സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; കിട്ടാവുന്നിടത്തു നിന്നൊക്കെ ഊറ്റിപ്പിഴിഞ്ഞ് വാങ്ങാൻ തീരുമാനം; ഹൈക്കോടതി സ്‌റ്റേ ചെയ്ത റവന്യു റിക്കവറികളിൽ പോലും പണപ്പിരിവിനൊരുങ്ങി റവന്യു വകുപ്പ്

സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; കിട്ടാവുന്നിടത്തു നിന്നൊക്കെ ഊറ്റിപ്പിഴിഞ്ഞ് വാങ്ങാൻ തീരുമാനം; ഹൈക്കോടതി സ്‌റ്റേ ചെയ്ത റവന്യു റിക്കവറികളിൽ പോലും പണപ്പിരിവിനൊരുങ്ങി റവന്യു വകുപ്പ്

സ്വന്തം ലേഖകൻ

കോട്ടയം: ഹൈക്കോടതി സ്‌റ്റേ ചെയ്ത റവന്യു റിക്കവറികളിൽ പോലും പണപ്പിരിവിന് ഒരുങ്ങി റവന്യു വകുപ്പ്

അഞ്ച് വർഷം മുൻപ് പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്തിരുന്ന ആഡംബര കാറുകൾ കേരളത്തിൽ ഓടുന്ന പക്ഷം ഇവിടെ നികുതി അടക്കണമെന്ന് സർക്കാർ ഉത്തരവുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തിരുന്ന വാഹനങ്ങൾക്ക് നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് വാഹന ഉടമകൾക്ക്
നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

പല വാഹന ഉടമകളും ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. 2018 ൽ പോണ്ടിച്ചേരി സ്വദേശിക്ക് തന്നെ വിറ്റുപോയ കോട്ടയം സ്വദേശിയുടെ വാഹനത്തിനും ഇത്തരത്തിൽ നോട്ടീസ് അയച്ചിരുന്നു. ഇതേ തുടർന്ന് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ച് തുടർ നടപടികൾക്ക് സ്‌റ്റേ വാങ്ങിയിരുന്നു.

ഇത്തരത്തിൽ കോട്ടയം ആനിക്കാട് സ്വദേശി കണ്ടത്തിൽ കെ എ ജോസഫിന് (കയ്യൂരി അപ്പച്ചൻ) 2018 ൽ ഇഷ്യു ചെയ്ത റവന്യു റിക്കവറി നോട്ടീസിൻമേലുള്ള തുടർനടപടികൾ 2019 ൽ ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. നോട്ടിസ് ഹൈക്കോടതി റദ്ദ് ചെയ്തിട്ടും 2018 ൽ അയച്ച റവന്യു റിക്കവറി നോട്ടീസിന്റെ നിലവിലെ സ്ഥിതി അറിയുന്നതിന് കഴിഞ്ഞ ദിവസം വില്ലേജിൽ നിന്നും ഇദ്ദേഹത്തെ വിളിച്ചിരുന്നു. ഹൈക്കോടതി സ്റ്റേ ചെയ്യുകയോ, റദ്ദ് ചെയ്യുകയോ ചെയ്ത കേസിനേ പറ്റി പോലും കൃത്യമായ ധാരണയില്ലാതെയാണ് ഉദ്യോഗസ്ഥർ റവന്യൂ റിക്കവറി നടത്താൻ ഒരുങ്ങുന്നത്.

സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഇത്തരത്തിൽ സ്റ്റേ ചെയ്തതും അല്ലാത്തതുമായ നിരവധി കേസുകൾ കുത്തി പൊക്കി പണം അടപ്പിച്ച് സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ് നിലവിൽ സർക്കാരിൻ്റേത്. ഇനിയും കടമെടുക്കാൻ നിവർത്തിയുമില്ല. ഇതോടെയാണ് പെൻഡിംഗ് ആയ റവന്യൂ റിക്കവറികൾ തപ്പി ഉദ്യോഗസ്ഥർ ഇറങ്ങിയത്