ഞാൻ തുടങ്ങും…ഇല്ലില്ല ഞാൻ; അതെങ്ങനെയാ ഞാനല്ലേ തുടങ്ങി വക്കേണ്ടത്; ന്നാ കോണ്ടു പോ; സമൂഹ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായി സുധാകരന്റെയും സതീശന്റെയും മൈക്കിന് വേണ്ടിയുള്ള അടി; കോണ്‍ഗ്രസിലെ  അഭിപ്രായ വ്യത്യാസം മറനീക്കി പുറത്ത്….!

ഞാൻ തുടങ്ങും…ഇല്ലില്ല ഞാൻ; അതെങ്ങനെയാ ഞാനല്ലേ തുടങ്ങി വക്കേണ്ടത്; ന്നാ കോണ്ടു പോ; സമൂഹ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായി സുധാകരന്റെയും സതീശന്റെയും മൈക്കിന് വേണ്ടിയുള്ള അടി; കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസം മറനീക്കി പുറത്ത്….!

സ്വന്തം ലേഖിക

കോട്ടയം: കോണ്‍ഗ്രസിലെ രൂക്ഷമായ അഭിപ്രായ വ്യത്യാസം മറനീക്കി പുറത്ത്.

കെ. സുധാകരനും വി.ഡി. സതീശനും തമ്മിലുള്ള ‘മികച്ച’ സ്വരചേര്‍ച്ചയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാണ്ടി ഉമ്മന്റെ വിജയവുമായി ബന്ധപ്പെട്ട് കോട്ടയം ഡി സി സി യില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

വാര്‍ത്താ സമ്മേളനം ആര് തുടങ്ങുമെന്നതായിരുന്നു പൊതുവേദിയില്‍ ഇരുവരും തമ്മിലുള്ള തര്‍ക്കം. വാര്‍ത്താസമ്മേളനമാരംഭിക്കാൻ സര്‍വ്വ സന്നാഹവുമായി മൈക്കുകള്‍ നിരത്തി വച്ചിരിക്കുന്നതിന് നേരെ മുന്നിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വന്നിരുന്നത്.

എന്നാല്‍ സുധാകരൻ വന്നതൊടെ കളി മാറുകയായിരുന്നു. കെ സുധാകരൻ വന്നിരിക്കുമ്പോള്‍ വി ഡി സതീശൻ മെക്ക് തന്റെ ഭാഗത്തോട്ട് അടുപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

സംഭാഷണം ഇങ്ങനെ…

സുധാകരൻ: ഞാൻ തുടങ്ങും..

സതീശൻ: ഇല്ലില്ല ഞാൻ തുടങ്ങും…

സുധാകരൻ: അതെങ്ങനെയാ കെ പി സിസി പ്രസിഡന്റ് എന്ന നിലക്ക് ഞാനല്ലേ തുടങ്ങി വക്കേണ്ടത്…

സതീശൻ: ഞാൻ തുടങ്ങും.. ഞാൻ തുടങ്ങും…

കെ സുധാകരൻ: ഞാൻ തുടങ്ങി വെച്ചോളാം.. നിങ്ങള് പിന്നാലെ പറഞ്ഞോളൂ..

സതീശൻ: ഞാൻ തുടങ്ങും ഞാൻ തുടങ്ങും..

സുധാകരൻ: അത് ശരിയല്ല, അത് ഒടുവില്‍ ഇരുവരും തമ്മിലുള്ള മുറുമുറുപ്പ് രൂക്ഷമായതിന് പിന്നാലെ സതീശൻ തന്റെ മുമ്ബിലുണ്ടായിരുന്ന മെക്ക് ദേഷ്യത്തൊടെ സുധാകരന് മുന്നിലേക്ക് നീക്കി വെക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കോണ്‍ഗ്രസ് ജില്ലാ നേതൃത്വം സതീശന് ഷാള്‍ അണിയിച്ച്‌ കൊടുക്കാൻ ശ്രമിക്കുമ്പോള്‍ നീരസത്തൊടെ വേണ്ടെന്ന് പറയുന്നതും വ്യക്തമായി കേള്‍ക്കാം.