മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തിയ രണ്ട് ഉദ്യോഗസ്ഥരെ കെ.എസ്.ആര്‍.ടി.സി സസ്‌പെൻഡ് ചെയ്തു. അദര്‍ ഡ്യൂട്ടി ഓഫീസർ നടത്തിയ പരിശോധനയിലാണ് ഇരുവരും മദ്യപിച്ചതായി കണ്ടെത്തിയത്.

മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തിയ രണ്ട് ഉദ്യോഗസ്ഥരെ കെ.എസ്.ആര്‍.ടി.സി സസ്‌പെൻഡ് ചെയ്തു. അദര്‍ ഡ്യൂട്ടി ഓഫീസർ നടത്തിയ പരിശോധനയിലാണ് ഇരുവരും മദ്യപിച്ചതായി കണ്ടെത്തിയത്.

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം : മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തിയ രണ്ട് ഉദ്യോഗസ്ഥരെ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. കട്ടപ്പന യൂണിറ്റിലെ ജനറല്‍ കണ്‍ട്രോളിങ് ഇൻസ്‌പെക്ടര്‍ കെ.കെ. കൃഷ്ണൻ, ഇൻസ്‌പെക്ടര്‍ പി.പി. തങ്കപ്പൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

ഈ മാസം 18ന് വിജിലൻസ് ഓഫീസറുടെ നിര്‍ദേശ പ്രകാരം കട്ടപ്പന ഡിപ്പോയില്‍ വിജിലൻസ് നടത്തിയ പരിശോധനയ്ക്കിടെ ഇവരോട് സംസാരിച്ചപ്പോള്‍ രൂക്ഷമായ മദ്യത്തിന്റെ ഗന്ധവും, ഭാഷയില്‍ അവ്യക്തതയും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അദര്‍ ഡ്യൂട്ടി ഓഫീസറുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തവെ ഇരുവരും മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റ് ജീവനക്കാര്‍ക്ക് മാതൃകയുമാകേണ്ടതും കോര്‍പ്പറേഷനില്‍ നടക്കുന്ന ക്രമക്കേടുകളും കുറ്റകൃത്യങ്ങളും കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുമായ സൂപ്പര്‍വൈസറി തസ്തികയിലുള്ള ജീവനക്കാരാണ് ഡ്യൂട്ടി സമയം മദ്യപിച്ചത്. ഇരുവരും മദ്യപിച്ച്‌ കൊണ്ട് ഡിപ്പോ പരിസരത്ത് എത്തുകയോ, ഡ്യൂട്ടി നിര്‍വ്വഹിക്കാൻ പാടില്ലെന്ന സിഎംഡിയുടെ ഉത്തരവ് നിലനില്‍ക്കെ അത് ലംഘിച്ചതാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ഇരുവരേയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.