്‍ നാട്ടിലിറങ്ങിയ കാട്ടാന പൂസായി കിടന്നു; ആനയുടെ കാല്‍പാട് നോക്കി പോയ എക്സൈസ് കണ്ടെത്തിയത് വാറ്റ് ചാരായ കേന്ദ്രം

മലപ്പുറം: നിലമ്പൂരില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ എക്സൈസ് വാറ്റ് ചാരായ കേന്ദ്രം കണ്ടെത്തി. രണ്ട് കേസുകളിലായി 665 ലിറ്റര്‍ വാഷ് എക്സൈസ് പിടിച്ചെടുത്തു. ഇന്നലെ രാത്രിയില്‍ നാട്ടില്‍ ഇറങ്ങിയ കാട്ടാന മത്ത് പിടിച്ച്‌ കിടന്നത് നാട്ടുകാര്‍ എക്സൈസിനെ അറിയിച്ചിരുന്നു. ഇത് വാഷ് കുടിച്ചതാണെന്ന നിഗമനത്തില്‍ ആനയുടെ കാല്‍ പാടുകള്‍ പിന്തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ആണ് വാറ്റ് ചാരായ കേന്ദ്രത്തില്‍ നിന്ന് 640 ലിറ്റര്‍ വാഷ് കണ്ടെത്തിയത്. പ്രതികളെ കുറിച്ച്‌ സൂചന കിട്ടിയെന്നും ഉടൻ പിടികൂടുമെന്നും എക്സൈസ് അറിയിച്ചു. രാവിലെ വനമേഖലയിലെ തെരച്ചിലില്‍ 25 ലിറ്റര്‍ […]

ഓണം ബമ്പര്‍ അടിച്ചത് കോഴിക്കോടുള്ള ഏജൻസി വിറ്റ ടിക്കറ്റിന്; ഭാഗ്യവന്മാർ ആരൊക്കെ ? വിശദമായി അറിയാം

കോഴിക്കോട്: മലയാളികള്‍ ആവേശത്തോടെ കാത്തിരുന്ന ഓണം ബമ്പര്‍ അടിച്ചത് കോഴിക്കോട് ഏജൻസി വിറ്റ ടിക്കറ്റിന്. പാളയം ബാവ ലോട്ടറി ഏജൻസി പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. എന്നാല്‍ ഭാഗ്യശാലിയാരാണെന്ന് വ്യക്തമല്ല. TE 230662 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന സംശയവും ഏജന്റ് പങ്കുവച്ചു. രണ്ടാം സമ്മാനങ്ങളിലൊന്ന് തിരുവനന്തപുരം പഴവങ്ങാടിയില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ്. എഴുപത്തിയഞ്ച് ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റത്. 125 കോടി 54 ലക്ഷം രൂപയാണ് ഇത്തവണത്തെ ആകെ സമ്മാനം. […]

മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തിയ രണ്ട് ഉദ്യോഗസ്ഥരെ കെ.എസ്.ആര്‍.ടി.സി സസ്‌പെൻഡ് ചെയ്തു. അദര്‍ ഡ്യൂട്ടി ഓഫീസർ നടത്തിയ പരിശോധനയിലാണ് ഇരുവരും മദ്യപിച്ചതായി കണ്ടെത്തിയത്.

  സ്വന്തം ലേഖകൻ തിരുവനന്തപുരം : മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തിയ രണ്ട് ഉദ്യോഗസ്ഥരെ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. കട്ടപ്പന യൂണിറ്റിലെ ജനറല്‍ കണ്‍ട്രോളിങ് ഇൻസ്‌പെക്ടര്‍ കെ.കെ. കൃഷ്ണൻ, ഇൻസ്‌പെക്ടര്‍ പി.പി. തങ്കപ്പൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഈ മാസം 18ന് വിജിലൻസ് ഓഫീസറുടെ നിര്‍ദേശ പ്രകാരം കട്ടപ്പന ഡിപ്പോയില്‍ വിജിലൻസ് നടത്തിയ പരിശോധനയ്ക്കിടെ ഇവരോട് സംസാരിച്ചപ്പോള്‍ രൂക്ഷമായ മദ്യത്തിന്റെ ഗന്ധവും, ഭാഷയില്‍ അവ്യക്തതയും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അദര്‍ ഡ്യൂട്ടി ഓഫീസറുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തവെ ഇരുവരും മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു. മറ്റ് ജീവനക്കാര്‍ക്ക് […]

കോട്ടയം ഗാന്ധി സ്‌ക്വയറിൽ ജാതി അയിത്തത്തിനെതിരെ ബി.വി.എസ്  പ്രതിഷേധ സംഗമം നടത്തി.

സ്വന്തം ലേഖകൻ കോട്ടയം : മന്ത്രി കെ. രാധാകൃഷ്ണനെതിരെ ക്ഷേത്രത്തിലുണ്ടായ ജാതി അയിത്തത്തിനെതിരെ ബി.വി.എസ് പ്രതിഷേത സംഗമം നടത്തി. ജാതിവ്യവസ്ഥയുടെ മാലിന്യം മനസ്സിൽ പേറുന്നവർ കേരളീയ സമൂഹത്തിൽ ഉണ്ടെന്നതിന് തെളിവാണ് ഈ സംഭവമെന്നും ഇനിയും തുടർ പ്രക്ഷോഭം നടത്തുമെന്നും ബി.വി.എസ് സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ പറഞ്ഞു. കോട്ടയം ഗാന്ധി സ്ക്വയറിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറയാണ് സ്വാഗതം ആശംസിച്ചത്. മുൻ സംസ്ഥാന പ്രസിഡന്റ് പി.ആർ. ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. സി.എസ്.ശശീന്ദ്രൻ, രവികുമാർ റ്റി […]

25 കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; തിരുവോണം ബംപര്‍ ഫലം പുറത്ത്

സ്വന്തം ലേഖകൻ   തിരുവനന്തപുരം: 25 കോടി രൂപ ഒന്നാംസമ്മാനം നല്‍കുന്ന ഓണം ബംബര്‍ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 25 കോടി TE 230662 എന്ന നമ്പറിനാണ്. ഒന്നാം സമ്മാനം കോ‍ഴിക്കോട്  പാളയത്തെ ബാവ ഏജന്‍സി വഴിയാണ് ടിക്കറ്റ് വിറ്റത് വിറ്റ  TE230662 നമ്പര്‍ ടിക്കറ്റിന്.  ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലായിരുന്നു നറുക്കെടുപ്പ് നടന്നത്. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ബംബര്‍ നറുക്കെടുത്തത്. ഔദ്യോഗിക വെബ്സൈറ്റുകളായ http://www.keralalotteries.com , https://www.keralalotteryresultnet എന്നിവയിലൂടെ ഫലം പരിശോധിക്കാന്‍ കഴിയും. ഇക്കൊല്ലം സംസ്ഥാനത്ത് നടന്നത് റെക്കോര്‍ഡ് […]

സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; കിട്ടാവുന്നിടത്തു നിന്നൊക്കെ ഊറ്റിപ്പിഴിഞ്ഞ് വാങ്ങാൻ തീരുമാനം; ഹൈക്കോടതി സ്‌റ്റേ ചെയ്ത റവന്യു റിക്കവറികളിൽ പോലും പണപ്പിരിവിനൊരുങ്ങി റവന്യു വകുപ്പ്

സ്വന്തം ലേഖകൻ കോട്ടയം: ഹൈക്കോടതി സ്‌റ്റേ ചെയ്ത റവന്യു റിക്കവറികളിൽ പോലും പണപ്പിരിവിന് ഒരുങ്ങി റവന്യു വകുപ്പ് അഞ്ച് വർഷം മുൻപ് പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്തിരുന്ന ആഡംബര കാറുകൾ കേരളത്തിൽ ഓടുന്ന പക്ഷം ഇവിടെ നികുതി അടക്കണമെന്ന് സർക്കാർ ഉത്തരവുണ്ടായിരുന്നു. ഇത്തരത്തിൽ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തിരുന്ന വാഹനങ്ങൾക്ക് നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് വാഹന ഉടമകൾക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. പല വാഹന ഉടമകളും ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. 2018 ൽ പോണ്ടിച്ചേരി സ്വദേശിക്ക് തന്നെ വിറ്റുപോയ കോട്ടയം […]

ഞാൻ തുടങ്ങും…ഇല്ലില്ല ഞാൻ; അതെങ്ങനെയാ ഞാനല്ലേ തുടങ്ങി വക്കേണ്ടത്; ന്നാ കോണ്ടു പോ; സമൂഹ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായി സുധാകരന്റെയും സതീശന്റെയും മൈക്കിന് വേണ്ടിയുള്ള അടി; കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസം മറനീക്കി പുറത്ത്….!

സ്വന്തം ലേഖിക കോട്ടയം: കോണ്‍ഗ്രസിലെ രൂക്ഷമായ അഭിപ്രായ വ്യത്യാസം മറനീക്കി പുറത്ത്. കെ. സുധാകരനും വി.ഡി. സതീശനും തമ്മിലുള്ള ‘മികച്ച’ സ്വരചേര്‍ച്ചയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചാണ്ടി ഉമ്മന്റെ വിജയവുമായി ബന്ധപ്പെട്ട് കോട്ടയം ഡി സി സി യില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. വാര്‍ത്താ സമ്മേളനം ആര് തുടങ്ങുമെന്നതായിരുന്നു പൊതുവേദിയില്‍ ഇരുവരും തമ്മിലുള്ള തര്‍ക്കം. വാര്‍ത്താസമ്മേളനമാരംഭിക്കാൻ സര്‍വ്വ സന്നാഹവുമായി മൈക്കുകള്‍ നിരത്തി വച്ചിരിക്കുന്നതിന് നേരെ മുന്നിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വന്നിരുന്നത്. എന്നാല്‍ സുധാകരൻ വന്നതൊടെ […]

വിദ്യാര്‍ഥികളില്‍ പനി പടരുന്നു; എം.ജി സര്‍വകലാശാലയില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താൻ തീരുമാനം; സെപ്തംബര്‍ 30 വരെ ഹോസ്റ്റലുകള്‍ അടച്ചു

കോട്ടയം: വിദ്യാര്‍ഥികളില്‍ പനി പടരുന്നതിനെ തുടര്‍ന്ന് എംജി സര്‍വകലാശാലയില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താൻ തീരുമാനം. സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് ഒഴികെയുള്ള പഠന വകുപ്പുകളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും. റെഗുലര്‍ ക്ലാസുകള്‍ ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും. സെപ്തംബര്‍ 30 വരെ ഹോസ്റ്റലുകള്‍ അടച്ചു.

മൈക്കിന് വേണ്ടി തർക്കിച്ച് സതീഷനും സുധാകരനും; കോട്ടയം ഡിസിസി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിന്റെ ഇടയിലായിരുന്നു തർക്കം.

സ്വന്തം ലേഖകൻ കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മൈക്കിനു വേണ്ടി തമ്മിൽ തർക്കിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. ചാണ്ടി ഉമ്മന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനാണ് കോട്ടയം ഡിസിസി ഓഫീസിൽ വാർത്താ സമ്മേളനം നടത്തിയത്. എന്നാൽ ആരാദ്യം സംസാരിക്കുമെന്ന് തർക്കത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. പാർട്ടി യോഗത്തിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ സതീശൻ എത്തിയപ്പോൾ സുധാകരനും ഒപ്പമെത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ കെ സി ജോസഫ് എന്നിവരും മാധ്യമങ്ങളെ […]

വിഴിഞ്ഞം തുറമുഖത്തിന്റെ പേര് നിശ്ചയിച്ചു; ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി; ഒക്ടോബര്‍ നാലിന് ആദ്യ കപ്പലെത്തും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക നാമവും, ലോഗോയും പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് തിരുവനന്തപുരം എന്ന പേരിലായിരിക്കും അറിയപ്പെടുക. അടുത്തമാസം നാലിന് ആദ്യ കപ്പലെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചൈനയിലെ ഷാങ്ഹായ് തുറമുഖത്തു നിന്നാണ് അത്യാധുനിക ക്രെയിനുകളുമായി ആദ്യകപ്പല്‍ എത്തുന്നത്. ഒക്ടോബര്‍ 28ന് രണ്ടാമത്തേതും നവംബര്‍ 11, 14 തീയതികളിലായി തുടര്‍ന്നുള്ള ചരക്ക് കപ്പലുകളും എത്തും. തുറമുഖത്തില്‍ പുലിമുട്ടിന്റെ മുക്കാല്‍ ഭാഗവും നിര്‍മ്മിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ട 400 മീറ്റര്‍ ബര്‍ത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലെത്തി.