തുടർച്ചയായി ലഹരിമരുന്ന് കേസുകളിൽ പ്രതി; കോട്ടയം വേളൂർ സ്വദേശിയെ കരുതൽ തടങ്കൽ അടച്ച നടപടി സർക്കാർ ശരിവെച്ചു

സ്വന്തം ലേഖിക കോട്ടയം: ജില്ലയിലെ ആദ്യ ലഹരി വിരുദ്ധ നടപടിയായ Prevention of Illicit Traffic in Narcotic Drugs and Psychotropic Substances Act,1988 (PITNDPS) പ്രകാരം യുവാവിനെ കരുതൽ തടങ്കൽ അടച്ച നടപടി സർക്കാർ ശരിവെച്ചുകൊണ്ട് ഉത്തരവായി. വേളൂർ കൊച്ചുപറമ്പിൽ വീട്ടിൽ ഷാനു എന്ന് വിളിക്കുന്ന ബാദുഷ ഷാഹുൽ (25) നെയാണ് കരുതൽ തടങ്കൽ നടപടിയാണ് സർക്കാർ ശരി വെച്ചത്. തുടർച്ചയായി കഞ്ചാവ്,മറ്റ് പുകയില ഉൽപ്പന്നങ്ങൾ,ലഹരിവസ്തുക്കൾ എന്നീ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ Prevention of Illicit Traffic in Narcotic Drugs […]

കോട്ടയം ജില്ലയിൽ നാളെ (14-07-2023 ) അയ്മനം, രാമപുരം, കൂരോപ്പട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (14-07-2023 ) അയ്മനം, രാമപുരം, കൂരോപ്പട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.അയ്മനം ഇലക്ടിക്കൽ സെക്ഷൻ പരിധിയിലുള്ള കുഴിവേലിപ്പടി, കാരാമ, നൂറു പറ ഭാഗം എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും 2.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8: 30 മുതൽ 5:30 വരെ ചെറ്റുകുളം, പാമ്പുതുക്കി ,അനിച്ചുവട്,താമരക്കാട് പള്ളി താമരക്കാട് ഷാപ്പ്, വെളിയന്നൂർ ഈസ്റ്റ്.രാവിലെ 9 മുതൽ 2 വരെ […]

ഒരേസമയം രണ്ട് പുരുഷന്മാരെ വിവാഹം കഴിക്കണം….! അപേക്ഷ നൽകി യുവതി; പത്തനാപുരം സ്വദേശിനിയുടെ നിലപാടില്‍ വലഞ്ഞ് ഉദ്യോഗസ്ഥര്‍

സ്വന്തം ലേഖിക പത്തനാപുരം: ഒരേ സമയം രണ്ടു പേരെ വിവാഹം കഴിക്കാൻ അപേക്ഷ നല്‍കി യുവതി. കൊല്ലം ജില്ലയിലാണ് സംഭവം. പത്തനാപുരം സ്വദേശിനിയായ പെണ്‍കുട്ടിയാണ് സ്പെഷ്യല്‍ മാര്യേജ് ആക്‌ട് അനുസരിച്ച്‌ വിവാഹം കഴിക്കാനായി രണ്ട് സബ് റജിസ്ട്രാര്‍ ഓഫിസുകളില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍, രണ്ട് ഓഫീസുകളിലും വ്യത്യസ്തരായ യുവാക്കളെയാണ് വരനായി യുവതി കാണിച്ചിരിക്കുന്നത്. ഇതോടെ ഉദ്യോഗസ്ഥരും ആശയക്കുഴപ്പത്തിലായി. പത്തനാപുരം, പുനലൂര്‍ സ്വദേശികളെ വിവാഹം കഴിക്കുന്നതിനായി പത്തനാപുരം, പുനലൂര്‍ സബ് റജിസ്ട്രാര്‍ ഓഫിസുകളിലാണ് യുവതി അപേക്ഷ നല്‍കിയത്. സ്പെഷല്‍ മാര്യേജ് നിയമം അനുസരിച്ച്‌ ആദ്യം പത്തനാപുരം […]

” നിന്റെ വണ്ടി കുപ്പത്തൊട്ടിയില്‍ കൊണ്ടുപോയി കളയെടാ…. സോപ്പുപെട്ടി പോലെയുള്ള വണ്ടിയാണോ ഓടിക്കുന്നത്, മന്ത്രി പോകുന്ന വഴിയില്‍ എന്തിന് വന്നു….?’; പൊലീസിനെതിരെ ആരോപണവുമായി ആംബുലന്‍സ് ഡ്രൈവര്‍

സ്വന്തം ലേഖിക കൊല്ലം: മന്ത്രി വി.ശിവൻകുട്ടിയുടെ അകമ്പടി വാഹനം തട്ടി ആംബുലൻസ് മറിഞ്ഞതില്‍ പൊലീസിനെതിരെ ആരോപണവുമായി ആംബുലൻസ് ഡ്രൈവര്‍. തന്നെ പ്രതിയാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും പരാതിയുമായി സഹോദരൻ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസ് അധിക്ഷേപിച്ചെന്നും ആംബുലൻസ് ഡ്രൈവര്‍ നിതിൻ പറയുന്നു. സോപ്പുപെട്ടി പോലെയുള്ള വണ്ടിയാണോ ഓടിക്കുന്നതെന്നും മന്ത്രി പോകുന്ന വഴിയില്‍ എന്തിന് വണ്ടി കൊണ്ടുവന്നുവെന്നും പൊലീസ് ചോദിച്ചതായി നിതിൻ പറഞ്ഞു. അതേസമയം ആരോപണങ്ങളെല്ലാം പൊലീസ് നിഷേധിച്ചു. ഇന്നലെ സ്റ്റേഷനില്‍ കേസ് കൊടുക്കാനെത്തിയപ്പോഴാണ് പൊലീസ് അക്ഷേപിച്ചതെന്നാണ് നിതിൻ പറയുന്നത്.’ ‘നിന്റെ വണ്ടി കുപ്പത്തൊട്ടിയില്‍ കൊണ്ടുപോയി കളയെടാ, സോപ്പുപെട്ടി […]

മധ്യവയസ്കനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റില്‍; പിടിയിലായത് അയ്മനം സ്വദേശികൾ

സ്വന്തം ലേഖിക കോട്ടയം: മധ്യവയസ്കനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം ഒളശ്ശ ഭാഗത്ത് വേലംപറമ്പിൽ വീട്ടിൽ കൊച്ചു ചെറുക്കൻ എന്ന് വിളിക്കുന്ന ജിഷ്ണു പ്രസാദ് (24), അയ്മനം ഒളശ്ശ സി.എം.എസ് ഹൈസ്കൂളിന് സമീപം പാറേകുന്നുംപുറം വീട്ടിൽ ബിനു കുര്യാക്കോസ് (25) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ജിഷ്ണു പ്രസാദ് കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടെ അയ്മനം സ്വദേശിയായ മധ്യവയസ്കൻ സ്കൂട്ടറിൽ വീട്ടിൽ പോകുന്ന സമയം അരിവാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ മധ്യവയസ്കന് സാരമായി പരിക്കേൽക്കുകയും […]

പാലാ റോഡിൽ കട്ടച്ചിറ കുരിശുപള്ളി ഭാഗത്ത് ഹാൻസ് വിൽപ്പന; നിരോധിത പുകയില ഉൽപ്പന്നവുമായി അരുവിത്തറ സ്വദേശി ഏറ്റുമാനൂർ പൊലീസിൻ്റെ പിടിയിൽ; 1395 ഹാൻസ് പായ്ക്കറ്റുകള്‍ പിടിച്ചെടുത്തു

സ്വന്തം ലേഖിക ഏറ്റുമാനൂര്‍: നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പായ്ക്കറ്റുകളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിത്തറ തെക്കേക്കര ആനിപ്പാടി ഭാഗത്ത് പുളിയനാനിക്കൽ വീട്ടിൽ സഫ്‌വാൻ സലീം (28) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഏറ്റുമാനൂർ പാലാ റോഡിൽ കട്ടച്ചിറ കുരിശുപള്ളി ഭാഗത്ത് ഹാൻസ് വില്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഏറ്റുമാനൂർ പോലീസ് നടത്തിയ പരിശോധനയിൽ ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ വാഹനത്തിനുള്ളിൽ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 1395 ഹാൻസ് പായ്ക്കറ്റുകള്‍ പോലീസ് […]

വൈക്കത്ത് കള്ളുഷാപ്പിനുള്ളിൽ പുനലൂർ സ്വദേശിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് തലയാഴം സ്വദേശി

സ്വന്തം ലേഖിക വൈക്കം: പുനലൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ 48 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം തലയാഴം തോട്ടകം ഭാഗത്ത് പുത്തൻതറ വീട്ടിൽ സജീവൻ (48) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാവിലെ 9 മണിയോട് കൂടി വൈക്കം ലിങ്ക് റോഡിന് സമീപമുള്ള ഷാപ്പിന് മുൻവശം വച്ച് പുനലൂർ സ്വദേശിയായ ബിജു ജോർജ് എന്നയാളെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇവർ തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. തുടർന്ന് ഇന്നലെ രാവിലെ ഷാപ്പിൽ വച്ച് കാണുകയും വാക്ക് തർക്കം ഉണ്ടാവുകയും […]

ചാലിശ്ശേരിയില്‍ തെരുവുനായ ആക്രമണം രൂക്ഷം; ഇന്ന് മൂന്ന് പേര്‍ക്ക് കടിയേറ്റു

സ്വന്തം ലേഖിക മാലിശ്ശേരി: ചാലിശ്ശേരി മുക്കൂട്ടയില്‍ മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. വ്യാഴാഴ്ച ഉച്ചയോടെ രണ്ട് വീട്ടമ്മമാര്‍ക്കും ഒരു ബൈക്ക് യാത്രികനുമാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കടിയേറ്റ നബീസ (67), നീലി (78) എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച മുൻപ് ചാലിശ്ശേരി മുക്കൂട്ട ഭാഗങ്ങളില്‍ 25 ആളുകള്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. നിലവില്‍ തൃത്താല മേഖലയിലെ വിവിധ മേഖലകളില്‍ ചെറുതും വലുതുമായ തെരുവ് നായ ആക്രമണങ്ങളും വര്‍ദ്ധിക്കുകയാണ്.

ന്യൂനമര്‍ദ്ദപാത്തിയും… ചക്രവാതച്ചുഴിയും; സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപക മഴ; ഏറ്റവും പുതിയ മഴ വിവരങ്ങള്‍ ഇങ്ങനെ….!

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ മഹാരാഷ്ട്ര തീരം മുതല്‍ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ജൂലൈ പതിനാറോടെ വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ വെള്ളിയാഴ്ച (ജൂലൈ 14) വരെയും കര്‍ണാടക തീരത്ത് ഇന്ന് (ജൂലൈ 13), വെള്ളി (ജൂലൈ 14), […]

എ ഐ ക്യാമറ ഉപയോഗിച്ച്‌ റോഡിലെ കുഴി പരിശോധിച്ചു കൂടേ…? സര്‍ക്കാര്‍ ഉടൻ നിലപാടറിയിക്കണമെന്ന് ഹൈക്കോടതി

സ്വന്തം ലേഖിക കൊച്ചി: സംസ്ഥാനത്തെ റോഡുകളിലെ കുഴി എ ഐ ക്യാമറ ഉപയോഗിച്ച്‌ പരിശോധിച്ചൂകൂടെയെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടറിയിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.വിവിധ റോഡുകളില്‍ 732 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് സര്‍ക്കാര്‍ അറിയിച്ചു. റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് നിര്‍ദ്ദേശം. ഹര്‍ജിയില്‍ ഈ മാസം 26 ന് നിലപാടറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. റോഡ് നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് എഐ ക്യാമറകള്‍ സ്ഥാപിക്കുന്നത് നിരുത്സാഹപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു. ക്യാമറയുടെ പ്രയോജനത്തെയും അഴിമതിയാരോപണങ്ങളേയും രണ്ടായിത്തന്നെ കാണണം. ഹെല്‍മറ്റ് ഉപയോഗിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ സ്വദേശികളായ […]